AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposit: യുവാക്കള്‍ക്ക് എഫ്ഡിയോട് താത്പര്യമില്ലേ? സാമ്പത്തിക സുരക്ഷയേല്ലേ മക്കളേ പ്രധാനം

Fixed Deposit Benefits: യുവ നിക്ഷേപകര്‍ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നത് വളരെ കുറവാണ്. മികച്ച റിട്ടേണ്‍സ് നല്‍കുന്ന അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതിയാണ് എഫ്ഡി. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമല്ല യുവാക്കള്‍ക്കും എഫ്ഡി ഗുണം മാത്രമേ ചെയ്യുകയുള്ളു.

Fixed Deposit: യുവാക്കള്‍ക്ക് എഫ്ഡിയോട് താത്പര്യമില്ലേ? സാമ്പത്തിക സുരക്ഷയേല്ലേ മക്കളേ പ്രധാനം
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 25 Apr 2025 12:10 PM

കാലം മാറുന്നതിന് അനുസരിച്ച് കോലം മാാത്രമല്ല മാറുന്നത്, മനുഷ്യന്‍ പണം സമ്പാദിക്കുന്ന രീതിയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബാങ്കുകളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന പണമിടപാട് ഇന്ന് പല തലങ്ങളിലേക്ക് വളര്‍ന്നു. ഇന്നത്തെ തലമുറയ്ക്ക് റിസ്‌ക്കെടുക്കാനും ഒട്ടും മടിയില്ല.

യുവ നിക്ഷേപകര്‍ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നത് വളരെ കുറവാണ്. മികച്ച റിട്ടേണ്‍സ് നല്‍കുന്ന അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതിയാണ് എഫ്ഡി. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമല്ല യുവാക്കള്‍ക്കും എഫ്ഡി ഗുണം മാത്രമേ ചെയ്യുകയുള്ളു.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സാധിക്കും. മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തിക ഭദ്രതയും നല്‍കുന്നു. നിക്ഷേപങ്ങളില്‍ വൈവിധ്യ വത്കരണം നടത്തുന്നത് നിക്ഷേപം അധിവേഗം വളരാന്‍ സഹായിക്കുന്നതിനോടൊപ്പം അപകട സാധ്യതയും കുറയ്ക്കുന്നു.

നിക്ഷേപം വൈവിധ്യ വത്കരിക്കുമ്പോള്‍ സ്ഥിര നിക്ഷേപം തീര്‍ച്ചയായും പരിഗണിക്കാം. സ്ഥിര നിക്ഷേപത്തില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരില്ല. സ്ഥിരമായ വരുമാനവും ഉറപ്പ് നല്‍കുന്നു.

Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്യാം; ഈ കാര്‍ഡുണ്ടോ കയ്യില്‍?

എമര്‍ജന്‍സി ഫണ്ടാക്കി മാറ്റുന്ന പണത്തിന് ഏറ്റവും സുരക്ഷിതമായ ഇടം ഫിക്‌സഡ് ഡെപ്പോസിറ്റാണ്. അടിയന്തര ഘട്ടങ്ങളില്‍ പണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നു. അല്ലാത്ത സമയത്ത് പണം വളരുകയും ചെയ്യും.

മാത്രമല്ല എഫ്ഡി അക്കൗണ്ട് തുറക്കാന്‍ അത്ര ബുദ്ധിമുട്ടുമില്ല. വളരെ എളുപ്പത്തില്‍ ബാങ്കുകളിലോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലോ എഫ്ഡി അക്കൗണ്ട് തുറക്കാവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.