Investing in Land in India: ഭൂമിയില്‍ നിക്ഷേപിക്കാനാണോ പ്ലാന്‍? എന്നാല്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്
How To Invest in Land: എന്തുതരം നിക്ഷേപം ആണെങ്കിലും അതിന്റെ പ്രധാന ലക്ഷം വരുമാനമാണ്. ഭൂമിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കാലക്രമേണ മൂല്യം വര്‍ധിക്കുന്നു. എന്നാല്‍ വിലയിടിവ് നിരക്ക്, അടിസ്ഥാന സൗകര്യങ്ങള്‍, ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് സ്ഥലത്തിന്റെ വിലയെ സ്വാധീനിക്കുന്നത്. മെട്രോ സ്‌റ്റേഷന്‍, ഹൈവേകള്‍, വിമാനത്താവളങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് എന്നിവയ്ക്ക് സമീപമുള്ള ഭൂമികള്‍ക്ക് വലി വില ലഭിക്കും.

പണം നിക്ഷേപിക്കാന്‍ നിരവധി വഴികള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ പണത്തില്‍ മാത്രമാണോ നമ്മള്‍ നിക്ഷേപം നടത്താറുള്ളത്. പണത്തിനേക്കാളുപരി നിക്ഷേപ മേഖലയില്‍ ജനപ്രിയമായിട്ടുള്ള വേറെയും ഒട്ടനവധി കാര്യങ്ങളുണ്ട്. അവയിലൊന്നാണ് സ്ഥലം.
കയ്യില്‍ പണം വന്ന് കഴിഞ്ഞാല്‍ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് എങ്ങനെയെങ്കിലും കുറച്ച് ഭൂമി വാങ്ങിച്ചിടണമെന്ന്. എന്നാല്‍ ഭൂമി വാങ്ങിക്കുമ്പോഴും വിവിധ ഘടകങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സാമ്പത്തിക ആസൂത്രണം തന്നെയാണ് നിങ്ങളെ മികവുറ്റതാക്കുന്നത്. ഭൂമി വാങ്ങിക്കുന്നതിന് മുമ്പ് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.
വരുമാനം
എന്തുതരം നിക്ഷേപം ആണെങ്കിലും അതിന്റെ പ്രധാന ലക്ഷം വരുമാനമാണ്. ഭൂമിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കാലക്രമേണ മൂല്യം വര്‍ധിക്കുന്നു. എന്നാല്‍ വിലയിടിവ് നിരക്ക്, അടിസ്ഥാന സൗകര്യങ്ങള്‍, ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് സ്ഥലത്തിന്റെ വിലയെ സ്വാധീനിക്കുന്നത്. മെട്രോ സ്‌റ്റേഷന്‍, ഹൈവേകള്‍, വിമാനത്താവളങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് എന്നിവയ്ക്ക് സമീപമുള്ള ഭൂമികള്‍ക്ക് വലി വില ലഭിക്കും.




നിക്ഷേപിക്കുന്നതിന് മുമ്പ് ഭാവിയില്‍ നിങ്ങള്‍ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കുക.
വില്‍ക്കല്‍ സാധ്യത
ഭൂമി എന്നത് ലിക്വിഡിറ്റി ആസ്തിയാണ്. അതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ വില്‍ക്കാന്‍ സാധിക്കില്ല. നിങ്ങളുടെ സ്ഥലം ഏത് പ്രദേശത്താണോ നിലനില്‍ക്കുന്നത് അതിന് അനുസരിച്ചായിരിക്കും ആവശ്യക്കാരുടെ വരവ്.
ആവശ്യ സമയത്ത് നിക്ഷേപത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ തന്നെ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഭൂമി വാങ്ങിക്കുന്നതാണ് നല്ലത്. അടിയന്തര സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഭൂമികളാണ് ഗുണം ചെയ്യുക.
നികുതി
ഭൂമി വില്‍ക്കുമ്പോഴും നികുതി ഉണ്ടാകും.വാങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ ലാഭത്തിന് ഹ്രസ്വകാല മൂലധന നേട്ടമായി നികുതി ചുമത്തും. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോള്‍ നിങ്ങളുടെ വരുമാന സ്ലാബിനെ അടിസ്ഥാനമാക്കി 30 ശതമാനം വരെയാകാം. നികുതി കുറയ്ക്കുന്നതിനായി സെക്ഷന്‍ 54 എഫ് പ്രകാരം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാം.
വായ്പ
ഭൂമി വായ്പകള്‍ക്ക് ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് പലപ്പോഴും ആവശ്യമാണ്. ഭവന വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ വായ്പാ കാലാവധിയുമായിരിക്കും. ഭൂമി വായ്പകളുടെ പലിശ നിരക്കും കൂടുതലാണ്. അതിനാല്‍ തന്നെ നിങ്ങളുടെ ഭൂമിയെ ധനസഹായ ഓപ്ഷനായി തിരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
ചെലവുകള്‍
ഭൂമിയുടെ വിലയ്ക്ക് പുറമെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, പ്രോപ്പര്‍ട്ടി ടാക്‌സ്, ലാന്‍ഡ് കണ്‍സര്‍വേഷന്‍ ചാര്‍ജ്, നിയമപരമായ ചെലവുകള്‍ എന്നിവ നിങ്ങള്‍ വഹിക്കേണ്ടി വരും. ഭാവിയില്‍ സാമ്പത്തിക ബാധ്യതകളില്‍ കുരുങ്ങാതിരിക്കാന്‍ ഭൂമി വാങ്ങിക്കും മുമ്പ് മറഞ്ഞിരിക്കുന്ന ചെലവുകള്‍ മനസിലാക്കുക.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.