5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Loan: സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിന്! കാര്യമുണ്ട് പക്ഷെ ബാങ്കില്‍ വെക്കും മുമ്പ് ഇവ അറിഞ്ഞിരിക്കാം

Things To Consider When Taking Gold Loan: സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്കിലെ മാറ്റങ്ങള്‍, പുതിയ സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ കടം വാങ്ങിക്കുന്നവരെ സ്വാധീനിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മനസിലാക്കി വെക്കുന്നത് മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കും.

Gold Loan: സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിന്! കാര്യമുണ്ട് പക്ഷെ ബാങ്കില്‍ വെക്കും മുമ്പ് ഇവ അറിഞ്ഞിരിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 16 Mar 2025 12:20 PM

പെട്ടെന്ന് പണത്തിന് ആവശ്യം വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ലോണുകള്‍ എടുക്കും അല്ലേ? എന്നാല്‍ ലോണിന് അപേക്ഷിച്ച് അത് ലഭിക്കാനെടുക്കുന്ന സമയം നിങ്ങളുടെ കൈവശമില്ലെങ്കില്‍ തീര്‍ച്ചയായിട്ടും സ്വര്‍ണപണയങ്ങളെയായിരിക്കും ആശ്രയിക്കുക. ഒരു തരി പൊന്ന് പണയം വെച്ചാലും പണം ലഭിക്കും എന്നതുകൊണ്ട് തന്നെ പണയ വസ്തുക്കളുടെ കൂട്ടത്തില്‍ സ്വര്‍ണത്തിന് തന്നെയാണ് മാര്‍ക്കറ്റ് കൂടുതലുള്ളത്.

എന്നാല്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്കിലെ മാറ്റങ്ങള്‍, പുതിയ സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ കടം വാങ്ങിക്കുന്നവരെ സ്വാധീനിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മനസിലാക്കി വെക്കുന്നത് മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കും.

സ്വര്‍ണവില

സ്വര്‍ണം പണയം വെക്കുമ്പോള്‍ കടമെടുക്കുന്ന ആള്‍ക്ക് ലഭിക്കുന്ന തുക സ്വര്‍ണവിലയെ ആശ്രയിച്ചിരിക്കുന്നു. സ്വര്‍ണവില വര്‍ധിക്കുകയാണെങ്കില്‍ ഉയര്‍ന്ന തുക വായ്പയായി ലഭിക്കുകയും കുറയുകയാണെങ്കില്‍ വായ്പ തുകയില്‍ കുറവ് വരികയും ചെയ്യുന്നു. വിപണി മൂല്യത്തിന്റെ 75 ശതമാനമാണ് മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്പയായി നല്‍കുന്നത്.

നിങ്ങള്‍ക്ക് ഉയര്‍ന്ന തുക വായ്പയായി ലഭിക്കണമെങ്കില്‍ പണയം വെക്കുന്നതിന് മുമ്പ് സ്വര്‍ണവില നന്നായി പരിശോധിക്കുക. സ്വര്‍ണവില ഉയര്‍ന്നിരിക്കുമ്പോഴാണ് നിങ്ങള്‍ പണയം വെക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

പലിശ നിരക്ക്

ഓരോ ധനകാര്യ സ്ഥാപനവും വ്യത്യസ്തങ്ങളായ പലിശ നിരക്കാണ് വായ്പകള്‍ക്ക് ഈടാക്കുന്നത്. വിപണി, ആര്‍ബിഐ നയങ്ങള്‍, വായ്പയുടെ ആവശ്യകത തുടങ്ങിയ കാര്യങ്ങളാണ് പലിശ നിരക്കിനെ സ്വാധീനിക്കുന്നത്. എന്നാല്‍ വായ്പ കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ ഉയര്‍ന്ന പലിശകള്‍ ഈടാക്കാനും സാധ്യതയുണ്ട്. ഒന്നിലധികം ബാങ്കുകള്‍ നല്‍കുന്ന വായ്പകളെയും അവയുടെ പലിശ നിരക്കിനെയും താരതമ്യം ചെയ്ത് സ്വര്‍ണം പണയം വെക്കുന്നതാണ് ഉചിതം.

Also Read: SIP: കോടീശ്വരനാകാന്‍ 50 രൂപ മതി! വെറുതെ പറയുന്നതല്ല, എസ്‌ഐപിയില്‍ നിക്ഷേപിച്ച് നോക്കൂ

ഡിജിറ്റലൈസേഷന്‍

സാങ്കേതികവിദ്യയുടെ വളര്‍ച്ച പല ധനകാര്യ സ്ഥാപനങ്ങളെയും ഓണ്‍ലൈന്‍ വായ്പ നല്‍കുന്നതിന് പ്രാപ്തമാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ നിങ്ങള്‍ക്ക് സ്വര്‍ണ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല ചില ബാങ്കുകള്‍ വീട്ടിലെത്തി നേരിട്ടും വായ്പകള്‍ നല്‍കുന്നു. എന്നാല്‍ ഡിജിറ്റല്‍ വായ്പകളെടുക്കുമ്പോള്‍ വഞ്ചിതരാകാതിരിക്കാന്‍ ജാഗ്രത പാലിക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.