Sahkar Taxi : ട്രിപ്പിൻ്റെ പൈസ നേരിട്ട് ഡ്രൈവറിന്; ഓല, യൂബർ മാതൃകയിൽ സർക്കാർ സംവിധാനം

Sahkar Taxi Advantages: സ്വകാര്യ പ്ലാറ്റ്ഫോമുകളായ ഓല, യൂബർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഇടനിലക്കാരെ നീക്കം ചെയ്ത് ഡ്രൈവർമാർക്ക് ന്യായമായ വരുമാനം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്

Sahkar Taxi : ട്രിപ്പിൻ്റെ പൈസ നേരിട്ട് ഡ്രൈവറിന്; ഓല, യൂബർ മാതൃകയിൽ സർക്കാർ സംവിധാനം

Sahkar Taxi

arun-nair
Published: 

27 Mar 2025 11:45 AM

ഇടനിലക്കാരുടെ പിടിച്ചു പറി ഇല്ലാതെ തന്നെ ടാക്സി ഡ്രൈവർമാർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനുള്ള പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് ‘സഹകാർ ടാക്സി’. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പാർലമെൻ്റിൽ വ്യക്തമാക്കിയത്. ഓല, യൂബർ തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകയിൽ വിവിധ സഹകരണ സംഘങ്ങളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതി. പദ്ധതി പ്രകാരം, സഹകരണ സംഘങ്ങൾ വഴി ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, നാല് ചക്ര വാഹനങ്ങൾ എന്നിവ രജിസ്റ്റർ ചെയ്യാം.

മൂന്നര വർഷമായി കേന്ദ്ര സർക്കാർ പദ്ധതിയുടെ പുറകെ

പ്രധാനമന്ത്രിയുടെ ‘സഹകാർ സേ സമൃദ്ധി’ (സഹകരണത്തിലൂടെ സമൃദ്ധി) എന്ന കാഴ്ചപ്പാടുമായി യോജിക്കുന്നതാണ് ഈ സംരംഭമെന്നും സഹകരണ ചട്ടക്കൂടിലൂടെ ഡ്രൈവർമാരെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ മൂന്നര വർഷമായി കേന്ദ്ര സർക്കാർ പദ്ധതിയുടെ പുറകെ തന്നെയാണ്. ഏപ്രിൽ, മെയ് മാസത്തോടെ തന്നെ സംവിധാനം നടപ്പാക്കുമെന്നാണ് പ്രാഥമിക വിവരം. പ്ലാറ്റ്ഫോം ഫീ,ചാർജുകൾ എന്നിവ ഇല്ലാതെയാണ് പുതിയ സംവിധാനം.

എന്താണ് സഹകാർ ടാക്സി?

സർക്കാർ പിന്തുണയുള്ള സഹകരണ ഓണ്‍ലൈന്‍ ടാക്സി ബുക്കിംഗ് സേവനമാണ് സഹകാർ ടാക്സി. സ്വകാര്യ പ്ലാറ്റ്ഫോമുകളായ ഓല, യൂബർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഇടനിലക്കാരെ നീക്കം ചെയ്ത് ഡ്രൈവർമാർക്ക് ന്യായമായ വരുമാനം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇരുചക്രവാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, നാലുചക്രവാഹനങ്ങൾ എന്നിവ രജിസ്റ്റർ ചെയ്ത് ഡ്രൈവർമാർക്ക് നേരിട്ടുള്ള ലാഭം സഹകരണ സംഘങ്ങൾ വഴി ഉറപ്പാക്കാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകാര് സേ സമൃദ്ധി’ (സഹകരണത്തിലൂടെ സമൃദ്ധി) എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ സംരംഭം.

യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ
പനിയും ജലദോഷവും പിടിക്കാതിരിക്കാനൊരു വഴി
കെ ഡ്രാമ പ്രിയരാണോ? ഇവയൊന്ന് കണ്ട് നോക്കൂ
തിളച്ച ചായ അതുപോലെ കുടിച്ചാല്‍ ഈ രോഗം ഉറപ്പ്‌