AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: ബിസിനസ് ആവശ്യത്തിന് ലോണ്‍ എടുക്കാന്‍ പോകുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Personal Finance Tips: ആശുപത്രി ചെലവുകള്‍, വീടുപണി, വാഹനങ്ങള്‍ക്കായുള്ള ചെലവ് തുടങ്ങിയ പല കാര്യങ്ങള്‍ക്കായി നമ്മള്‍ ലോണുകള്‍ എടുക്കാറുണ്ട്. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ലോണ്‍ എടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

Personal Loan: ബിസിനസ് ആവശ്യത്തിന് ലോണ്‍ എടുക്കാന്‍ പോകുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 14 Apr 2025 11:30 AM

പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ വ്യക്തിഗത വായ്പകള്‍ എടുക്കാറുണ്ട്. മറ്റ് വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍ക്കാണ് ഇന്ന് സ്വീകാര്യത കൂടുതല്‍. അതിന് പ്രധാന കാരണം ഈടുകളൊന്നും നല്‍കാതെ തന്നെ ലോണ്‍ ലഭിക്കുന്നു എന്നതാണ്. വളരെ ചുരുങ്ങിയ പ്രക്രിയകള്‍ മാത്രമേ ഈ ലോണുകള്‍ക്ക് വേണ്ടതുള്ളു.

ആശുപത്രി ചെലവുകള്‍, വീടുപണി, വാഹനങ്ങള്‍ക്കായുള്ള ചെലവ് തുടങ്ങിയ പല കാര്യങ്ങള്‍ക്കായി നമ്മള്‍ ലോണുകള്‍ എടുക്കാറുണ്ട്. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ലോണ്‍ എടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

പണം വേഗത്തില്‍

വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ പണം വേഗത്തില്‍ ലഭിക്കുന്നു എന്നത് ഒരു നേട്ടമാണെങ്കിലും ഇങ്ങനെ പണം കിട്ടുന്നത് ലോണിനോടുള്ള താത്പര്യം വര്‍ധിക്കുന്നു. ഈടുകളൊന്നും തന്നെയില്ലാതെ പണം കിട്ടുന്നത് നിങ്ങളുടെ തിരിച്ചടവിനെയും ബാധിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചടവ് മുടങ്ങുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

സുരക്ഷിതമല്ല

മറ്റ് ലോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത വായ്പകള്‍ സുരക്ഷിതമല്ല. ഉയര്‍ന്ന പലിശ നിരക്കും സങ്കീണമായ വായ്പ തിരിച്ചടവ് നിബന്ധനകളുമായിരിക്കും ഇവയ്ക്ക് ഉണ്ടായിരിക്കുക. ലോണ്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. വായ്പകള്‍ എടുക്കുന്നതിന് മുമ്പ് തിരിച്ചടവ് നിബന്ധനകള്‍ കൃത്യമായി പരിശോധിക്കുന്നത് ഗുണം ചെയ്യും.

വായ്പ

വ്യക്തിഗത വായ്പകളില്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും പരമാവധി 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. എന്നാല്‍ ഇത്രയും ചെറിയ തുക ബിസിനസ് ആവശ്യങ്ങളായി ഉപകരിക്കില്ല. അതിനാല്‍ തന്നെ വ്യക്തിഗത വായ്പകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പരിഗണിക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ആവശ്യവും തിരിച്ചടവ് ശേഷിയും പൂര്‍ണമായി പരിശോധിച്ച് ഉറപ്പിക്കുക.

Also Read: Public Provident Fund: പിപിഎഫില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? പലിശയായി മാത്രം 10 ലക്ഷം ലഭിക്കും

ക്രെഡിറ്റ് സ്‌കോര്‍

നിങ്ങള്‍ എടുക്കുന്ന വ്യക്തിഗത വായ്പകള്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാനിടയുണ്ട്. കൃത്യമായ തിരിച്ചടവ് നടത്തുകയാണെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിക്കും. എന്നാല്‍ തിരിച്ചടവ് മുടങ്ങുന്നത് സ്‌കോര്‍ നിലയെ സാരമായി ബാധിക്കും. ക്രെഡിറ്റ് സ്‌കോറില്‍ ഉണ്ടാകുന്ന ഏതൊരു പിഴവും ഭാവിയില്‍ നിങ്ങള്‍ എടുക്കാന്‍ പോകുന്ന വായ്പകളെ ബാധിക്കും.

നികുതി

നിങ്ങള്‍ ലോണ്‍ എടുത്താണ് ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം ചെലവഴിച്ചിട്ടുള്ളതെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ അല്ലെങ്കില്‍ വ്യക്തിഗത വായ്പകളുടെ പലിശ ഒഴിവാക്കപ്പെടില്ല. നികുതി ഫയല്‍ ചെയ്യുന്ന വെല്ലുവിളി നിറഞ്ഞതാകുകയും ചെയ്യുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.