5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Savings Tips: സമ്പാദിച്ച് തുടങ്ങിയോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കണം

Tips For Savings Money: ഒരാള്‍ സമ്പാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തീര്‍ച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനും ഭാവി സുരക്ഷിതമാക്കാനും ഇത്തരം കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.

Savings Tips: സമ്പാദിച്ച് തുടങ്ങിയോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Soumyabrata Roy/NurPhoto via Getty Images
shiji-mk
Shiji M K | Published: 04 Mar 2025 11:30 AM

ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് പണം. നമ്മുടെ അശ്രദ്ധ പലപ്പോഴും കടബാധ്യതകളിലേക്ക് പോലും നമ്മെ നയിച്ചേക്കാം. പണത്തെ കൈകാര്യം ചെയ്യുന്നതില്‍ പലര്‍ക്കും കൃത്യമായ ധാരണയില്ല. സാമ്പത്തിക കാര്യങ്ങളില്‍ ധാരണയില്ലാതെയാണ് പണം സമ്പാദിച്ച് തുടങ്ങുന്നത്.

ഒരാള്‍ സമ്പാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തീര്‍ച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനും ഭാവി സുരക്ഷിതമാക്കാനും ഇത്തരം കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.

പണം സമ്പാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ബജറ്റ് എന്താണെന്നും അതിന്റെ പ്രധാന്യം എന്താണെന്നും മനസിലാക്കി വെക്കുക. നിങ്ങളുടെ വരുമാനം ചെലവ് എന്നിവ കൃത്യമായി മനസിലാക്കാനായി ബജറ്റ് നിങ്ങളെ സഹായിക്കും. സമ്പാദിക്കുന്നതിനേക്കാള്‍ ചെലവഴിക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കാനും ബജറ്റ് വളരെ മികച്ചതാണ്.

പണം ചെലവാക്കുന്നതിന് മുമ്പായി നിങ്ങളുടെ വരുമാനത്തില്‍ നിന്നും ഒരു ഭാഗം ലാഭിക്കുക. നിങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനമെങ്കിലും ലാഭിക്കണമെന്നാണ്. ഈ പണം അടിയന്തര സാഹചര്യങ്ങള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ വേണ്ടി വിനിയോഗിക്കാം.

പണം സൂക്ഷിക്കുന്നതിനായി സേവിങ്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ പണം കാലക്രമേണ വളരുന്നതിന് സഹായിക്കും. സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവയിലും നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സമ്പാദ്യം ദീര്‍ഘനാളത്തേക്ക് വളരുന്നതിന് സഹായിക്കും.

കടം കൈകാര്യം ചെയ്യുന്നതാണ് മറ്റൊരു വഴി. വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. അനാവശ്യമായി വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് ക്ലിയര്‍ ചെയ്യുക.

Also Read: Post Office Savings Scheme: 333 രൂപ മതി നിങ്ങള്‍ക്ക് 17 ലക്ഷം ഈസിയായി ഉണ്ടാക്കാം; അതും പോസ്റ്റ് ഓഫീസ് ആര്‍ഡി വഴി

നികുതി അടയ്ക്കുന്നതും വളരെ പ്രധാനമാണ്. ആദായ നികുതി, കിഴിവുകള്‍, ആനുകൂല്യങ്ങള്‍ എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് ധാരണയുണ്ടായിരിക്കണം. ഇന്‍ഷുറന്‍സ്, നിക്ഷേപങ്ങള്‍, ഇളവുകള്‍ തുടങ്ങിയ നികുതി ലാഭിക്കല്‍ ഓപ്ഷനുകളെ കുറിച്ച് മനസിലാക്കുക.