Financial Changes From April 1: വിലയല്‍പം കൂടും, എങ്കിലും ആശ്വാസത്തിനും വകയുണ്ട്; ഏപ്രില്‍ 1 മുതല്‍ കാര്യങ്ങള്‍ അല്‍പം കടുക്കും

Financial Changes Happens in India From April 1 2025: സാമ്പത്തിക രംഗത്ത് ഒട്ടനവധി മാറ്റങ്ങളാണ് 2025 ഏപ്രില്‍ മാസത്തോടെ വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ സ്‌കീം ഇന്നത്തോടെ നിലവില്‍ വരും. കൂടാതെ നിലവിലുള്ള ജീവനക്കാര്‍ക്ക് യുപിഎസിലേക്ക് മാറുന്നതിനായി ജൂണ്‍ 30ന് മുമ്പ് ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Financial Changes From April 1: വിലയല്‍പം കൂടും, എങ്കിലും ആശ്വാസത്തിനും വകയുണ്ട്; ഏപ്രില്‍ 1 മുതല്‍ കാര്യങ്ങള്‍ അല്‍പം കടുക്കും

പ്രതീകാത്മക ചിത്രം

Published: 

01 Apr 2025 09:12 AM

2025-26 സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമ്പത്തിക വര്‍ഷം മുതലുള്ള നിരക്കുകളും ഇളവുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. നിരവധി മേഖലകളിലാണ് ഇന്ന് മുതല്‍ മാറ്റം സംഭവിക്കുന്നത്. യുപിഐ ഇടപാടുകള്‍, നികുതി തുടങ്ങിയ മേഖലകളില്‍ മാറ്റം വന്നിരിക്കുന്നു.

സാമ്പത്തിക രംഗത്ത് ഒട്ടനവധി മാറ്റങ്ങളാണ് 2025 ഏപ്രില്‍ മാസത്തോടെ വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ സ്‌കീം ഇന്നത്തോടെ നിലവില്‍ വരും. കൂടാതെ നിലവിലുള്ള ജീവനക്കാര്‍ക്ക് യുപിഎസിലേക്ക് മാറുന്നതിനായി ജൂണ്‍ 30ന് മുമ്പ് ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

കൂടാതെ ആദായ നികുതി പുതിയ സ്ലാബില്‍ വാര്‍ഷിക വരുമാന പരിധി ഈ സാമ്പത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാക്കി ഉയര്‍ത്തി. മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പുറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യും. സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണിത്.

ഇവയ്‌ക്കെല്ലാം പുറമെ 15 വര്‍ഷം പഴക്കമുള്ള ഇരുചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും ഈടാക്കിയിരുന്ന റോഡ് നികുതി 900 രൂപയില്‍ നിന്ന് 1,350 രൂപയിലേക്ക് ഉയര്‍ത്തി. 750 കിലോ വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് 6,400 രൂപയില്‍ നിന്നും നികുതി 9,600 രൂപയാകും. എന്നാല്‍ കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതിയില്‍ മാറ്റം വരും.

പതിനഞ്ച് വര്‍ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും വര്‍ധനവുണ്ട്. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ നികുതിയാണ് ഈ വാഹനങ്ങള്‍ക്ക് വര്‍ധിപ്പിക്കുന്നത്. 2 മുതല്‍ നാല് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ചില കാര്‍ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Financial Changes From April 1: നികുതിയിലും യുപിഐയിലും വരെ മാറ്റം; ഏപ്രില്‍ 1 മുതല്‍ പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്‌

ഇനി 24 മണിക്കൂര്‍ എങ്കിലും നിങ്ങളുടെ ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങുകയാണെങ്കില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിന്നും ലാഭ വിഹിതം ഇനി ലഭിക്കില്ല.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കേരളത്തില്‍ വര്‍ധിക്കും. ഇനി മുതല്‍ 369 രൂപയായിരിക്കും കൂലി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്.

Related Stories
Donald Trump Tariffs: ഡോണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം ആഗോള മാന്ദ്യത്തിലേക്കോ? യുഎസിനും തിരിച്ചടി
Donald Trump’s Tariff War: അംബാനിയുമല്ല, അദാനിയുമല്ല; ട്രംപിന്റെ പകരച്ചുങ്കത്തിൽ ‘പണി’ കിട്ടിയത് ഈ കോടീശ്വരന്, ഒറ്റ ദിവസത്തെ നഷ്ടം 1790 കോടി ഡോളർ!
Income Tax Return 2025: ഐടിആർ-2 ഇനി എളുപ്പത്തിൽ ഫയൽ ചെയ്യാം; പുതിയ മാറ്റങ്ങൾ ഇങ്ങനെ
Kerala Gold Rate: സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപ; തുണയായത് ലാഭമെടുപ്പോ?
Welfare Pension: ഇത് വിഷുകൈനീട്ടം..! സാധാരണക്കാർക്ക് ആശ്വാസം; ക്ഷേമപെൻഷൻ്റെ ഒരു ​ഗഡുകൂടി അനുവദിച്ചു, എപ്പോൾ കിട്ടും
Rupee and Dollar: രൂപയുടെ മൂല്യം നിർണയിക്കുന്നത് എങ്ങനെ, രൂപയും ഡോളറും തമ്മിലുള്ള ബന്ധം എന്ത്?
കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം?
ഗ്രീന്‍ടീ കുടിക്കുന്നവരാണോ? ഇത് കൂടി അറിയണം
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ