5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Credit Score: തെറ്റുപറ്റാത്തവരായി ആരുണ്ട്; ക്രെഡിറ്റ് റിപ്പോര്‍ട്ടിനും തെറ്റുപറ്റാം, നമുക്ക് തിരുത്താം

How To Correct Credit Report Mistakes: നിങ്ങള്‍ കൃത്യമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടും ചിലപ്പോഴൊക്കെ ക്രെഡിറ്റ് വിവരങ്ങള്‍ തെറ്റായി കാണിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത്തരം ക്രെഡിറ്റ് പിശകുകളെ തിരുത്താന്‍ നിങ്ങള്‍ക്ക് തന്നെ സാധിക്കും. അതിന് എന്തെല്ലമാണ് ചെയ്യേണ്ടതെന്ന് നോക്കാം.

Credit Score: തെറ്റുപറ്റാത്തവരായി ആരുണ്ട്; ക്രെഡിറ്റ് റിപ്പോര്‍ട്ടിനും തെറ്റുപറ്റാം, നമുക്ക് തിരുത്താം
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 18 Mar 2025 10:09 AM

ക്രെഡിറ്റ് റിപ്പോര്‍ട്ട് നമ്മള്‍ നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണമെന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എത്രത്തോളം ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് മനസിലാക്കാനും പിഴവുകള്‍ പരിഹരിക്കാനും സഹായിക്കും.

നിങ്ങള്‍ കൃത്യമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടും ചിലപ്പോഴൊക്കെ ക്രെഡിറ്റ് വിവരങ്ങള്‍ തെറ്റായി കാണിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത്തരം ക്രെഡിറ്റ് പിശകുകളെ തിരുത്താന്‍ നിങ്ങള്‍ക്ക് തന്നെ സാധിക്കും. അതിന് എന്തെല്ലമാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ക്രെഡിറ്റ് റിപ്പോര്‍ട്ട് നിങ്ങളുടേതാക്കാം

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് പുതിയ കോപ്പി ലഭ്യമാക്കുക എന്നതാണ്. സിആര്‍ഐഎഫ് ഹൈ മാര്‍ക്ക്, സിബില്‍, എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ് എന്നിങ്ങനെയുള്ള ക്രെഡിറ്റ് ബ്യൂറോകള്‍ നല്‍കുന്ന വിവരങ്ങള്‍ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം

CIBIL- www.cibil.com
Experian- www.experian.in
Equifax- www.equifax.co.in
CRIF High Mark- www.crifhighmark.com

എന്നിങ്ങനെയുള്ള വെബ്‌സൈറ്റുകൡലൂടെ നിങ്ങള്‍ക്ക് ക്രെഡിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

തെറ്റുകള്‍

ക്രെഡിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്‌തെടുത്തതിന് ശേഷം അതില്‍ തെറ്റുകളുണ്ടോ എന്ന് പരിശോധിക്കുക. വ്യക്തിഗത വിവരങ്ങളായ പേര്, അഡ്രസ്, പാന്‍, ആധാര്‍ എന്നിവയിലുള്ള തെറ്റുകള്‍, അക്കൗണ്ട് വിവരങ്ങള്‍, പണമടച്ചിട്ടും അടച്ചില്ലെന്ന് കാണിക്കുക, ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ തെറ്റുകളാണ് സാധാരണയായി കാണുന്നത്.

പരാതി നല്‍കാം

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തരത്തിലുള്ള പിശക് കണ്ടെത്തുകയാണെങ്കില്‍ ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് സെക്ഷന്‍ വഴി പരാതി നല്‍കാവുന്നതാണ്. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ലോണ്‍ ക്ലോഷര്‍ ലെറ്റര്‍ എന്നിവ അപ്ലോഡ് ചെയ്യുക. സിആര്‍ഐഎഫ് ഹൈ മാര്‍ക്ക്, സിബില്‍, എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡിസ്പ്യൂട്ട് ഫോം ലഭ്യമാണ്.

Also Read: Credit Score-Cibil Score: സിബില്‍ സ്‌കോറും ക്രെഡിറ്റ് സ്‌കോറും ഒന്നാണോ? വ്യത്യാസം മനസിലാക്കാം

ബാങ്കിനെ അറിയാം

പിഴവ് സംഭവിച്ചത് ഏത് ധനകാര്യ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നാണോ അത് അവരെ അറിയിക്കുക. രേഖാമൂലം പരാതി നല്‍കാവുന്നതാണ്. വിഷയത്തില്‍ ബാങ്ക് അന്വേഷണം നടത്തുകയാണെങ്കില്‍ ക്രെഡിറ്റ് ബ്യൂറോയോട് അപ്‌ഡേറ്റ് ചെയ്യാനായി ആവശ്യപ്പെടുക.

സമയം

പിഴവുകള്‍ പരിഹരിക്കുന്നതിനായി 30 മുതല്‍ 45 ദിവസം വരെയാണ് എടുക്കുന്നുണ്ട്. കറക്ഷന്‍ ചെയ്തിട്ടുണ്ടോ എന്നത് ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പരിശോധിച്ച് ഉറപ്പിക്കുക.