Electric Vehicle Tax Changes: ഇലക്ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍ 1 മുതല്‍ കാര്യങ്ങള്‍ അല്‍പം കടുക്കും, വിയര്‍ക്കും
Electric Vehicle Tax Changes From April 1st: ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്‌സൈസ് തീരുവയില്‍ (വിഇഡി) വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിഇഡി ചെലവുകള്‍ ഇല്ല. എന്നാല്‍ മറ്റ് വാഹനങ്ങളുടെ നികുതി ഇവര്‍ക്കും ബാധകമാകുകയാണ്. എന്തെല്ലാം മാറ്റങ്ങളാണ് നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതെന്ന് പരിശോധിക്കാം.

ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്. 2025 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ 41.6 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഒന്നും തന്നെ പ്രതിവര്‍ഷങ്ങളില്‍ ഈടാക്കുന്നില്ല. വളരെ കുറഞ്ഞ എമിഷന്‍ ഹൈബ്രിഡുകളും ലഭിക്കുന്നു. എന്നാല്‍ ഇക്കാര്യം ഇനി മുതല്‍ ബാധകമാകുക മാര്‍ച്ച് 1 നും 2017ന് മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച കാറുകള്‍ക്ക് മാത്രമായിരിക്കും.
ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്‌സൈസ് തീരുവയില്‍ (വിഇഡി) വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിഇഡി ചെലവുകള്‍ ഇല്ല. എന്നാല്‍ മറ്റ് വാഹനങ്ങളുടെ നികുതി ഇവര്‍ക്കും ബാധകമാകുകയാണ്. എന്തെല്ലാം മാറ്റങ്ങളാണ് നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതെന്ന് പരിശോധിക്കാം.




മാറ്റം ഇങ്ങനെ
2025 ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ വമ്പന്‍ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ഇനി മുതല്‍ ഇലക്ട്രിക് വാഹന ഉടമകളും വെഹിക്കിള്‍ എക്‌സൈസ് തീരുവ നല്‍കേണ്ടി വരും. ഇത് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ചെലവ് ഇരട്ടിയാക്കും. മാത്രമല്ല ഒരു പുതിയ എക്‌സ്‌പെന്‍സീവ് കാര്‍ സപ്ലിമെന്റില്‍ 44,28,560.00 ത്തില്‍ കൂടുതല്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിക്കുന്നവര്‍ പ്രതിവര്‍ഷം 68,642.68 രൂപ വരെ നല്‍കേണ്ടതായി വരും.
2025 ഏപ്രില്‍ 1 നോ അല്ലെങ്കില്‍ അതിന് ശേഷമോ ഇലക്ട്രിക്, സീറോ എമിഷന്‍ വാഹനങ്ങള്‍ വാങ്ങിക്കുമ്പോള്‍ 1,107.14 രൂപ നല്‍കേണ്ടതായി വരും. എന്നാല്‍ രണ്ടാമത്തെ നികുതി അടവ് മുതല്‍ ഇത് പ്രതിവര്‍ഷം 21,589.23 രൂപയായി ഉയരും.
അതേസമയം, 2001 മാര്‍ച്ച് 1നും 2017 മാര്‍ച്ച് 31നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ വിഇഡി മൂല്യമുള്ള ആദ്യ ബാന്‍ഡിലേക്ക് മാറുകയും 2,214.28 അടയ്‌ക്കേണ്ടതായും വരുന്നു.
കേരള ബജറ്റിലും മാറ്റങ്ങള്‍
നിലവില്‍ ഇലക്ട്രിക് വാഹനത്തിന്റെ വിലയുടെ 5 ശതമാനമാണ് 15 വര്‍ഷത്തേക്കുള്ള നികുതിയായി ഈടാക്കുന്നത്. 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വിലയുടെ 8 ശതമാനവും 20 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ 10 ശതമാനവുമാണ്. ബാറ്ററി വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നവര്‍ 10 ശതമാനവും നല്‍കണം. ഏപ്രില്‍ 1 മുതല്‍ ഈ തുകയെല്ലാം വര്‍ധിക്കും. സര്‍ക്കാരിന് 30 കോടി രൂപ അധിക വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കിയത്.