Credit Card: കാണുന്നതിനെല്ലാം അപേക്ഷിക്കല്ലേ! ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കും മുമ്പ് ഇവ അറിഞ്ഞിരിക്കണം

Things To Consider Before Applying For Credit Card: ക്രെഡിറ്റ് കാര്‍ഡ് വെറുതെ എടുത്ത് വെക്കാനുള്ള ഒന്നല്ല. ഒരു കാര്‍ഡ് എടുക്കുന്നതിന് മുമ്പ് അത് എടുക്കുന്നതിനുള്ള പ്രധാന ഉദ്ദേശം എന്താണെന്ന് അറിഞ്ഞിരിക്കണം. ചിലവുകള്‍ നിയന്ത്രിക്കാന്‍, യാത്ര ആനുകൂല്യങ്ങള്‍, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി നിങ്ങളുടെ ആവശ്യവുമായി തിരഞ്ഞെടുക്കുന്ന കാര്‍ഡിന്റെ സവിശേഷതകള്‍ പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഉറപ്പിക്കണം.

Credit Card: കാണുന്നതിനെല്ലാം അപേക്ഷിക്കല്ലേ! ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കും മുമ്പ് ഇവ അറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം

shiji-mk
Published: 

11 Apr 2025 10:52 AM

ഇന്ന് ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും വളരെ എളുപ്പത്തിലാണ് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. അതായത് പണ്ട് ക്രെഡിറ്റ് കാര്‍ഡ് തരുമോ എന്ന് ചോദിക്കുമ്പോള്‍ നൂറ് ഡിമാന്‍ഡുകള്‍ പറഞ്ഞിരുന്നവര്‍ ഇന്ന് ഇങ്ങോട്ട് വിളിച്ച് കാര്‍ഡ് തരാമെന്ന് പറയുന്നു. എന്തായാലും ഇങ്ങനെ വിളിച്ച് കാര്‍ഡ് വേണോ എന്ന് ചോദിക്കുന്നതിനെല്ലാം വേണമെന്ന് ഉത്തരം നല്‍കുന്നത് അത്ര നല്ല ശീലമല്ല.

ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത് നിങ്ങളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും.

കാര്‍ഡ് വേണോ?

ക്രെഡിറ്റ് കാര്‍ഡ് വെറുതെ എടുത്ത് വെക്കാനുള്ള ഒന്നല്ല. ഒരു കാര്‍ഡ് എടുക്കുന്നതിന് മുമ്പ് അത് എടുക്കുന്നതിനുള്ള പ്രധാന ഉദ്ദേശം എന്താണെന്ന് അറിഞ്ഞിരിക്കണം. ചിലവുകള്‍ നിയന്ത്രിക്കാന്‍, യാത്ര ആനുകൂല്യങ്ങള്‍, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി നിങ്ങളുടെ ആവശ്യവുമായി തിരഞ്ഞെടുക്കുന്ന കാര്‍ഡിന്റെ സവിശേഷതകള്‍ പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഉറപ്പിക്കണം.

വാര്‍ഷിക ഫീസ്

പല ക്രെഡിറ്റ് കാര്‍ഡുകളും പലവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലത് വാര്‍ഷിക ഫീസ് ഈടാക്കുന്നു. ഈ ഫീസ് ഈടാക്കുന്നതിനോടൊപ്പം അവയുടെ ആനുകൂല്യങ്ങളും താരതമ്യം ചെയ്ത് നോക്കുക. ഫീസിനോട് തുല്യമാകുന്നുണ്ടോ ആനുകൂല്യങ്ങള്‍ എന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത്. മാത്രമല്ല വാര്‍ഷിക ഫീസുകളില്ലാത്ത കാര്‍ഡുകള്‍ ലഭ്യമാണെങ്കില്‍ അത് തിരഞ്ഞെടുക്കാവുന്നതാണ്.

റിവാര്‍ഡ് പോയിന്റുകള്‍

നിങ്ങള്‍ കാര്‍ഡില്‍ നിന്നും ചിലവാക്കുന്ന തുകയ്ക്ക് അനുസരിച്ച് എത്ര റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും, ഇങ്ങനെ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ എങ്ങനെ ഉപയോഗിക്കാം, ഷോപ്പിങ്, ട്രാവല്‍, ഗിഫ്റ്റ് വൗച്ചറുകള്‍, ക്യാഷ്ബാക്ക് എന്നിവയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യങ്ങള്‍ പരിശോധിക്കുക. ചില കാര്‍ഡുകള്‍ റീഡംപ്ഷനില്‍ പരിമിതികള്‍ വെക്കാറുണ്ട്.

യാത്ര ആനുകൂല്യം

യാത്രകള്‍ നടത്തുന്ന ആളാണ് നിങ്ങളെങ്കില്‍ യാത്ര ആനുകൂല്യങ്ങള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസ്, ടിക്കറ്റ് ഡിസ്‌കൗണ്ട്, ഹോട്ടല്‍ ബുക്കിങ് ഓഫറുകള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നല്‍കുമോ എന്ന് ഉറപ്പുവരുത്തുക.

Also Read: Public Provident Fund: പിപിഎഫില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? പലിശയായി മാത്രം 10 ലക്ഷം ലഭിക്കും 

പലിശ നിരക്ക്

ക്രെഡിറ്റ് കാര്‍ഡിന്റെ ഫീസിനെ കുറിച്ച് അറിഞ്ഞ് വെക്കുന്നത് പോലെ തന്നെ നിങ്ങള്‍ ചിലവാക്കുന്ന പണത്തിനുള്ള പലിശയെ കുറിച്ചും അറിഞ്ഞിരിക്കണം. പണം അടയ്ക്കാന്‍ വൈകിയാലുള്ള പിഴ, ക്യാഷ് അഡ്വാന്‍സ് ഫീസ്, വിദേശ ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ എന്നിവയെ കുറിച്ച് മനസിലാക്കി വെക്കുക.

Related Stories
Kerala Gold Price: ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും ഇടിഞ്ഞു
UPI New Rules : തട്ടിപ്പുകാർ ഇനി കൂടുതൽ വിയർക്കും; യുപിഐയിൽ പുതിയ നീക്കവുമായി എൻപിസിഐ
Akshaya Tritiya 2025 : സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ; എങ്കിലും അക്ഷയ തൃതീയയ്ക്ക് സ്വർണം വിറ്റു പോയ കോടികൾക്ക് കണക്കില്ല!
Fixed Deposit Interest Rate: ഈ ബാങ്കുകള്‍ മതിയന്നേ, ഉയര്‍ന്ന പലിശയുണ്ട്; എഫ്ഡി ഇട്ടാലോ?
Bank Holidays in May 2025: മെയ് മാസത്തില്‍ 12 അവധികളുണ്ട്; ബാങ്കില്‍ പോക്ക് അത് നോക്കി മതി
Credit Card Fraud: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളെ തടയേണ്ടേ? ഉപയോക്താക്കള്‍ നിര്‍ബന്ധമായും ഇവ അറിഞ്ഞിരിക്കണം
കാൽസ്യം ആവശ്യമാണ്! എങ്കിൽ കഴിക്കണം ഈ പഴങ്ങൾ
ഓർമ്മ ശക്തിക്ക് മാത്രമല്ല! ബ്രഹ്മി ചായ ശീലമാക്കൂ
ഇവരെ ഒരിക്കലും വീട്ടിൽ കയറ്റരുത്, ചാണക്യൻ പറയുന്നത്...
വേവിച്ച കടല ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?