AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Retirement Planning: സ്ത്രീകള്‍ക്കും വേണ്ടേ സമ്പാദ്യം! വിരമിക്കല്‍ ആഘോഷമാക്കാം, സാമ്പത്തികാസൂത്രണം ഇങ്ങനെയാകാം

Retirement Planning For Women: ബജറ്റ് ഉണ്ടാക്കുക എന്നതാണ് പ്രാഥമികമായും ചെയ്യേണ്ടത്. സാമ്പത്തിക ലക്ഷ്യത്തിലേക്കെത്താനായി നിങ്ങളുടെ ചെലവുകളും ആവശ്യങ്ങളും ആദ്യം തിരിച്ചറിയണം. നിങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള പണം മാറ്റിവെച്ചതിന് ശേഷമുള്ള പണം നിക്ഷേപത്തിലേക്ക് നീക്കിവെക്കാം.

Retirement Planning: സ്ത്രീകള്‍ക്കും വേണ്ടേ സമ്പാദ്യം! വിരമിക്കല്‍ ആഘോഷമാക്കാം, സാമ്പത്തികാസൂത്രണം ഇങ്ങനെയാകാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 15 Apr 2025 10:41 AM

വിരമിക്കല്‍ ആസൂത്രണം പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും അനിവാര്യം തന്നെ. എന്നാല്‍ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന്റെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണ് സ്ത്രീകള്‍. പലര്‍ക്കും സമ്പാദ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വേണ്ടത്ര അറിവില്ല. സ്ത്രീകള്‍ അവര്‍ക്ക് കിട്ടുന്ന പണത്തിന്റെ വലിയൊരു ഭാഗവും ദൈനംദിന ചെലവുകള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി ചെലവഴിക്കുന്നു.

എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പണം മുഴുവന്‍ ഇങ്ങനെ ചെലവഴിച്ചാല്‍ മതിയോ? എങ്ങനെയാണ് വിരമിക്കല്‍ കാലത്തേക്ക് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുന്നതെന്ന് നോക്കാം.

ബജറ്റ് ഉണ്ടാക്കുക എന്നതാണ് പ്രാഥമികമായും ചെയ്യേണ്ടത്. സാമ്പത്തിക ലക്ഷ്യത്തിലേക്കെത്താനായി നിങ്ങളുടെ ചെലവുകളും ആവശ്യങ്ങളും ആദ്യം തിരിച്ചറിയണം. നിങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള പണം മാറ്റിവെച്ചതിന് ശേഷമുള്ള പണം നിക്ഷേപത്തിലേക്ക് നീക്കിവെക്കാം. ലഭിക്കുന്ന ശമ്പളത്തിന്റെ 20 ശതമാനം നിക്ഷേപത്തിലേക്ക് പോകണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

നിക്ഷേപം എത്ര നേരത്തെ ആരംഭിക്കാന്‍ സാധിക്കുന്നുവോ അതാണ് നല്ലത്. നിങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം തുടങ്ങിയവയില്‍ നിക്ഷേപം നടത്താവുന്നതാണ്.

Also Read: KSFE: 5,213 അടച്ച് 20 ലക്ഷത്തിന്റെ ചിട്ടി സ്വന്തമാക്കാം; കെഎസ്എഫ്ഇ കലക്കും

വിവിധ പദ്ധതികള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താരതമ്യം ചെയ്ത ശേഷം നിക്ഷേപം നടത്തുന്നതാണ് നല്ലത്. നികുതി ആനുകൂല്യങ്ങളെ കുറിച്ച് മനസിലാക്കി വെക്കുക. വിരമിക്കലിന് ശേഷം നിങ്ങള്‍ക്ക് ഏത് തരം ജീവിതരീതിയാണ് വേണ്ടത് എന്നതിന് അനുസരിച്ച് വേണം പണം നിക്ഷേപിക്കാന്‍.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.