Financial Planning Tips: ശമ്പളം കുറവാണെങ്കിലും സാമ്പത്തിക ലക്ഷ്യത്തിലെത്താന്‍ ഈ 5 കാര്യങ്ങള്‍ മതി
How Improve Savings: ചെലവുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതാണ് ആദ്യ പടി. എങ്ങനെയാണ് നിങ്ങള്‍ പണം ചെലവാക്കുന്നതെന്നും എങ്ങനെയാണ് നിങ്ങളുടെ പണം നഷ്ടമാകുന്നതെന്നും കണ്ടെത്തണം. 50-30-20 എന്ന അനുപാതത്തിലായിരിക്കണം നിങ്ങള്‍ പണം ചെലവഴിക്കേണ്ടത്. ശമ്പളത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കായും 30 ശതമാനം ആഗ്രഹങ്ങള്‍ക്കായും 20 ശതമാനം സമ്പാദ്യത്തിനായും നീക്കിവെക്കാം.

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ശമ്പളം ലഭിക്കുന്നില്ല എന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ടും സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.
ചെലവുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതാണ് ആദ്യ പടി. എങ്ങനെയാണ് നിങ്ങള്‍ പണം ചെലവാക്കുന്നതെന്നും എങ്ങനെയാണ് നിങ്ങളുടെ പണം നഷ്ടമാകുന്നതെന്നും കണ്ടെത്തണം. 50-30-20 എന്ന അനുപാതത്തിലായിരിക്കണം നിങ്ങള്‍ പണം ചെലവഴിക്കേണ്ടത്. ശമ്പളത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കായും 30 ശതമാനം ആഗ്രഹങ്ങള്‍ക്കായും 20 ശതമാനം സമ്പാദ്യത്തിനായും നീക്കിവെക്കാം.
എമര്‍ജന്‍സി ഫണ്ടാണ് മറ്റൊരു കാര്യം. പെട്ടെന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പണം മാറ്റിവെക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി പണം മാറ്റിവെക്കുകയാണെങ്കില്‍ അത് നിങ്ങളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷപ്പെടുത്തും.




നിക്ഷേപം നേരത്തെയാക്കുന്നതാണ് മറ്റൊരു മാര്‍ഗം. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് എത്ര ചെറിയ തുകയാണെങ്കിലും എവിടെയെങ്കിലും പണം നിക്ഷേപിക്കാനായിട്ട് ശ്രദ്ധിക്കുക. ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെയൊരു ശീലം വളര്‍ത്തിയെടുക്കുന്നത് നിങ്ങളെ പെട്ടെന്ന് തന്നെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും.
വിവിധയിടങ്ങളില്‍ നിക്ഷേപം നടത്തുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇക്വിറ്റികള്‍, ബോണ്ടുകള്‍, സ്വര്‍ണം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ വിവിധ ആസ്തികളില്‍ പണം നിക്ഷേപിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ പണത്തിന്റെ അപകട സാധ്യത കുറയ്ക്കുന്നു.
Also Read: Personal Loan: ഈ വര്‍ഷമെന്താ പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ പ്ലാനുണ്ടോ? സൂക്ഷിച്ച് മതി കരുനീക്കങ്ങള്‍
സാമ്പത്തിക കാര്യങ്ങളില്‍ അറിവുണ്ടായിരിക്കുന്നതും പ്രധാനം തന്നെ. ശരിയായ നിക്ഷേപം തിരഞ്ഞെടുക്കാനെല്ലാം സാമ്പത്തിക കാര്യങ്ങളില്‍ അറിവ് പ്രധാനമാണ്. അതിനായി നിങ്ങള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ പഠിക്കാവുന്നതാണ്. സമ്പാദ്യം, ബജറ്റിങ് തുടങ്ങിയ എല്ലാ കാര്യത്തിനെ കുറിച്ചും അറിവുണ്ടായിരിക്കണം.