Personal Finance: സമ്പാദിച്ച് തുടങ്ങിയോ? തുടക്കക്കാര്‍ക്ക് ഈ തെറ്റുകള്‍ സംഭവിക്കാം, പരിഹരിക്കാന്‍ വഴിയുണ്ട്
How To Save Money: ജോലി കിട്ടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ ചെയ്യേണ്ടത് ബജറ്റ് തയാറാക്കുക എന്നതാണ്. നിങ്ങളുടെ ചെലവുകള്‍, ആവശ്യങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുത്താം. ഈ ബജറ്റ് നിങ്ങളെ കൃത്യമായി പണം ചെലവഴിക്കുന്നതിന് സഹായിക്കും.

ജോലി കിട്ടി കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് പണം സമ്പാദിച്ച് തുടങ്ങുക എന്നതാണ്. എന്നാല്‍ പലര്‍ക്കും ജോലി കിട്ടിയാലും വേണ്ടത് പോലെ പണം സമ്പാദിക്കാന്‍ സാധിക്കാറില്ല. ആദ്യമായി പണം സമ്പാദിക്കാന്‍ തുടങ്ങുന്നവര്‍ക്ക് പല തെറ്റുകളും സംഭവിക്കാം. അവ ഒഴിവാക്കി മുന്നോട്ട് പോകുന്നത് എങ്ങനെയെന്ന് നോക്കാം.
ബജറ്റില്‍ തുടങ്ങാം
ജോലി കിട്ടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ ചെയ്യേണ്ടത് ബജറ്റ് തയാറാക്കുക എന്നതാണ്. നിങ്ങളുടെ ചെലവുകള്‍, ആവശ്യങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുത്താം. ഈ ബജറ്റ് നിങ്ങളെ കൃത്യമായി പണം ചെലവഴിക്കുന്നതിന് സഹായിക്കും.
എമര്‍ജന്‍സി ഫണ്ട്
എപ്പോള്‍ വേണമെങ്കിലും നമുക്ക് അത്യാഹിതങ്ങള്‍ സംഭവിക്കാം. അതിനാല്‍ ആ സമയത്ത് ചെലവാക്കുന്നതിനായി പണം മാറ്റിവെക്കേണ്ടതുണ്ട്. പെട്ടെന്ന് എത്തുന്ന ആശുപത്രി ആവശ്യങ്ങള്‍ പോലുള്ളവ നിങ്ങളെ കടക്കെണിയിലേക്ക് എത്തിക്കും. എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കുന്നത് ജോലി നഷ്ടപ്പെട്ടാലും നിങ്ങളെ സഹായിക്കും.




ഉയര്‍ന്ന പലിശ
ഉയര്‍ന്ന പലിശ ഈടാക്കുന്ന കടങ്ങളില്‍ പോയി തലയിടാതിരിക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവ സൂക്ഷിച്ച് മാത്രം തിരഞ്ഞെടുക്കുക. വായ്പകള്‍ എടുക്കുന്നതിന് മുമ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.