Gold Loan: ക്രെഡിറ്റ് സ്‌കോര്‍ സംരക്ഷിക്കാം കടക്കെണിയില്‍ നിന്നും രക്ഷപ്പെടാം; ഗോള്‍ഡ് ലോണ്‍ എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Tips For Taking Gold Loan: നമ്മുടെ രാജ്യത്തെ സ്വര്‍ണക്കടം 2027 മാര്‍ച്ചോടെ 15 ലക്ഷം കോടിയിലെത്തുമെന്നാണ് ഐസിആര്‍എ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കടം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടേറുന്ന സാഹചര്യങ്ങളില്‍ പലപ്പോഴും നമ്മള്‍ ആരോടെങ്കിലും പണം കടം ചോദിക്കുകയോ അല്ലെങ്കില്‍ സ്വര്‍ണം പണയം വെക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ സ്വര്‍ണം പണയം വെക്കുന്ന അത്രയും എളുപ്പത്തില്‍ അത് തിരിച്ചെടുക്കാന്‍ സാധിക്കാറില്ല.
നമ്മുടെ രാജ്യത്തെ സ്വര്‍ണക്കടം 2027 മാര്‍ച്ചോടെ 15 ലക്ഷം കോടിയിലെത്തുമെന്നാണ് ഐസിആര്‍എ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കടം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പണം തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുന്നത് സ്വര്‍ണം നഷ്ടമാകുന്നതിന് മാത്രമല്ല വഴിവെക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കൂടി താഴ്ത്തുന്നു. സാമ്പത്തിക കാര്യങ്ങളിലുള്ള കൃത്യമായ ആസൂത്രണം കടം പെട്ടെന്ന് അടച്ച് തീര്‍ക്കാന്‍ സഹായിക്കും.




കടമെടുക്കുന്നതിന് മുമ്പ് ധനകാര്യ സ്ഥാപനത്തിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായും മനസിലാക്കുകയും സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചടവിനെ എങ്ങനെ ബാധിക്കുമെന്നും മനസിലാക്കിയിരിക്കണം. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് തിരിച്ചടവ് പദ്ധതി തയാറാക്കാം.
പണമടയ്ക്കുന്നതിനായി പേയ്‌മെന്റ് ഓട്ടോമേറ്റ് ചെയ്യുന്നതാണ് ഉചിതം. നിശ്ചിത തുകയില്‍ അധികം അടയ്ക്കാനും ശ്രദ്ധിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയത്തും ബാങ്കുമായി ബന്ധം തുടരുന്നതാണ് നല്ലത്.
സ്വര്‍ണ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ അതിനായി ബദല്‍ മാര്‍ഗം സ്വീകരിക്കാം. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, ഇഎംഐ പുനക്രമീകരണം, ഗ്രേസ് പിരീഡ് പോലുള്ള സഹായങ്ങള്‍ പ്രയോജനപ്പെടുത്താം.