5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Financial Changes From April 1: ഏപ്രില്‍ 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍; ഇവ നിങ്ങളെ ബാധിക്കുന്നതെങ്ങനെ?

What Are The Financial Changes From April 1st: മാര്‍ച്ച് 31ന് മുമ്പ് ഡാറ്റാബേസുകള്‍ അപ്‌ഡേറ്റ് ചെയ്തതോ നിര്‍ത്തലാക്കിയോ അല്ലെങ്കില്‍ പുനരുപയോഗിച്ചതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യണമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Financial Changes From April 1: ഏപ്രില്‍ 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍; ഇവ നിങ്ങളെ ബാധിക്കുന്നതെങ്ങനെ?
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Updated On: 29 Mar 2025 16:18 PM

2025-26 എന്ന പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. ഏപ്രില്‍ 1ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷം വിവിധയാളുകളുടെ പല സാമ്പത്തിക കാര്യങ്ങളിലും മാറ്റം കൊണ്ടുവരുന്നു. യുപിഐ മുതല്‍ ആദായ നികുതി നിയമങ്ങളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. ഏപ്രില്‍ 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും അവ എങ്ങനെയാണ് നിങ്ങളെ ബാധിക്കാന്‍ പോകുന്നതെന്നും പരിശോധിക്കാം.

യുപിഐ അക്കൗണ്ടുകള്‍

മാര്‍ച്ച് 31ന് മുമ്പ് ഡാറ്റാബേസുകള്‍ അപ്‌ഡേറ്റ് ചെയ്തതോ നിര്‍ത്തലാക്കിയോ അല്ലെങ്കില്‍ പുനരുപയോഗിച്ചതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യണമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍പിസിഐ വ്യക്തമാക്കുന്നത് അനുസരിച്ച് സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ തടയാന്‍ സാധിക്കുന്നതാണ് പുതിയ നീക്കം.

മൊബൈല്‍ നമ്പര്‍ റീസൈക്കിള്‍ ചെയ്യുക എന്നതിനര്‍ത്ഥം പഴയ നമ്പര്‍ പുതിയ ഉപഭോക്താവിന് നല്‍കുക എന്നാണ്. അതിനാല്‍ ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ അക്കൗണ്ടുകള്‍ കൈവശമുണ്ടെങ്കില്‍ മാര്‍ച്ച് 31നകം അപ്‌ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടേക്കാം എന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്.

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ചെലവേറും

മെയ് 1 മുതല്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിങ്ങള്‍ അധിക ചാര്‍ജ് നല്‍കേണ്ടതായി വരും. നേരത്തെ ഒരാളില്‍ 17 രൂപയായിരുന്നു ഫീസായി ഈടാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ 19 രൂപ നല്‍കേണ്ടി വരും. ഇതിന് പുറമെ മിനി സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയ ബാങ്കിതര സേവനങ്ങള്‍ക്ക് നിലവില്‍ ഈടാക്കുന്ന 6 രൂപയില്‍ നിന്നും 7 രൂപയായി വര്‍ധിപ്പിച്ചു.

കാറുകളുടെ വില വര്‍ധിക്കും

ഏപ്രില്‍ 1 മുതല്‍ വന്‍കിട വാഹന നിര്‍മാതാക്കള്‍ അവരുടെ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മാരുതി സുസുക്കി നാല് ശതമാനം വില വര്‍ധിപ്പിക്കും. ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, റെനോ, കിയ തുടങ്ങിയ കമ്പനികള്‍ 2 മുതല്‍ 4 ശതമാനം വരെയും വില വര്‍ധിപ്പിച്ചേക്കാം.

മിനിമം ബാലന്‍സ്

ഏപ്രില്‍ 1 മുതല്‍ സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതും അനിവാര്യം തന്നെ. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടതായി വരും.

പോസിറ്റീവ് പേ സിസ്റ്റം

സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി ആര്‍ബിഐ ആവിഷ്‌കരിച്ച പദ്ധതിയാണ് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്). ഇതുപ്രകാരം നിങ്ങള്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്ക് നല്‍കിയാല്‍ ചെക്കിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബാങ്കിന് ഡിജിറ്റലായി നല്‍കേണ്ടി വരും.

Also Read: Indian Tax Changes: നികുതി മാറിയാല്‍ എന്താ നേട്ടമല്ലേ വരാന്‍ പോകുന്നത്; ഏപ്രില്‍ 1 മുതല്‍ ആശ്വാസത്തിനും വകയുണ്ട്‌

ആദായ നികുതിയിലെ മാറ്റങ്ങള്‍

ആദായ നികുതിയിലെ സെക്ഷന്‍ 87എ പ്രകാരം 25,000 ത്തില്‍ നിന്നും 60,000 ആയി നികുതി ഇളവ് വര്‍ധിക്കും. 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ ഇനി മുതല്‍ നികുതി നല്‍കേണ്ടി വരില്ല.

ജിഎസ്ടിയില്‍ ഐഡിഎസ് നടപ്പാക്കുന്നു

ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി ഏപ്രില്‍ 1 മുതല്‍ ഇന്‍പുട്ട് സര്‍വീസ് ഡിസ്ട്രിബ്യൂട്ടര്‍ സിസ്റ്റം നടപ്പാക്കാന്‍ പോകുകയാണ്. സംസ്ഥാനങ്ങള്‍ക്കിടയില്‍ നികുതി വരുമാനത്തിന്റെ ശരിയായ വിതരണം ഉറപ്പാക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.