EMI Effect on Credit Score: ഇഎംഐ മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

EMI Effect on Credit Score: ഇഎംഐ മുടങ്ങുന്നത് ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകുന്നു.ഇഎംഐ അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഉപയോക്താവിൻ്റെ കെഡ്രിറ്റ് സ്കോർ 27 പോയിൻ്റ് കുറയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

EMI Effect on Credit Score: ഇഎംഐ മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ക്രെഡിറ്റ് സ്‌കോര്‍

nithya
Published: 

14 Mar 2025 18:58 PM

ഇഎംഐ ഉപയോ​ഗിച്ച് സാധനങ്ങൾ വാങ്ങുന്നത് ഇന്ന് സർവ്വസാധാരണമാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫോണുകൾ തുടങ്ങി എന്തും ഇന്ന് ഇഎംഐയിലൂടെ കിട്ടും. എന്നാൽ അവ തിരിച്ചടയ്ക്കുന്നതിലും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മിക്ക ഇഎംഐകളും ഓട്ടോഡെബിറ്റാണെങ്കിലും അക്കൗണ്ടിൽ പണമില്ലെങ്കിൽ പണി കിട്ടും. ഇഎംഐ തിരിച്ചടയ്ക്കാതിരിക്കുന്നത് പ്രധാനമായും ബാധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയാണ്. ഇഎംഐ കൃത്യ സമയത്ത് അടയ്ക്കാതിരിക്കുന്നത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകുന്നു.

ക്രെഡിറ്റ് സ്കോർ

300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ് ക്രെഡിറ്റ് സ്കോ‍ർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. 720 മുതലുള്ള സ്കോറുകളാണ് നല്ല ക്രെഡിറ്റ് സ്കോറായി കണക്കാക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് യോ​ഗ്യത വിലയിരുത്താൻ വായ്പ ദാതാക്കൾ ആശ്രയിക്കുന്ന പ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. തിരിച്ചടവ്, ക്രെഡിറ്റ് വിനിയോ​ഗം, ക്രെഡിറ്റ് ഹിസ്റ്ററിയുടെ ദൈർഘ്യം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് ബ്യൂറോകൾ സ്കോർ കണക്കാക്കുന്നത്. ക്രെഡിറ്റ് സ്കോർ മോശമാവുകയാണെങ്കിൽ ലോണുകൾക്ക് ഉയർന്ന പലിശ കൊടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്കോർ കുറയാതെ ശ്രദ്ധിക്കേണ്ടതുണ്ട്.

ALSO READ: 5 ലക്ഷം മതി 15 ലക്ഷം സമ്പാദ്യമുണ്ടാക്കാൻ; പോസ്റ്റ് ഓഫീസ് എഫ്ഡി കിടുവല്ലേ

ഇഎംഐയും ക്രെഡിറ്റ് സ്കോറും

ഇഎംഐ മുടങ്ങുന്നത് ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകുന്നു.ഇഎംഐ അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഉപയോക്താവിൻ്റെ കെഡ്രിറ്റ് സ്കോർ 27 പോയിൻ്റ് കുറയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 30 ദിവസം വൈകിയാൽ, 65 പോയിൻ്റ് കുറഞ്ഞേക്കാം. ഇഎംഐ മുടങ്ങിയാൽ ബാങ്കുകൾ പിഴ ഏർപ്പെടുത്തുന്നതാണ്. അതിനനുസരിച്ചാണ് ക്രെഡിറ്റ് സ്കോർ കുറയുന്നത്.

എങ്ങനെ വീണ്ടെടുക്കാം?
ക്രെഡിറ്റ് സ്കോർ വീണ്ടെടുക്കുന്നത് എത്ര നഷ്ടപ്പെട്ടു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
കൂടുതൽ പോയിൻ്റുകൾ കുറഞ്ഞാൽ ക്രെഡിറ്റ് സ്കോർ വീണ്ടെടുക്കാൻ ഒരുപാട് സമയമെടുക്കും. സമയമെടുത്ത് സ്ഥിരമായി പണമടച്ചാൽ ഒരു വർഷത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് നഷ്ടപ്പെട്ട ക്രെഡിറ്റ് സ്കോർ വീണ്ടെടുക്കാനായേക്കുമെന്ന് വിദഗ്ധർ പറയുന്നു.

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ
1. വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ശ്രമിക്കുക.
2. നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 30% ൽ താഴെ മാത്രം ഉപയോഗിക്കുക.
3. കഴിയുന്നത്ര വേഗത്തിൽ വായ്പകൾ തീർക്കുക.
4. ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുന്നത് നല്ലതാണ്. സ്കോർ കുറവാണെങ്കിൽ, അത് മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുക. ക്രെഡിറ്റ് സ്കോർ ഉയരുന്നത്, നിങ്ങൾക്ക് കൂടുതൽ വായ്പകൾ ലഭിക്കാനും കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാനും സഹായിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴിയും യുപിഐ ആപ്പുകൾ വഴിയും നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ അറിയാൻ സാധിക്കും.

 

വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം