EMI And Credit Score : ഇഎംഐ ഒരു ദിവസം വൈകിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്ര കുറയും? പിഴ എത്രയായിരിക്കും?

Loan EMI And Credit Score : ചില ഘട്ടത്തിൽ നിങ്ങൾ നിങ്ങളുടെ ഇഎംഐ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും? ബാങ്ക് നിങ്ങൾക്ക് ഏർപ്പെടുത്തുന്ന പിഴ എത്രയെന്നും മറ്റ് പ്രശ്നങ്ങൾ എന്തെല്ലാമെന്നും പരിശോധിക്കാം

EMI And Credit Score : ഇഎംഐ ഒരു ദിവസം വൈകിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്ര കുറയും? പിഴ എത്രയായിരിക്കും?

പ്രതീകാത്മക ചിത്രം (Image Courtesy : jayk7/Getty Images)

Published: 

14 Nov 2024 18:22 PM

ഇന്ന് പല സാധനങ്ങൾ വാങ്ങിക്കാൻ ബാങ്കുകൾ മുന്നോട്ട് വെക്കുന്ന ഇഎംഐകളെ (EMI) പലരും ആശ്രയിക്കാറുണ്ട്. ഒരു മാസം ഒന്നിലധികം ഇഎംഐകൾ അടയ്ക്കേണ്ട സ്ഥിതിയുമുണ്ട്. ഇത് ചില ഘട്ടങ്ങളിൽ ഇഎംഐ അടയ്ക്കുന്നത് മറക്കാനും ഇടയാകാറുണ്ട്. മിക്ക ഇഎംഐകളും ഓട്ടോ ഡെബിറ്റാണെങ്കിലും അക്കൗണ്ടിൽ മതിയായ ബാലൻസില്ലെങ്കിൽ ആ ഇഎംഐ ബൗൺസാകുകയും ചെയ്യും. അതിന് പിന്നാലെ ഒരു നൂറ് കൂട്ടം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതെല്ലാമെന്താണെന്ന് പരിശോധിക്കാം.

ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും?

ലോൺ എടുക്കാൻ ഏറ്റവും ആവശ്യമുള്ള കാര്യമാണ് ക്രെഡിറ്റ് സ്കോർ. ഇഎംഐ മുതലായവ മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതാണ്. ഇഎംഐ മുടങ്ങിയാൽ ബാങ്കുകൾ ഒരു പിഴ ഏർപ്പെടുത്തുന്നതാണ്. ആ പഴിയ്ക്ക് അനുസരിച്ചാണ് ക്രെഡിറ്റ് സ്കോർ എത്രത്തോളം കുറയുമെന്ന് അറിയാൻ സാധിക്കുക. അടുത്ത EMI കൃത്യമായി അടച്ചാലും കഴിഞ്ഞ തവണ നഷ്ടപ്പെട്ട ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുകയില്ല. ഇത് ഒരു ഉപയോക്താവിന് ബാങ്കുകൾ ലോൺ നൽകുന്നതിന് ബാധിക്കും.

ALSO READ : Income Tax Notice: ഈ 5 തെറ്റുകൾ ശ്രദ്ധിക്കണം; ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചേക്കാം

ഉദ്ദാഹരണത്തിന്, നിങ്ങൾ എസ്ബിഐയിൽ നിന്ന് ഹോം ലോൺ ടോപ്പ്-അപ്പ് എടുക്കാൻ ആഗ്രഹിക്കുന്നുവെന്നും നിങ്ങളുടെ CIBIL സ്കോർ 760 ആണെന്നും കരുതുക, അപ്പോൾ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 9.10% ലഭിക്കും. എന്നാൽ നിങ്ങളുടെ സ്കോർ 750-ൽ താഴെയാണെങ്കിൽ, പലിശ നിരക്ക് 9.30% ആയിരിക്കും. 20 ബേസിസ് പോയിൻ്റ് പലിശയുടെ വ്യത്യാസം തന്നെ ഉണ്ടാകും. അതായത് അത്രയും തുക നിങ്ങൾ അധികാമായി ബാങ്കിന് അടയ്ക്കേണ്ടി വരും.

ഒരു മാസത്തെ ഇഎംഐ മുടങ്ങിയാൽ എന്ത് സംഭവിക്കും?

ഒരു പഠനം അനുസരിച്ച്, EMI അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഉപയോക്താവിൻ്റെ കെഡ്രിറ്റ് സ്കോർ 27 പോയിൻ്റ് കുറയും. നിങ്ങളുടെ EMI 30 ദിവസം വൈകിയാൽ, അവരുടെ CIBIL സ്‌കോർ 65 പോയിൻ്റ് കൂടി കുറഞ്ഞേക്കാം. ഈ രീതിയിൽ, 30 ദിവസങ്ങളിലെ മൊത്തം ഇടിവ് 92 പോയിൻ്റ് വരെയാകാം.

ഇനി എങ്ങനെ ക്രെഡിറ്റ് സ്കോർ വീണ്ടെടുക്കാം?

ക്രെഡിറ്റ് സ്കോർ എത്ര വേഗത്തിൽ മെച്ചപ്പെടുത്തണമെന്നത് നിങ്ങൾക്ക് ലഭിക്കുന്ന ഡിഫോൾട്ടുകൾക്ക് അനുസരിച്ചാകും. എന്നാൽ കൂടുതൽ പോയിൻ്റുകൾ കുറഞ്ഞാൽ സിബിൾ സ്കോർ വീണ്ടെടുക്കാൻ ഒരുപാട് സമയമെടുക്കും. ഒരു സമയമെടുത്ത് സ്ഥിരമായി പണമടച്ചാൽ ഒരു വർഷത്തിനുള്ളിൽ തന്നെ നഷ്ടപ്പെട്ട ക്രെഡിറ്റ് സ്കോർ വീണ്ടെടുക്കാനായേക്കുമെന്നാണ് വിദഗ്ധർ പറഞ്ഞു.

നിങ്ങളുടെ EMI തുടർച്ചയായി മുടങ്ങുകയാണെങ്കിൽ, ബാങ്ക് ആദ്യം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും, എന്നാൽ അതിന് ശേഷം അതിന് നിയമനടപടി സ്വീകരിക്കാനും കഴിയും.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ