5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SBI Amrit Vrishti Scheme: ഉയര്‍ന്ന പലിശ ഉറപ്പ്; എസ്ബിഐ അമൃത് വൃഷ്ടിയില്‍ നിക്ഷേപിച്ചോളൂ

SBI Amrit Vrishti Scheme Interest Rate: 444 ദിവസത്തെ കാലാവധിയാണ് ഈ പദ്ധതിക്ക് ഉള്ളത്. 7.25 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനമാണ് പലിശ ലഭിക്കുന്നത്. 80 വയസിന് മുകളിലുള്ളവര്‍ക്ക് 7.85 ശതമാനം പലിശ ലഭിക്കും.

SBI Amrit Vrishti Scheme: ഉയര്‍ന്ന പലിശ ഉറപ്പ്; എസ്ബിഐ അമൃത് വൃഷ്ടിയില്‍ നിക്ഷേപിച്ചോളൂ
എസ്ബിഐ Image Credit source: Mike Kemp/Getty Images
shiji-mk
Shiji M K | Updated On: 08 Apr 2025 11:40 AM

ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ സുരക്ഷിതമാണ് എന്നതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നു. എഫ്ഡികള്‍ക്ക് ഓരോ ബാങ്കും വിവിധ തരത്തിലുള്ള പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് എസ്ബിഐ അവരുടെ അമൃത് കലാശ് എന്ന ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അതേ പലിശ നിരക്കില്‍ എസ്ബിഐയുടെ തന്നെ അമൃത് വൃഷ്ടി നിങ്ങള്‍ക്കൊപ്പമുണ്ടാകും.

444 ദിവസത്തെ കാലാവധിയാണ് ഈ പദ്ധതിക്ക് ഉള്ളത്. 7.25 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനമാണ് പലിശ ലഭിക്കുന്നത്. 80 വയസിന് മുകളിലുള്ളവര്‍ക്ക് 7.85 ശതമാനം പലിശ ലഭിക്കും.

അതേസമയം, ഐഡിബിഐ ബാങ്ക് ഉത്സവ് കോളബിള്‍ എഫ്ഡി പദ്ധതി നീട്ടിയിരിക്കുകയാണ്. ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് നിക്ഷേപിക്കാനുള്ള അവസരമുണ്ട്. 300, 375, 444 എന്നീ കാലാവധിയിലേക്കാണ് നിക്ഷേപം നടത്താന്‍ സാധിക്കുക.

Also Read: SIP: ഏയ്ഞ്ചല്‍ നമ്പര്‍ ഏയ്ഞ്ചല്‍ നമ്പര്‍ എന്ന് കേട്ടിട്ടുണ്ടോ? എന്ന 4 കോടി സമ്പാദ്യം ഉണ്ടാക്കാന്‍ അവ മതി

300 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍ക്ക് 7,05 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.55 ശതമാനം എന്നിങ്ങനെയാണ് പലിശ നല്‍കുന്നത്. 375 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍ക്ക് 7.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7,90 ശതമാനം എന്നിങ്ങനെയാണ് പലിശ. 444 ദിവസത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.35, 7.85, 8.00 ശതമാനം എന്നിങ്ങനെയും പലിശ ലഭിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.