Financial Changes From April 1: നികുതിയിലും യുപിഐയിലും വരെ മാറ്റം; ഏപ്രില്‍ 1 മുതല്‍ പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്
Know About The Financial Changes From April 1st: യുപിഐ സംവിധാനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഏപ്രില്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും ഏപ്രില്‍ 1 മുതല്‍ ഉപയോഗശൂന്യമായ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്ന് പുതിയൊരു സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഒട്ടേറെ മാറ്റങ്ങളാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പൊതുജനങ്ങളെ കാത്തിരിക്കുന്നത്. നികുതി, യുപിഐ തുടങ്ങി പല കാര്യങ്ങളിലും മാറ്റം സംഭവിക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്ന് വിശദമായി നോക്കാം.
ഏകീകൃത പെന്‍ഷന്‍
കേന്ദ്ര സര്‍ക്കാര്‍ 2024 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ഏകീകൃത പെന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 23 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ പദ്ധതി പ്രയോജനമാകുന്നത്. ഇതോടെ 25 വര്‍ഷം സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കും.
യുപിഐ
യുപിഐ സംവിധാനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഏപ്രില്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും ഏപ്രില്‍ 1 മുതല്‍ ഉപയോഗശൂന്യമായ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




നികുതി
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതി അടക്കേണ്ട എന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. പ്രതിമാസം ശരാശരി വരുമാനം 1 ലക്ഷം രൂപ വരുമാനമുള്ളവര്‍ വരെ നികുതി നല്‍കേണ്ടതില്ല. ഇതിനോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി ഉള്‍പ്പെടുത്തി 12.75 ലക്ഷം വരുമാനമുള്ളവര്‍ നികുതി അടക്കേണ്ട.
Also Read: Essential Drugs Prices Hike: 400 അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രില്‍ 1 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍
ജിഎസ്ടി
ജിഎസ്ടി നിയമത്തിലും മാറ്റങ്ങള്‍ വരികയാണ്. നികുതിദായകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനായി മള്‍ട്ടി ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. 180 ദിവസത്തിന് താഴെയുള്ള രേഖകള്‍ വെച്ചുകൊണ്ടായിരിക്കും ഇ-വേ ബില്ലുകള്‍ നല്‍കുന്നത്. ഇവയ്ക്ക് പുറമെ പ്രൊമോട്ടര്‍മാര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ ജിഎസ്ടി കേന്ദ്രങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും ചെയ്യും.