Personal Finance: അടുത്ത സാമ്പത്തിക വര്‍ഷം നിങ്ങളുടേതാകട്ടെ; പണം സ്വരുക്കൂട്ടാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി
How To Save Money: മികച്ച രീതിയില്‍ സാമ്പത്തികാസൂത്രണം നടത്തി മുന്നോട്ട് പോകുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുണം ചെയ്യും. സമ്പാദ്യം ഉണ്ടാക്കിയെടുക്കുന്നതിന്റെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിഗത ചെലവുകളുടെ കാര്യത്തിലും ആസൂത്രണം അനിവാര്യം തന്നെ. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കി വെക്കുന്നത് നല്ലതാണ്.

പണം സമ്പാദിക്കാന്‍ ഇപ്പോഴും മികച്ച മാര്‍ഗം നോക്കി നടക്കുന്നവരാണോ നിങ്ങള്‍? ദേ ഒരു സാമ്പത്തിക വര്‍ഷം അങ്ങ് കടന്നുപോകുകയാണ്. അടുത്ത വര്‍ഷമെങ്കിലും എവിടെയെങ്കിലും പണം നിക്ഷേപിച്ച് തുടങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.
മികച്ച രീതിയില്‍ സാമ്പത്തികാസൂത്രണം നടത്തി മുന്നോട്ട് പോകുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുണം ചെയ്യും. സമ്പാദ്യം ഉണ്ടാക്കിയെടുക്കുന്നതിന്റെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിഗത ചെലവുകളുടെ കാര്യത്തിലും ആസൂത്രണം അനിവാര്യം തന്നെ. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കി വെക്കുന്നത് നല്ലതാണ്.
ബജറ്റ് തയാറാക്കാം
ബജറ്റ് എന്നത് സര്‍ക്കാരിന് മാത്രം വേണ്ട ഒന്നല്ല, നിങ്ങള്‍ക്കും ബജറ്റ് നല്ലത് തന്നെ. നമ്മുടെ പണം എവിടേക്കാണ് പോകുന്നതെന്ന് മനസിലാക്കാന്‍ ബജറ്റ് സഹായിക്കും. ഒരു മാസത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ചെലവുകളും നിങ്ങളുടെ വരുമാനവുമെല്ലാം കൃത്യമായി പട്ടികപ്പെടുത്തുക. ഇവയില്‍ നിന്ന് അനാവശ്യ ചെലവുകളെ കണ്ടെത്തി അവ കുറയ്ക്കണം. ഒരു മാസം എത്ര രൂപ ചെലവഴിക്കണം എന്നതിന് പരിധി നിശ്ചയിക്കുകയും ചെലവുകളെല്ലാം കൃത്യമായി ട്രാക്ക് ചെയ്യുകയും വേണം.




വരുമാന സ്രോതസ് വര്‍ധിപ്പിക്കാം
വരുമാന സ്രോതസുകള്‍ ഒന്നിലധികം ഉണ്ടാകുന്നത് നിങ്ങള്‍ക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ. അതിനാല്‍ തന്നെ വരുമാനം കണ്ടെത്തുന്നതിനായി മാന്യമായ മറ്റ് വഴികളും നിങ്ങള്‍ക്ക് തേടാവുന്നതാണ്.
നിക്ഷേപം വിവേകത്തോടെ
പണം നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നിങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട കാര്യമില്ലല്ലോ. റിസ്‌ക് എടുക്കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, റിയല്‍ എസ്‌റ്റേറ്റ് പോലുള്ള നിക്ഷേപ ഓപ്ഷനുകളില്‍ പരീക്ഷണം നടത്താവുന്നതാണ്.
മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലത്തേക്ക് സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് നിങ്ങളെ സഹായിക്കും. പണം എവിടെയാണ് നിക്ഷേപിക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായം ആരായാവുന്നതാണ്.
കടബാധ്യത
പണം വായ്പയെടുക്കുമ്പോള്‍ ഉയര്‍ന്ന പലിശയുള്ളത് തിരഞ്ഞെടുക്കാതിരിക്കുക. ഇതുമാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളും അപകടകാരി തന്നെ. കട ബാധ്യതകള്‍ പെട്ടെന്ന് പരിഹരിക്കുന്നതിനായി തിരിച്ചടവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഷോപ്പിങ് ശീലം വര്‍ധിക്കുന്നതും അത്ര നല്ലതല്ല.
സാമ്പത്തിക പരിജ്ഞാനം
സാമ്പത്തിക പരിജ്ഞാനം വര്‍ധിപ്പിക്കുന്നത് തന്നെ സമ്പത്ത് വളര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. പണ മാനേജ്‌മെന്റിനെ കുറിച്ച് മനസിലാക്കുന്നതിനായി പുസ്തകങ്ങള്‍ വായിക്കുന്നതും വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുന്നതും ഗുണം ചെയ്യും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.