AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Credit Card: ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്യാം; ഈ കാര്‍ഡുണ്ടോ കയ്യില്‍?

How To Link Credit Card With Google Pay: ആക്‌സിസ് ബാങ്ക് റൂപ്പേ ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്ക് യുപിഐ വഴി ഉപയോഗിക്കാവുന്നതാണ്. റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക് എന്നിവ ലഭിക്കും. അതോടൊപ്പം ലോണ്‍ ഇഎംഐ ആക്കി മാറ്റാനുള്ള സൗകര്യവുമുണ്ട്.

Credit Card: ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്യാം; ഈ കാര്‍ഡുണ്ടോ കയ്യില്‍?
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 25 Apr 2025 10:57 AM

പണം പോയിട്ട് പ്രധാനപ്പെട്ട രേഖകള്‍ പോലും ഇന്നത്തെ കാലത്ത് ആരും കയ്യില്‍ കൊണ്ട് നടക്കാറില്ല. എല്ലാം ഡിജിറ്റല്‍ അല്ലേ. എന്നാല്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ക്രെഡിറ്റ് കാര്‍ഡുകളും യുപിഐ മോഡിലേക്ക് മാറ്റാനായി നമുക്ക് സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.

യുപിഐ വഴി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍

ആക്‌സിസ് ബാങ്ക് റൂപ്പേ ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്ക് യുപിഐ വഴി ഉപയോഗിക്കാവുന്നതാണ്. റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക് എന്നിവ ലഭിക്കും. അതോടൊപ്പം ലോണ്‍ ഇഎംഐ ആക്കി മാറ്റാനുള്ള സൗകര്യവുമുണ്ട്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഡിജിറ്റല്‍ റൂപ്പേ ക്രെഡിറ്റ് കാര്‍ഡ് ആണ് മറ്റൊന്ന്. യുപിഐ വഴി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെന്റ് നടത്താവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് അനുസരിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പ്ലാറ്റിനം റൂപ്പേ ക്രെഡിറ്റ് കാര്‍ഡും നിങ്ങള്‍ക്ക് യുപിഐയില്‍ ഉപയോഗിക്കാവുന്നതാണ്. ഈ കാര്‍ഡിന് ജോയിനിങ് ഫീ, ആനുവല്‍ ഫീ എന്നിവ ഈടാക്കുന്നില്ല. 100 രൂപയുടെ യുപിഐ ഇടപാടുകള്‍ക്ക് 2 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. 1 ശതമാനം ഇന്ധന സര്‍ചാര്‍ജും ഒഴിവാക്കാം.

യുപിഐയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരു ക്രെഡിറ്റ് കാര്‍ഡാണ് ഐസിഐസിഐ കൊറല്‍ റൂപ്പേ ക്രെഡിറ്റ് കാര്‍ഡ്. 1 ശതമാനം ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കും. ഓരോ 100 രൂപയുടെ ഇടപാടിനും റിവാര്‍ഡ് പോയിന്റ് ലഭിക്കും.

Also Read: Post Office Savings Scheme: പ്രതിമാസം 9,000 രൂപ വേണോ? പോസ്റ്റ് ഓഫീസ് തരും, നിങ്ങള്‍ക്കും നിക്ഷേപിക്കാം

എങ്ങനെ ലിങ്ക് ചെയ്യാം

യുപിഐ ആപ്പ് തുറന്നതിന് ശേഷം ബാങ്ക് അക്കൗണ്ട് സെക്ഷനില്‍ ലിങ്ക് ന്യൂ ക്രെഡിറ്റ് കാര്‍ഡ് എന്ന ഓപ്ഷന്‍ എടുക്കാം. ശേഷം റൂപ്പേ ക്രെഡിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ കൊടുക്കാം. ഒടിപി വഴി വെരിഫൈ ചെയ്യാം. യുപിഐ പേയ്‌മെന്റ് ചെയ്യാന്‍ സജ്ജമാക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.