Jio Coin: എന്താണ് ജിയോ കോയിൻ? എങ്ങനെ ലഭിക്കും
റിലയൻസ് പെട്രോൾ സ്റ്റേഷനുകൾ, , ജിയോമാർട്ട് പോലുള്ള ജനപ്രിയ സേവനങ്ങൾ അടക്കം എല്ലാത്തിൽ നിന്നും റിവാർഡ് പോയൻ്റായി പോലും ജിയോ കോയിൻ ലഭിക്കാം.

ക്രിപ്റ്റോ കറൻസിയും ബിറ്റ്കോയിൻ ട്രെൻഡുമൊക്കെ ചർച്ച ചെയ്യുന്നതിനിടയിൽ ഡിജിറ്റൽ മണി എന്ന ആശയം നടപ്പാക്കുകയാണ് ജിയോ. ഇതിനായി ജിയോ കോയിൻ എന്ന തങ്ങളുടെ ഡിജിറ്റൽ മണി എന്ന ആശയം നടപ്പാക്കാനൊരുങ്ങുകയാണ്. ഇതെന്താണ്? എവിടെ നിന്നും വാങ്ങാം? എത്ര രൂപ വരും തുടങ്ങിയ നിരവധി കാര്യങ്ങളുണ്ട്. അതിനെ പറ്റി പരിശോധിക്കാം
എന്താണ് ജിയോ കോയിൻ
ജിയോ കോയിൻ ഒരു ഡിജിറ്റൽ കറൻസിയാണ്, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ടോക്കൺ എന്നിതിനെ പറയാം. ഇത് ക്രിപ്‌റ്റോകറൻസി പോലെ പ്രവർത്തിക്കുമെങ്കിലും, ചില വ്യത്യാസങ്ങൾ ഉണ്ട്. ജിയോയുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ, അല്ലെങ്കിൽ ചില പ്രത്യേക ടാസ്‌ക്കുകൾ പൂർത്തിയാക്കുമ്പോഴൊക്കെയും ഉപയോക്താക്കൾക്ക് ജിയോ കോയിനുകൾ ലഭിക്കും.
1 ജിയോ കോയിൻ്റെ വില
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 1 ജിയോ കോയിൻ്റെ വില $0.50 ഡോളറാണ്. ഏകദേശം 43.30 രൂപയിൽ നിന്ന് വരെ ആരംഭിക്കുമെന്ന് വിശ്വസിക്കുന്നു. റിലയൻസ് പെട്രോൾ സ്റ്റേഷനുകൾ, , ജിയോമാർട്ട് പോലുള്ള ജനപ്രിയ സേവനങ്ങൾ അടക്കം എല്ലാത്തിൽ നിന്നും റിവാർഡ് പോയൻ്റായി പോലും ജിയോ കോയിൻ ലഭിക്കാം.
പ്രധാന ഉപയോഗങ്ങൾ
റിവാർഡുകൾ: ജിയോയുടെ വിവിധ സേവനങ്ങൾ നേടു്നന ഉപയോക്താക്കൾക്ക് റിവാർഡുകളായി കോയിൻ ലഭിക്കും.
പേയ്‌മെന്റുകൾ: ഈ നാണയം ഉപയോഗിച്ച് ജിയോയുടെ സേവനങ്ങൾക്കും പണത്തിന് പകരമായി നൽകാം.
ഡിസ്‌കൗണ്ടുകൾ: കോയിൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഡിസ്‌കൗണ്ടുകൾ ലഭിക്കാം
ട്രേഡിംഗ്: മറ്റു ക്രിപ്‌റ്റോകറൻസികളെപ്പോലെ, കോയിൻ എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാനും സാധിക്കും.
പ്രത്യേകതകൾ
എളുപ്പത്തിൽ നേടാം: മറ്റ് ക്രിപ്‌റ്റോകറൻസികളെ അപേക്ഷിച്ച് കോയിൻ എളുപ്പത്തിൽ നേടാനാകും.
കൂടുതൽ ഉപയോഗങ്ങൾ: ഭാവിയിൽ ഇതിൻ്റെ ഉപയോഗങ്ങൾ കൂടുതൽ വ്യാപകമാക്കാൻ സാധ്യതയുണ്ട്.