AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2025: സംസ്ഥാന ഹെൽത്ത് ടൂറിസത്തിന് 50 കോടി; എന്താണ് ഹെൽത്ത് ടൂറിസം?

Budget For Kerala Health Tourism: കേരള ഹെൽത്ത് ടൂറിസത്തെ ആഗോള തലത്തിൽ ബന്ധിപ്പിക്കൽ, അതിന്റെ വളർച്ച, ഡിജിറ്റൽ ഹെൽത്ത് കെയർ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, സൈബർ സെക്യൂരിറ്റി, അണുബാധ തടയൽ, ആരോഗ്യ സംരക്ഷണത്തിൽ സുസ്ഥിരമായ നവീകരണം, അന്തർദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നവ ലക്ഷ്യമിട്ടാണ് കേരളം മുന്നോട്ട് പോകുന്നത്. ഇതിനായി 50 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

Kerala Budget 2025: സംസ്ഥാന ഹെൽത്ത് ടൂറിസത്തിന് 50 കോടി; എന്താണ് ഹെൽത്ത് ടൂറിസം?
Represental Image Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 07 Feb 2025 10:25 AM

കേരളത്തെ ആരോഗ്യ ടൂറിസം (Health Tourism) ഹബ്ബാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 50 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കേരള ഹെൽത്ത് ടൂറിസത്തെ ആഗോള തലത്തിൽ ബന്ധിപ്പിക്കൽ, അതിന്റെ വളർച്ച, ഡിജിറ്റൽ ഹെൽത്ത് കെയർ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, സൈബർ സെക്യൂരിറ്റി, അണുബാധ തടയൽ, ആരോഗ്യ സംരക്ഷണത്തിൽ സുസ്ഥിരമായ നവീകരണം, അന്തർദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നവ ലക്ഷ്യമിട്ടാണ് കേരളം മുന്നോട്ട് പോകുന്നത്. മെഡിക്കൽ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്നതാണ് കേരള സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.

എന്താണ് ആരോഗ്യ ടൂറിസം?

കുതിക്കാന്‍ കേരളത്തിലെ മെഡിക്കല്‍ ടൂറിസം ഒരുങ്ങുകയാണ്. ആരോഗ്യ സംരക്ഷണ മേഖലകളില്‍ മെഡിക്കല്‍ ടൂറിസത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചത് 50 കോടി. എന്നാൽ എന്താണ് മെഡിക്കൽ ടൂറിസം. ആരോ​ഗ്യ മേഖലയിൽ ഇതിനുള്ള പ്രാധാന്യം എന്താണ് ഇതെല്ലാം നമ്മുടെ മനസ്സിലുയരുന്ന ചോദ്യമാണ്. മറ്റ് രാജ്യങ്ങളിലെ ആളുകൾ ചികിത്സയ്ക്കായി നമ്മുടെ നാടിനെ ആശ്രയിക്കുന്നതിനെയാണ് മെഡിക്കൽ ടൂറിസം അഥവാ ആരോ​ഗ്യ ടൂറിസം എന്ന രീതിയിൽ അറിയപ്പെടുന്നത്.

കേരളത്തിലേക്ക് ആയുര്‍വേദ ചികിത്സക്കായാണ് കൂടുതല്‍ വിദേശികള്‍ എത്തികൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആയുര്‍വേദ മേഖലയില്‍ മാത്രമല്ല ഇതര വൈദ്യസമ്പ്രദായങ്ങളിലേക്കും കേരളത്തില്‍ ഹെല്‍ത്ത് ടൂറിസം വ്യാപിക്കുകയാണ്. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് ഒരു ഉദാഹരണമാണ് ഈ വളർച്ചയെന്ന് പറയാം. ഗുണമേന്മയുള്ള ചികിത്സ തേടിയാണ് വിദേശികൾ കേരളയെത്ത ആശ്രയിക്കുന്നത്. അതിന് കാരണം വിദേശരാജ്യങ്ങളിൽ ഗുണമേന്മയുള്ള ചികിത്സ ലഭിക്കാനെടുക്കുന്ന കാലതാമസം തന്നെയാണ്.

KERALA BUDGET LIVE : കേരള ബജറ്റ് ലൈവ് വിശദാംശങ്ങള്‍ ഇവിടെ അറിയാം

കൂടാതെ ആയുര്‍വേദം പോലുള്ള വൈദ്യശാസ്ത്രമേഖലയെ കൂടതല്‍ അനുഭവിച്ചറിയുന്നതിനും പഠിക്കുന്നതിനുവേണ്ടിയുമാണ് വിദേശികള്‍ ഹെല്‍ത്ത് ടൂറിസം എന്ന സമ്പ്രദായത്തെ പ്രയോജനപ്പെടുത്തുന്നത്. കൂടാതെ കേരളത്തില്‍ മികച്ച പരിശീലനം ലഭിച്ച ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ സ്റ്റാഫുകളും, അത്യാധുനിക ചികിത്സാരീതികളും ഇവരെ കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇതിൻ്റെ വികസനത്തിനും മറ്റ് കൂടുതൽ പ്രവർത്തനവുമാണ് നിലവിൽ കേരളം ലക്ഷ്യമിടുന്നത്.

ഇതുവരെ കണ്ട രീതി അനുസരിച്ച് ആയുര്‍വേദം അലോപ്പതി മേഖലയെയാണ് വിദേശികള്‍ കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപിക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്. ഇതിലൂടെ മറ്റ് രാജ്യങ്ങളുമായി കേരളത്തിൻ്റെ ആരോ​ഗ്യ മേഖലയുടെ ബന്ധം കൂടുതൽ ശക്തമാകുകയും ചെയ്യും. യുഎഇ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിദേശികള്‍ കേരളത്തിൽ കൂടുതലായി ചികിത്സയ്ക്കെത്തുന്നത്.

അതേസമയം ആരോ​ഗ്യ ടൂറിസം കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന സംഭവാന ചെറുതല്ല. കേരളത്തിന്റെ പരിസ്ഥിതി ഘടനയിൽ ഏറെ മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിച്ചെടുക്കാൻ സാധിക്കുന്ന മേഖലകൂടിയാണിത്.