Digital Gold : വെറും 10 രൂപക്കും സ്വർണം വാങ്ങാം, കടയിൽ പോവണ്ട, അതും 24 ക്യാരറ്റ്
Digital Gold Savings: ഡിജിറ്റൽ ഗോൾഡ് വാങ്ങുക വളരെ ലളിതമാണ്. വിവിധ ഫിൻടെക് പ്ലാറ്റ് ഫോമിലൂടെയും ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങളിലൂടെയും ഇത് സാധ്യമാക്കാം.
ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട നിക്ഷേപമാണ് സ്വർണ്ണം. വിവാഹം മുതൽ വിവിധ ചടങ്ങുകളിൽ വരെ സ്വർണ്ണം വളരെ പ്രധാനമായൊരു ഘടകമാണ്. ഇന്നത്തെ ഡിജിറ്റൽ കാലത്ത് സ്വർണ്ണനിക്ഷേപത്തിൻ്റെ പുതിയൊരു മാർഗം തുറക്കുകയാണ് ഡിജിറ്റൽ ഗോൾഡ് വഴി. ഡിജിറ്റൽ ഗോൾഡ് എന്താണ്? ഗുണങ്ങൾ എന്തൊക്കെയാണ്? എവിടെ നിന്നും വാങ്ങാം തുടങ്ങിയ നിരവധി കാര്യങ്ങളുണ്ട്. ഇതെങ്ങനെയെന്ന് നോക്കാം.
ഡിജിറ്റൽ ഗോൾഡ് എന്നാൽ
ഡിജിറ്റൽ ഗോൾഡ് എന്നാൽ സ്വർണ്ണം ഓൺലൈനിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സാങ്കേതികത മാർഗമാണ്. ഇതിലൂടെ നിലവിലെ സ്വർണ്ണവിലയിൽ സ്വർണ്ണം വാങ്ങി സൂക്ഷിക്കാനാവും. ഇതിനായി വിവിധ പ്ലാറ്റ്ഫോമുകൾ ഇന്ന് നിലവിലുണ്ട്. ഇവ ഡിജിറ്റൽ ഗോൾഡിനെ ട്രസ്റ്റഡ് വോൾട്ടുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു.
എങ്ങനെ വാങ്ങാം?
ഡിജിറ്റൽ ഗോൾഡ് വാങ്ങുക വളരെ ലളിതമാണ്. വിവിധ ഫിൻടെക് പ്ലാറ്റ് ഫോമിലൂടെയും ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങളിലൂടെയും ഇത് സാധ്യമാക്കാം. ഗ്രോ, പെയ്റ്റിഎം, ഫോൺപേ എന്നിവ ഡിജിറ്റൽ ഗോൾഡ് സേവനങ്ങൾ നൽകുന്ന പ്രധാന പ്ലാറ്റ്ഫോമുകളാണ്. വെറും 10 രൂപ മുതൽ വേണമെങ്കിലും നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാം, അല്ലെങ്കിൽ കുറഞ്ഞ ഗ്രാം എന്ന കണക്കിലും വാങ്ങാം. വില കുറയുമ്പോഴും കൂടുമ്പോഴും ഇത് തുടരാം. ഒന്നുകിൽ പ്ലാറ്റ് ഫോം വഴി തന്നെ വിറ്റ് പൈസ വാങ്ങാം, അല്ലെങ്കിൽ ഡിജിറ്റൽ ഗോൾഡ് സ്വർണമാക്കി മാറ്റുന്ന സ്വർണ കടകൾ ( കല്യാൺ, തനിഷ്ക് പോലുള്ള ജ്വല്ലറികൾ ) വഴിയും ഇത് നൽകി തതുല്യമായ സ്വർണം കൈപ്പറ്റാം.
ഡിജിറ്റൽ ഗോൾഡിന്റെ സവിശേഷതകൾ
1. സുരക്ഷിതം
ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതും സൂക്ഷിക്കുന്നതും ഡിജിറ്റലായതിനാൽ ഇതിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ല
2. ലളിതമായ കൈമാറ്റം
ചെറിയ അളവിൽ പോലും സ്വർണ്ണം വാങ്ങുവാനും വിൽപ്പന നടത്താനും കഴിയും.
3. നിക്ഷേപ വൈവിധ്യം
ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ നിരക്കിൽ സ്വർണ്ണം നിക്ഷേപിക്കാൻ കഴിയും.
4. തത്സമയ വില
മാർക്കറ്റിലെ തത്സമയ വിലയെ അടിസ്ഥാനമാക്കി വാങ്ങലും വിൽപ്പനയും നടത്താൻ സാധ്യമാണ്.
ഗുണങ്ങൾ
– ചെറിയ അളവിൽ നിക്ഷേപത്തിന് സാധ്യത.
– ഫിസിക്കൽ ഗോൾഡ് വാങ്ങുന്നതിന്റെ ചെലവ് കുറയും
– അതാത് ദിവസത്തെ വിലനിരക്കിൽ ലാഭകരമായ ഇടപാടുകൾ.
ദോഷങ്ങൾ
– ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള സേവന ചാർജുകൾ, ജിഎസ്ടി എന്നിയുണ്ടാവും
– ഫിസിക്കൽ സ്വർണ്ണവുമായി നോക്കുമ്പോൾ വിപണിയിൽ തട്ടിപ്പുകൾ നേരിട്ടേക്കാം
ഭാവി സാധ്യതകൾ
ഡിജിറ്റൽ ഗോൾഡിന്റെ പ്രാധാന്യം വരും വർഷങ്ങളിൽ ഉയർന്നുവരും. യുവജനങ്ങൾ കൂടുതൽ ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്നതോടെ ഡിജിറ്റൽ ഗോൾഡ് അവരുടെ ജീവിതത്തിൽ വിപ്ലവകരമാകുമെന്നാണ് പ്രതീക്ഷ.