Indian Tax Changes: നികുതി മാറിയാല്‍ എന്താ നേട്ടമല്ലേ വരാന്‍ പോകുന്നത്; ഏപ്രില്‍ 1 മുതല്‍ ആശ്വാസത്തിനും വകയുണ്ട്
Indian Tax Changes From April 1st: കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു. ഇത് ഭവന വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. ഇതിന് പുറമെ പണപ്പെരുപ്പം കുറഞ്ഞത് റിപ്പോ നിരക്ക് ഇനിയും കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുമെന്നാണ് സൂചന.

മറ്റൊരു സാമ്പത്തിക വര്‍ഷം വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബും നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങളുമെല്ലാം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതിനാല്‍ തന്നെ പുതിയ നികുതി സ്ലാബ് അനുസരിച്ച് നികുതിദായകര്‍ക്ക് 12 ലക്ഷം രൂപ വരെ വരുമാനം ഉണ്ടെങ്കില്‍ നികുതി അടയ്‌ക്കേണ്ടതില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു. ഇത് ഭവന വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. ഇതിന് പുറമെ പണപ്പെരുപ്പം കുറഞ്ഞത് റിപ്പോ നിരക്ക് ഇനിയും കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുമെന്നാണ് സൂചന. 0.75 ശതമാനം ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് എസ്ബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ആശ്വാസം മുതിര്‍ന്ന പൗരന്മാര്‍ക്കും
പുതിയ ടിഡിഎസ് (ഉറവിടത്തില്‍ നിന്നും നികുതി പിടിക്കുന്ന പ്രക്രിയ) പരിധികള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. അതിനാല്‍ സാധാരണ പൗരന്മാര്‍ക്ക് 50,000 രൂപ വരെ പലിശ വരുമാനത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപ വരെ നിക്ഷേപങ്ങള്‍ക്കും ഇനി ടിഡിഎസ് ഉണ്ടായിരിക്കില്ല. നേരത്തെ ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയും സാധാരണ പൗരന്മാര്‍ക്ക് 40,000 രൂപയുമായിരുന്നു.




വാടക ഇനത്തിലുള്ള വരുമാനത്തിന് വര്‍ഷത്തില്‍ 6 ലക്ഷം രൂപ വരെ ടിഡിഎസ് പിടിക്കില്ല. വിദേശത്തുള്ളവര്‍ക്ക് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം അനുസരിച്ച് പണമടയ്ക്കലില്‍ നിന്നും 10 ലക്ഷം രൂപ വരെ ടിഡിഎസ് കുറയ്ക്കില്ല.
കൂടാതെ 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ 12 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ നികുതി രഹിതമായിരിക്കും. മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ല. 12 ലക്ഷം രൂപ വരെ നികുതി ബാധകമല്ലാത്ത വരുമാനത്തില്‍ ശമ്പളം, പെന്‍ഷന്‍, സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തില്‍ 60,000 രൂപ റിബേറ്റിനും അര്‍ഹതയുണ്ട്.
എന്നാല്‍, സ്വര്‍ണം വില്‍ക്കുമ്പോള്‍, ഓഹരികളില്‍ നിന്നുള്ള വരുമാനം, വീട് വില്‍ക്കുമ്പോള്‍, സ്ഥല കച്ചവടം തുടങ്ങിയ സമയത്ത് ലഭിക്കുന്ന പണത്തിന് റിബേറ്റ് ലഭിക്കില്ല.
വീടുകള്‍ ആകാം നികുതിയില്ലാതെ
ഏപ്രില്‍ 1 മുതല്‍ നികുതിദായകര്‍ക്ക് രണ്ട് വീടുകള്‍ സ്വന്തമായി താമസിക്കുന്നതായി അവകാശപ്പെടാന്‍ സാധിക്കും. രണ്ട് വീടുകള്‍ക്ക് വരെ നികുതി നല്‍കേണ്ടതില്ല. കൂടാതെ വാടക വരുമാനത്തിനുള്ള ആദായനികുതിയും സ്രോതസില്‍ തന്നെ നികുതി കിഴിവ് ചെയ്യുന്നതിനുള്ള പരിധിയും 2.40 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപയായി ഉയര്‍ത്തിയതും ഗുണം ചെയ്യും.
വ്യാപാരികള്‍ക്കും നേട്ടം
2025 ഏപ്രില്‍ 1 മുതല്‍ ഉയര്‍ന്ന മൂല്യമുള്ള വില്‍പനയ്ക്ക് ഇനി 0.1 ശതമാനം ടിഡിഎസ് കുറയ്‌ക്കേണ്ട കാര്യമില്ല. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വില്‍പനയ്ക്കുണ്ടായിരുന്ന ടിഡിഎസ് നിര്‍ത്തലാക്കി.