PPF: 15 വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം; പിപിഎഫില്‍ ഇന്ന് തന്നെ അക്കൗണ്ട് തുറക്കാം
Public Provident Fund Benefits: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ഉയര്‍ന്ന സമ്പാദ്യം നേടിയെടുക്കാന്‍ സാധിക്കും. പിപിഎഫിലൂടെ പലിശമായി മാത്രം നിങ്ങളിലേക്ക് എത്തിച്ചേരുന്നത് ലക്ഷങ്ങളാണ്.

ഒരുപാട് നാള്‍ ജോലി ചെയ്യണം, എന്നിട്ട് അതില്‍ നിന്ന് ലഭിക്കുന്ന പണം എടുത്ത് വെച്ച് സുഖമായി ജീവിക്കണം എന്നായിരിക്കും പലരുടെയും ചിന്ത. എന്നാല്‍ ഓരോ ദിവസം ജോലി കഴിഞ്ഞെത്തുമ്പോഴും പല തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഓരോരുത്തരെയും തേടിയെത്തുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് സാധിക്കുന്ന തുക എവിടെയെങ്കിലും നിക്ഷേപിക്കുന്നത് ഏറെ പ്രയോജനപ്പെടും.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ഉയര്‍ന്ന സമ്പാദ്യം നേടിയെടുക്കാന്‍ സാധിക്കും. പിപിഎഫിലൂടെ പലിശമായി മാത്രം നിങ്ങളിലേക്ക് എത്തിച്ചേരുന്നത് ലക്ഷങ്ങളാണ്.
7.1 ശതമാനം പലിശയാണ് നിലവില്‍ പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസുകള്‍ വഴിയോ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ വഴിയോ നിങ്ങള്‍ക്ക് പിപിഎഫില്‍ അംഗമാകാന്‍ സാധിക്കുന്നതാണ്. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയെങ്കിലുമാണ് നിങ്ങള്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയാണ് ഒരാള്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. പതിനഞ്ച് വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി.




ഒറ്റത്തവണയായോ അല്ലെങ്കില്‍ തവണകളായോ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല പിപിഎഫുകള്‍ക്ക് നികുതിയില്‍ ഇളവ് ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള പലിശ നിരക്ക് 7.1 ശതമാനം ആണെങ്കില്‍ ഇത് എഫ്ഡി പോലുള്ള നിക്ഷേപ രീതികളുടെ നികുതിക്ക് ശേഷമുള്ള റിട്ടേണുകളെ അപേക്ഷിച്ച് പ്രതിവര്‍ഷം 2.22 ശതമാനം മുതല്‍ 2.55 ശതമാനം വരെ നേട്ടമുണ്ടാക്കുന്നു.
പിപിഎഫില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപിക്കുകയാണെങ്കില്‍ മികച്ച സംഖ്യ തന്നെ റിട്ടേണായി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.
15 വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം രൂപയാണ് നിങ്ങള്‍ സമാഹരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനോടൊപ്പം 7.1 ശതമാനം പലിശ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 15 വര്‍ഷത്തിന് ശേഷം 27,12,139 രൂപ നിങ്ങളുടെ കയ്യിലേക്ക് എത്തുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.