Risks of Guaranteeing for Loans: പരിചയക്കാരാണെങ്കിലും പൊന്നേ ജാമ്യം നില്‍ക്കല്ലേ! അപകടം അറിഞ്ഞിരുന്നോളൂ

Personal Finance Tips; കടമെടുത്തയാള്‍ കൃത്യമായി തിരിച്ചടയ്ക്കാതെ വരുമ്പോള്‍ ജാമ്യം നില്‍ക്കുന്നയാള്‍ ബുദ്ധിമുട്ടിലാകും. നിങ്ങള്‍ സാമ്പത്തികമായും നിയമപരവുമായും ബാധ്യതകളിലേക്ക് പോകാന്‍ അവര്‍ തിരിച്ചടവില്‍ വരുത്തുന്ന വീഴ്ച വഴിവെക്കും. അതിനാല്‍ തന്നെ ഇത്തരം ഉദ്ധ്യമത്തിന് ഇറങ്ങി തിരിക്കും മുമ്പ് അപകട സാധ്യതയെ കുറിച്ച് മനസിലാക്കി വെക്കുന്നത് ഗുണം ചെയ്യും.

Risks of Guaranteeing for Loans: പരിചയക്കാരാണെങ്കിലും പൊന്നേ ജാമ്യം നില്‍ക്കല്ലേ! അപകടം അറിഞ്ഞിരുന്നോളൂ

പ്രതീകാത്മക ചിത്രം

shiji-mk
Published: 

26 Mar 2025 20:25 PM

വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ ബന്ധങ്ങള്‍ നമ്മളെ പലപ്പോഴും അപകടങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കും. നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എടുക്കുന്ന ലോണുകള്‍ക്ക് ജാമ്യം നില്‍ക്കാന്‍ നിങ്ങളെ ക്ഷണിക്കാറില്ലേ? ജാമ്യം നില്‍ക്കാന്‍ ആയതുകൊണ്ട് തന്നെ യാതൊരു മടിയും ഇല്ലാതെ തന്നെ നിങ്ങള്‍ ചെയ്ത് കൊടുക്കാറുമുണ്ടാകും.

എന്നാല്‍ കടമെടുത്തയാള്‍ കൃത്യമായി തിരിച്ചടയ്ക്കാതെ വരുമ്പോള്‍ ജാമ്യം നില്‍ക്കുന്നയാള്‍ ബുദ്ധിമുട്ടിലാകും. നിങ്ങള്‍ സാമ്പത്തികമായും നിയമപരവുമായും ബാധ്യതകളിലേക്ക് പോകാന്‍ അവര്‍ തിരിച്ചടവില്‍ വരുത്തുന്ന വീഴ്ച വഴിവെക്കും. അതിനാല്‍ തന്നെ ഇത്തരം ഉദ്ധ്യമത്തിന് ഇറങ്ങി തിരിക്കും മുമ്പ് അപകട സാധ്യതയെ കുറിച്ച് മനസിലാക്കി വെക്കുന്നത് ഗുണം ചെയ്യും.

ബാധ്യത

വായ്പയെടുത്ത ആള്‍ കൃത്യമായി പണം തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് അതൊരു ബാധ്യതയായി മാറും. കടം വാങ്ങിയിട്ടുള്ള ആളില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ജാമ്യക്കാരില്‍ നിന്ന് തിരിച്ച് പിടിക്കാനാകും ധനകാര്യ സ്ഥാപനം ആദ്യം ശ്രമിക്കുന്നത്.

ക്രെഡിറ്റ് സ്‌കോര്‍

കടം വാങ്ങിയിട്ടുള്ളയാള്‍ തിരിച്ചടവുകള്‍ മുടക്കിയാല്‍ അത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെയും പ്രതികൂലമായി ബാധിക്കും. വൈകിയ തിരിച്ചടവുകള്‍ എല്ലാം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും.

സാമ്പത്തിക ഭാരം

തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങള്‍ വായ്പ തുക മാത്രമല്ല തിരിച്ചടയ്‌ക്കേണ്ടി വരുന്നത്. പലിശ പിഴ, പ്രോസസിങ് ഫീസ്, പിഴകള്‍ എന്നിവയും അടയ്‌ക്കേണ്ടി വരും. ഇത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും.

Also Read: Post Office Savings Schemes: ആഹാ 8.2 പലിശ കിട്ടിയാല്‍ പോരേ? പോസ്റ്റ് ഓഫീസിന്റെ മികച്ച നിക്ഷേപ പദ്ധതികള്‍ അറിഞ്ഞുവെച്ചോളൂ

പിന്മാറിയാല്‍

ജാമ്യക്കാരനായി ഒപ്പുവെച്ച് കഴിഞ്ഞാല്‍ പിന്‍വാങ്ങല്‍ അത്ര എളുപ്പമാകില്ല. കടം വാങ്ങുന്നയാള്‍ മതിയായ ഈട് നല്‍കുന്നത് പോലെയുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ലോണ്‍ കരാറുകള്‍ എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. ഒപ്പിടുന്നതിന് മുമ്പായി വ്യവസ്ഥകള്‍ വായിക്കുക.

കണ്ടുകെട്ടല്‍

കടം വാങ്ങിച്ചയാള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല കുടിശികയുള്ള വായ്പയും പലിശയും നികത്തുന്നതിനായി ഭൂമി, സ്വര്‍ണം അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ എന്നിവ ധനകാര്യ സ്ഥാപനങ്ങള്‍ നിങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കും.

Related Stories
SBI Mobile Banking Outage : എസ്ബിഐ ഉപയോക്താക്കൾക്ക് യോനോ, യുപിഐ സേവനം ലഭിക്കുന്നില്ല? കാരണമിതാണ്
Savings Tips: ജോലി കിട്ടിയില്ലേ? എന്നാലിനി സമ്പാദിക്കാന്‍ പഠിക്കാം; ഈ അറിവും ഗുണം ചെയ്യും
PPF: ദാസാ എന്തുകൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല; 137 രൂപയ്ക്ക് 34 ലക്ഷം ഉണ്ടാക്കാമെന്ന് ഇപ്പോഴല്ലേ അറിഞ്ഞേ!
Kerala Gold Rate Today: ‘ഇതെന്തൊരു പോക്കാ സ്വർണമേ’;പുതുമാസത്തിലും രക്ഷയില്ല, ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില
Financial Changes From April 1: വിലയല്‍പം കൂടും, എങ്കിലും ആശ്വാസത്തിനും വകയുണ്ട്; ഏപ്രില്‍ 1 മുതല്‍ കാര്യങ്ങള്‍ അല്‍പം കടുക്കും
Donald Trump’s reciprocal tariffs: ട്രംപിന്റെ ‘പരസ്പര താരിഫുകൾ’ നാളെ മുതൽ; ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്?
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ