5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP in 2025: എസ്‌ഐപി ചില്ലറകാര്യമല്ല; 5000 രൂപ നിക്ഷേപിച്ച് പുതുവര്‍ഷം തുടങ്ങാം

Rs 5,000 Monthly SIP Investment for 20 Years: വേണ്ട വിധത്തില്‍ പണം സമ്പാദിക്കാന്‍ സാധിക്കാതെ പോകുന്നവരും നമുക്കിടയിലുണ്ട്. എത്ര നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കുന്നുവോ അത്രയും നല്ലത് തന്നെ. ആവശ്യങ്ങളെല്ലാം നിറവേറ്റിയതിന് ശേഷം സമ്പാദിച്ച് തുടങ്ങാമെന്ന് കരുതിയാല്‍ അത് നിങ്ങളെ പലതരത്തിലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിലേക്ക് കൊണ്ടുചെന്നെത്തിക്കും.

SIP in 2025: എസ്‌ഐപി ചില്ലറകാര്യമല്ല; 5000 രൂപ നിക്ഷേപിച്ച് പുതുവര്‍ഷം തുടങ്ങാം
ഓഹരി വിപണി Image Credit source: JacobH/Getty Images Creative
shiji-mk
SHIJI M K | Published: 26 Dec 2024 17:00 PM

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്തെ നിക്ഷേപരീതികളെല്ലാം മാറി. സാമ്പത്തിക സാക്ഷരത തന്നെയാണ് അതിന് പ്രധാന കാരണം. എവിടെ എങ്ങനെ എപ്പോള്‍ നിക്ഷേപിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. ബാങ്കുകളെയോ സ്വകാര്യ അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത ചിട്ടികളെയോ മാത്രം ആശ്രയിച്ച് നടന്നിരുന്ന സമ്പാദ്യ പദ്ധതികള്‍ ഇന്ന് പലതലങ്ങളിലേക്ക് വളര്‍ന്നു. ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ എണ്ണം ഇന്ന് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ വേണ്ട വിധത്തില്‍ പണം സമ്പാദിക്കാന്‍ സാധിക്കാതെ പോകുന്നവരും നമുക്കിടയിലുണ്ട്. എത്ര നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കുന്നുവോ അത്രയും നല്ലത് തന്നെ. ആവശ്യങ്ങളെല്ലാം നിറവേറ്റിയതിന് ശേഷം സമ്പാദിച്ച് തുടങ്ങാമെന്ന് കരുതിയാല്‍ അത് നിങ്ങളെ പലതരത്തിലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിലേക്ക് കൊണ്ടുചെന്നെത്തിക്കും.

50-30-20 എന്ന റൂളാണ് പണം കൈകാര്യം ചെയ്യുന്നതിനായി നിങ്ങള്‍ സ്വീകരിക്കേണ്ടത്. നിങ്ങള്‍ക്ക് ലഭിക്കുന്ന പണത്തില്‍ നിന്നും 50 ശതമാനം തുക ആവശ്യങ്ങള്‍ക്കായും 30 ശതമാനം ആഗ്രഹങ്ങള്‍ക്കായും 20 ശതമാനം തുക സമ്പാദ്യത്തിലേക്കുമാണ് നീക്കിവെക്കേണ്ടത്. എന്നാല്‍ ഈ റൂള്‍ പാലിക്കുന്നിടത്താണ് പലര്‍ക്കും തെറ്റുപറ്റുന്നത്.

മുഴുവന്‍ തുകയും ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കുന്നതിന് പകരം ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റിവെക്കാന്‍ സാധിക്കണം. അതിനാല്‍ ചെറിയ തുകകള്‍ കൊണ്ട് നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ നിങ്ങളുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ച് നിക്ഷേപം ആരംഭിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍.

എന്താണ് എസ്‌ഐപി?

ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്ന രീതിയാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. പ്രതിവാരമോ പ്രതിമാസമോ ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് സമയബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്നതാണ് പദ്ധതിയുടെ രീതി.

Also Read: SIP: എസ്‌ഐപി മുടങ്ങി അല്ലേ? നഷ്ടം ചെറുതല്ല, ബാധിക്കുന്നത് ഇക്കാര്യങ്ങളില്‍

എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി നിങ്ങള്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഏതെല്ലാമാണെന്ന് മനസിലാക്കി വെക്കണം. കൂടാതെ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന എസ്‌ഐപി സ്‌കീമിന്റെ ഫണ്ട് സൈസ് കൂടി മനസിലാക്കുക. ഏത് ആപ്പ് ഉപയോഗിച്ചാണോ നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നത്, അവയില്‍ തന്നെ ഇത്തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.

അനുയോജ്യമായ എസ്‌ഐപി സ്‌കീം തിരഞ്ഞെടുത്തതിന് ശേഷം, നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക, തീയതി എന്നിങ്ങനെയുള്ള കാര്യങ്ങളും നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. തുക, തീയതി തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്നതാണ്.

5000 രൂപയില്‍ തുടങ്ങിയാലോ?

100 രൂപ മുതല്‍ തന്നെ എസ്‌ഐപി ആരംഭിക്കുന്നുണ്ട്. സ്ഥിരമായി എസ്‌ഐപി നിക്ഷേപം നടത്തുന്നവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രതിമാസം 5000 രൂപ വെച്ചാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 12 ശതമാനം റിട്ടേണോടെ നിങ്ങള്‍ക്ക് 20 വര്‍ഷം കൊണ്ട് 49.95 ലക്ഷം രൂപ സമ്പാദിക്കാവുന്നതാണ്.

ആകെ 12 ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന 12 ശതമാനം റിട്ടേണ്‍ കൂടിയാകുമ്പോള്‍ ആകെ 37.95 ലക്ഷം രൂപയാണ് നിങ്ങളിലേക്കെത്തുക.

(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)

Latest News