PPF: പിപിഎഫില്‍ ഏപ്രില്‍ 5ന് മുമ്പ് നിക്ഷേപിക്കാമോ? കാര്യമുണ്ട് ഒന്നും വെറുതെയാകില്ല
Public Provident Fund Investment: 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് പ്രതിവര്‍ഷം ഒരാള്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന് അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. നിക്ഷേപം ഒറ്റത്തവണയായോ അല്ലെങ്കില്‍ തവണകളായോ നിങ്ങള്‍ക്ക് നടത്താം. പരമാവധി 12 ഗഡുക്കളായാണ് പണം നിക്ഷേപിക്കാന്‍ സാധിക്കുക.

സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് ഇവയ്ക്ക് അപകട സാധ്യതയും കുറവാണ്. പതിനഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവാണ് പിപിഎഫുകള്‍ക്കുള്ളത്. 2025-26 സാമ്പത്തിക വര്‍ഷത്തിലേക്ക് പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള സമയമാണ് വന്നെത്തിയിരിക്കുന്നത്.
എന്നാല്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് നിങ്ങള്‍ പിപിഎഫ് അംഗത്വമെടുക്കുകയാണെങ്കില്‍ നേട്ടമുണ്ടാകും. പലിശ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഏപ്രില്‍ അഞ്ചിന് മുമ്പ് അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്.
500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് പ്രതിവര്‍ഷം ഒരാള്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന് അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. നിക്ഷേപം ഒറ്റത്തവണയായോ അല്ലെങ്കില്‍ തവണകളായോ നിങ്ങള്‍ക്ക് നടത്താം. പരമാവധി 12 ഗഡുക്കളായാണ് പണം നിക്ഷേപിക്കാന്‍ സാധിക്കുക.




7.1 ശതമാനം പലിശയും നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കും. ഈ പലിശ ഓരോ മാസവും അഞ്ചാം തീയതി മുതല്‍ മാസാവസാനം വരെയുള്ള പിപിഎഫ് അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ ബാലന്‍സ് അനുസരിച്ചാണ് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങളുടെ വരുമാനം പരമാവധിയാക്കാന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് ലംപ്‌സം പേയ്‌മെന്റ് നടത്തിയിരിക്കണം.
ഒറ്റത്തവണ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. പണമടയ്ക്കുന്നതിലെ കാലതാമസം വാര്‍ഷിക നിക്ഷേപത്തിന്റെ ഒരു മാസത്തെ പലിശ നഷ്ടമാകുന്നതിന് വഴിവെച്ചേക്കാം. പരമാവധി നേട്ടം ഉറപ്പാക്കുന്നതിനായി ഏപ്രില്‍ അഞ്ചിന് മുമ്പ് നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.