Personal Finance: വായ്പകള്‍ മുന്‍കൂട്ടി അടയ്ക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരുന്നോളൂ
Personal Pre Closing: വായ്പകളുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അടച്ച് തീര്‍ക്കാന്‍ പ്ലാനിട്ടിരിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. വായ്പകള്‍ പെട്ടെന്ന് അടച്ച് തീര്‍ക്കുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ചില പ്രശ്‌നങ്ങളും നിങ്ങളെ അകറ്റിയേക്കാം.

പ്രതീകാത്മക ചിത്രം
ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ നമ്മള്‍ ഓരോരുത്തരും ലോണുകള്‍ എടുക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. മറ്റ് ലോണുകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് വ്യക്തിഗത വായ്പകള്‍ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്. മറ്റ് വായ്പകളെ പോലെ ഒരുപാട് പ്രക്രിയകള്‍ ഇല്ലെന്നതും വളരെ എളുപ്പത്തില്‍ ലഭിക്കുന്നു എന്നതും ആളുകളെ വ്യക്തിഗത വായ്പകളിലേക്ക് എത്തിക്കുന്നു.
വായ്പകളുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അടച്ച് തീര്‍ക്കാന്‍ പ്ലാനിട്ടിരിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. വായ്പകള്‍ പെട്ടെന്ന് അടച്ച് തീര്‍ക്കുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ചില പ്രശ്‌നങ്ങളും നിങ്ങളെ അലട്ടിയേക്കാം.
കാലാവധി തീരുന്നതിന് മുമ്പ് ലോണുകള്‍ അടച്ച് തീര്‍ക്കുന്നത് പലിശ ഭാരം കുറയ്ക്കുകയും ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇതിന് പിന്നിലെ ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്ന് നോക്കാം.



ചാര്‍ജുകള്‍
ലോണുകള്‍ മുന്‍കൂട്ടി അടയ്ക്കുന്നതിന് ഒട്ടുമിക്ക ബാങ്കുകളും 2 ശതമാനം മുതല്‍ 6 ശതമാനം വരെ ചാര്‍ജ് ഈടാക്കുന്നു. ഈ ചാര്‍ജ്, പലിശ ലാഭം എന്നിവ തുല്യമായി ഈടാക്കാറുമുണ്ട്.
അവസരം
നിങ്ങള്‍ ഇങ്ങനെ ലോണുകള്‍ മുന്‍കൂട്ടി അടയ്ക്കാനായി ഉപയോഗിക്കുന്ന പണം ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചാല്‍ അതില്‍ നിന്നും ലാഭം നേടാന്‍ സാധിക്കും. അതിനാല്‍ തന്നെ മുന്‍കൂട്ടി ലോണുകള്‍ അടയ്ക്കുന്നത് ഉയര്‍ന്ന വരുമാന സാധ്യതകള്‍ നഷ്ടമാക്കുന്നു.
ലിക്വിഡിറ്റി
നിങ്ങള്‍ മുന്‍കൂട്ടി ലോണ്‍ അടയ്ക്കുന്നതിനായി വലിയ തുക ചെലവഴിക്കുകയാണെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പണമില്ലാത്ത അവസ്ഥയുണ്ടാകും. സാമ്പത്തിക മാന്ദ്യം, പെട്ടെന്നെത്തുന്ന ചെലവുകള്‍ എന്നിവയ്‌ക്കെതിരെ തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണം.