AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PMEGP Scheme : ഒരു ബിസിനെസ് തുടങ്ങാൻ പ്ലാൻ ഉണ്ടോ? 50 ലക്ഷം രൂപ വായ്പ ലഭിക്കുന്ന ക്രേന്ദ്ര സർക്കാർ സ്കീം ഇതാ

ഈ സ്കീമിനായി കേന്ദ്ര സർക്കാർ ഇതുവരെ 13,554 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതിന് പുറമെ ഈ സ്കീമിൽ സബ്സിഡിയും ലഭിക്കുന്നതാണ്

PMEGP Scheme : ഒരു ബിസിനെസ് തുടങ്ങാൻ പ്ലാൻ ഉണ്ടോ? 50 ലക്ഷം രൂപ വായ്പ ലഭിക്കുന്ന ക്രേന്ദ്ര സർക്കാർ സ്കീം ഇതാ
PmegpImage Credit source: Social Media
jenish-thomas
Jenish Thomas | Published: 23 Apr 2025 23:03 PM

ഒരു ചെറിയ ബിസിനെസ് ആരംഭിക്കാൻ ഫണ്ട് പ്രശ്നം ഉണ്ടോ? എന്നാൽ ഇനി ആ ആശങ്ക വേണ്ട, കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പ്രധാനമന്ത്രി എംപ്ലോയിമെൻ്റ് ജെനറേഷൻ പ്രോഗ്രാം (PMEGP) സ്കീം പ്രകാരം 50 ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നത്. സർവീസ് സെക്ടറിൽ ഈ പിഎംഇജിപിയിലൂടെ 20 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. ബിസിനെസ് ആരംഭിക്കാൻ ആകെ ചിലവഴിക്കേണ്ട അഞ്ച് ശതമാനം തുക മാത്രം അപേക്ഷകൻ കണ്ടെത്തിയാൽ മതി, ബാക്കി തുക പിഎംഇജിപിയിലൂടെ ബാങ്ക് നൽകുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാർ ഇതുവരെ 13,554 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

ഇതിന് പുറമെ സബ്സിഡിയും ലഭിക്കുന്നതാണ്. ഗ്രാമീണ മേഖലയിലുള്ളവർക്ക് 35 ശതമാനവും നഗരപരിധിയിലുള്ളവർക്ക് 25 ശതമാനവുമാണ് സബ്സിഡി ലഭിക്കുക. ഇവയ്ക്ക് പുറമെ പത്ത് ലക്ഷം രൂപ വരെയുള്ളവ വായ്പയ്ക്ക് ഈടൊന്നും നൽകേണ്ട. പരമ്പരാഗത വ്യവസായത്തെ പരിപാലിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ സ്കീം അവതരിപ്പിച്ചിരിക്കുന്നത്.

വായ്പയ്ക്കായി അപേക്ഷകന് വേണ്ട യോഗ്യതകൾ ഇങ്ങനെ

അപേക്ഷകൻ ഇന്ത്യയിൽ പൌരത്വമുള്ള വ്യക്തിയായിരിക്കണം. 18 വയസിന് മുകളിൽ പ്രായം വേണം. കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാഭ്യാസം വേണം. ഇത് സ്കീമിൽ ഏതെങ്കിലും സബ്സിഡി ലഭിക്കുന്ന വ്യക്തിക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. എംഎസ്എംഇ മന്ത്രാലയത്തിൻ്റെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ വെബ്സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷയ്ക്കായി ആവശ്യമുള്ള രേഖകൾ

  1. ജാതി സർട്ടിഫിക്കേറ്റ്
  2. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിൽ അതിൻ്റെ സർട്ടിഫിക്കേറ്റ്
  3. പഞ്ചായത്തിൽ നിന്നുള്ള സർട്ടിഫിക്കേറ്റ്
  4. പ്രോജെക്ട് റിപ്പോർട്ട്
  5. വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം തുടങ്ങിയ സർട്ടിഫിക്കേറ്റുകൾ