Personal Loan: ഈ വര്‍ഷമെന്താ പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ പ്ലാനുണ്ടോ? സൂക്ഷിച്ച് മതി കരുനീക്കങ്ങള്‍
Personal Loan Tips: 2025ല്‍ വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായിട്ടും ഇനി പറയുന്ന കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. 2025 ഏപ്രില്‍ മുതല്‍ രാജ്യത്ത് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഏകദേശം 9.75 ശതമാനം മുതല്‍ 20.35 ശതമാനം വരെയാണ്.

പെട്ടെന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി പലരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. എന്നാല്‍ ഇത്തരം വായ്പകളുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ കുറിച്ച് മനസിലാക്കാതെയാണ് പലരും തിരഞ്ഞെടുക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പലിശയാണ്. പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ക്ക് വ്യത്യസ്തങ്ങളായ പലിശ നിരക്കാണ് ഈടാക്കുന്നത്.
2025ല്‍ വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായിട്ടും ഇനി പറയുന്ന കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. 2025 ഏപ്രില്‍ മുതല്‍ രാജ്യത്ത് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഏകദേശം 9.75 ശതമാനം മുതല്‍ 20.35 ശതമാനം വരെയാണ്. ഈ പലിശ ഈടാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍, ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ്.
ഇന്ത്യ ബാങ്ക് 9.75 ശതമാനം മുതല്‍ പലിശ ഈടാക്കുമ്പോള്‍ ഇന്‍ഡക്‌സ് ബാങ്ക് 10.49 ശതമാനം മുതലാകും പലിശ തുടങ്ങുന്നത്. എച്ച്ഡിഎഫ്‌സി, ഐസിഐസ്‌ഐ, കൊട്ടക് തുടങ്ങിയ സ്വകാര്യ ബാങ്കുകള്‍ 10.85 ശതമാനം മുതല്‍ 10.90 ശതമാനം വരെ പലിശ ഈടാക്കുന്നു.




Also Read: Personal Finance: പേഴ്‌സണല്‍ ലോണ്‍ എടുത്ത് സമ്പാദിക്കാമോ? ചെയ്യേണ്ടത് ഇങ്ങനെയാണ്
വ്യത്യസ്ത ബാങ്കുകളിലെ പലിശ നിരക്കുകള്‍
- എസ് ബി ഐ- 10.30% മുതല്‍ 15.30% വരെ. പരമാവധി 35 ലക്ഷം വരെ 6 വര്‍ഷത്തേക്ക് വായ്പ ലഭിക്കും.
- ഐ സി ഐ സി ഐ- 10.85% മുതല്‍ 16.65% വരെ പലിശ. പരമാവധി 50 ലക്ഷം വരെ 6 വര്‍ഷത്തേക്ക് വായ്പ ലഭിക്കും.
- എച്ച് ഡി എഫ് സി- 10.90% മുതല്‍ 24% വരെ പലിശ. പരമാവധി 40 ലക്ഷം വരെ 6 വര്‍ഷത്തേക്ക് വായ്പ ലഭിക്കും.
- ആക്‌സിസ് ബാങ്ക്- 11.25% മുതല്‍ പലിശ. പരമാവധി 40 ലക്ഷം വരെ 5 വര്‍ഷത്തേക്ക് വായ്പ ലഭിക്കും.
- കൊട്ടക് മഹീന്ദ്ര ബാങ്ക്- 10.99% മുതല്‍ 16.99% വരെ പലിശ. പരമാവധി 35 ലക്ഷം വരെ 6 വര്‍ഷത്തേക്ക് വായ്പ ലഭിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.