AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Credit Card: ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിച്ചോ? കാരണങ്ങള്‍ ഇവയാകാം

Credit Card Application Rejection Reasons: പലരുടെയും ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ പലപ്പോഴും തള്ളിപ്പോകുന്ന സാഹചര്യമുണ്ടാകാറുണ്ട്. അത്തരത്തില്‍ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവ പരിഹരിച്ച് കൊണ്ട് അപേക്ഷിക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുകയുള്ളു.

Credit Card: ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിച്ചോ? കാരണങ്ങള്‍ ഇവയാകാം
ക്രെഡിറ്റ് കാര്‍ഡ്‌ Image Credit source: Virojt Changyencham/Getty Images Creative
shiji-mk
Shiji M K | Published: 19 Feb 2025 19:54 PM

കയ്യിലേക്കെത്തുന്ന ശമ്പളത്തില്‍ നിന്ന് അത്യാവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ സാധിക്കാതെ വരുന്നതോടെയാണ് പലരും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നത് തന്നെയാണ് ക്രെഡിറ്റ് കാര്‍ഡിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

എന്നാല്‍ പലരുടെയും ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ പലപ്പോഴും തള്ളിപ്പോകുന്ന സാഹചര്യമുണ്ടാകാറുണ്ട്. അത്തരത്തില്‍ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവ പരിഹരിച്ച് കൊണ്ട് അപേക്ഷിക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുകയുള്ളു.

ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുന്നതിന് മുമ്പ് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.

1. തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നതാണ് പ്രധാന കാര്യം. അക്ഷരങ്ങളിലുള്ള മാറ്റങ്ങള്‍, പേര് വിവരങ്ങള്‍, പാന്‍, ആധാര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ തെറ്റുകള്‍ വരുത്താതെ ശ്രദ്ധിക്കുക. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അപേക്ഷ നിരസിക്കുന്നതിന് വഴിവെക്കും. ഇവയ്ക്ക് പുറമെ ശമ്പള സ്‌കെയിലുകളോ അല്ലെങ്കില്‍ കാണാതായ രേഖകളോ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

2. ക്രെഡിറ്റ് കാര്‍ഡ് നിരസിക്കുന്നതിനുള്ള മറ്റൊരു കാരണം കുറഞ്ഞ ക്രെഡിറ്റ് സ്‌കോറാണ്. 750 ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് മിക്ക ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരും കാര്‍ഡ് നല്‍കുന്നത്. 750ല്‍ താഴെയാണ് നിങ്ങളുടെ സ്‌കോര്‍ എങ്കില്‍ അപേക്ഷ നിരസിക്കാന്‍ സാധ്യതയുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ പരമാവധി ഉയര്‍ത്തുന്നതിനായി ശ്രമിക്കുന്നത് ഗുണം ചെയ്യും.

3. ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാര്‍ പരിശോധിക്കുന്ന മറ്റൊരു കാര്യമാണ് വരുമാനം. അവര്‍ പറയുന്നതിനുസരിച്ചുള്ള വരുമാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുകയുള്ളു. മാത്രമല്ല, ശരിയായ വരുമാന രേഖകള്‍ ഹാജരാക്കേണ്ടതും അനിവാര്യം തന്നെ.

4. ക്രെഡിറ്റ് കാര്‍ഡിന് വേണ്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും ശരിയായ രീതിയല്ല. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. നിങ്ങള്‍ സമര്‍പ്പിക്കുന്ന ഓരോ അപേക്ഷകള്‍ക്ക് അനുസരിച്ചും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറുകള്‍ പരിശോധിക്കപ്പെടുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡിനായി വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പായി അപേക്ഷകള്‍ പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് നല്ലത്.

Also Read: Stock Investment: ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?

5. ഇവയ്‌ക്കെല്ലാം പുറമെ നിങ്ങളുടെ കടബാധ്യതയും പരിഗണനാ വിഷയമാണ്. നിങ്ങളുടെ വരുമാനത്തില്‍ കാര്യമായ കടബാധ്യതയുണ്ടെങ്കില്‍ അത് ക്രെഡിറ്റ് കാര്‍ഡുകളെ ബാധിക്കും. കടം-വരുമാന അനുപാതം 0ന് അനുപാതമായിരിക്കണമെന്നാണ്. നിങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കടത്തിന്റെ അളവ് പരമാവധി കുറയുന്നതാണ് നല്ലത്.