5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mutual Fund: ആദ്യം മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് അറിയാം എന്നിട്ട് മതി നിക്ഷേപം

What Is Mutual Fund: മ്യൂച്വല്‍ ഫണ്ടുകള്‍ ബാങ്കുകളെ അപേക്ഷിച്ച് കൂടുതല്‍ പലിശ നല്‍കുന്നു, പലിശ എന്നല്ല ലാഭം നല്‍കുന്നുവെന്ന് പറയാം. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന ലാഭത്തിന്റെ പേരിലോ അല്ലെങ്കില്‍ ടിവിയിലും പത്രങ്ങളിലും വരുന്ന പരസ്യങ്ങളുടെ പേരിലോ മാത്രം ഒരിക്കലും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കരുത്. എന്താണ് മ്യൂച്വല്‍ ഫണ്ട് അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആദ്യം മനസിലാക്കാം.

Mutual Fund: ആദ്യം മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് അറിയാം എന്നിട്ട് മതി നിക്ഷേപം
മ്യൂച്വല്‍ ഫണ്ട്
shiji-mk
SHIJI M K | Updated On: 20 Nov 2024 19:30 PM

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ തലമുറയ്ക്ക് എവിടെ പണം നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. ആദ്യകാലങ്ങളിലെല്ലാം ബാങ്കുകളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന നിക്ഷേപമാര്‍ഗങ്ങള്‍ ഇന്ന് പലതരത്തില്‍ വളര്‍ന്നു. ബാങ്കുകളേക്കാന്‍ പണം ഇരട്ടിപ്പിക്കാന്‍ നല്ലത് മ്യൂച്വല്‍ ഫണ്ടുകളാണെന്നാണ് പലരും മനസിലാക്കുന്നത്. അതെ, മ്യൂച്വല്‍ ഫണ്ടുകള്‍ ബാങ്കുകളെ അപേക്ഷിച്ച് കൂടുതല്‍ പലിശ നല്‍കുന്നു, പലിശ എന്നല്ല ലാഭം നല്‍കുന്നുവെന്ന് പറയാം. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന ലാഭത്തിന്റെ പേരിലോ അല്ലെങ്കില്‍ ടിവിയിലും പത്രങ്ങളിലും വരുന്ന പരസ്യങ്ങളുടെ പേരിലോ മാത്രം ഒരിക്കലും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കരുത്. എന്താണ് മ്യൂച്വല്‍ ഫണ്ട് അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആദ്യം മനസിലാക്കാം.

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍

ഒരു വ്യക്തി അല്ലെങ്കില്‍ ഒട്ടനവധി വ്യക്തികളില്‍ നിന്ന് ചെറിയ തുക വാങ്ങികൊണ്ട് ഫണ്ട് മാനേജര്‍മാര്‍ വലിയൊരു തുക സ്വരുക്കൂട്ടുന്നു. എന്നിട്ട് ഈ തുക വിവിധ ഫണ്ട് മാനേജര്‍മാര്‍ ഓഹരികളിലോ അല്ലെങ്കില്‍ ബോണ്ടുകളിലോ നിക്ഷേപിക്കുന്നു. നിങ്ങളുടെ കയ്യില്‍ നിന്നും സ്വീകരിക്കുന്ന പണം ഫണ്ട് മാനേജര്‍മാര്‍ ഓഹരികളിലോ സര്‍ക്കാര്‍ അല്ലെങ്കില്‍ കോര്‍പറേറ്റ് ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ എന്നിവയിലാണ് നിക്ഷേപിക്കുന്നത്. ഈ ഓഹരികളുടെയെല്ലാം മൂല്യം ഉയരുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കും.

ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്. പണത്തിന് ആവശ്യം വരുമ്പോഴോ അല്ലെങ്കില്‍ ആ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴോ പണം പിന്‍വലിക്കാവുന്നതാണ്. ഏകദേശം 22.75 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളാണ് വ്യക്തിഗത നിക്ഷേപകരായ ഇന്ത്യക്കാരുടെ കൈവശമുള്ളത്. ഓരോ വര്‍ഷം പിന്നിടുന്നതിന് അനുസരിച്ചും മ്യൂച്വല്‍ ഫണ്ട് വലിയ തോതിലുള്ള വളര്‍ച്ചയാണ് കൈവരിക്കുന്നത്.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലാഭമുണ്ടാകുന്നത് എങ്ങനെ?

ഓരോ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ശരാശരി 10 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ ഇപ്പോള്‍ 1000 രൂപ വെച്ച് 14 ശതമാനം നേട്ടം ലഭിക്കുന്ന ഫണ്ടില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 2,59,000 രൂപ തിരികെ ലഭിക്കുന്നതാണ്. നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് വെറും 1,20,000 രൂപയാണ് എന്നതാണ് ശ്രദ്ധേയം. നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ വളര്‍ച്ച അതിന്റെ സൈസ് എന്നിവ മനസിലാക്കി വെക്കുന്നതാണ് നല്ലത്. ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് എത്ര രൂപ തിരികെ ലഭിക്കുമെന്ന് നിങ്ങള്‍ക്ക് തന്നെ പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്.

എങ്ങനെ ഫണ്ടുകള്‍ വാങ്ങിക്കാം?

ഒരു കമ്പനി ആദ്യമായി നിക്ഷേപം സ്വീകരിക്കുന്നതിനെ പറയുന്ന പേരാണ് എന്‍എഫ്ഒ അഥവാ ന്യൂ ഫണ്ട് ഓഫര്‍. കമ്പനി ആദ്യമായി മ്യൂച്വല്‍ ഫണ്ട് തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. കൂടാതെ നിലവിലുള്ള ഏതെങ്കിലും ഫണ്ടിലും നിക്ഷേപം നടത്താം. മ്യൂച്വല്‍ ഫണ്ടുകള്‍ പലതരത്തിലുണ്ട്. ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനെ ഇക്വിറ്റി ഫണ്ട് എന്നാണ് പറയുന്നത്. ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഡെബ്റ്റ് ഫണ്ടും ഇവ രണ്ടിലും നിക്ഷേപിക്കുന്നത് ഹൈബ്രിഡ് ഫണ്ടുമാണ്. നിങ്ങള്‍ക്ക് നികുതിയിളവിന് സഹായിക്കുന്ന ഫണ്ടുകളും ഉണ്ട്.

എന്താണ് അറ്റ ആസ്തി മൂല്യം

മ്യൂച്വല്‍ ഫണ്ടുകളുടെ മൂല്യം വിലയിരുത്തുന്നത് എന്‍എവി അഥവാ അറ്റ ആസ്തി മൂല്യത്തിലാണ്. എന്നാല്‍ ഇത് എല്ലാ ഫണ്ടിനും ഒരുപോലെയല്ല ബാധിക്കുന്നത്, ഓരോ ഫണ്ടിന് അനുസരിച്ചും ഇതില്‍ വ്യത്യാസം വരും. ഒരു ഫണ്ടിന്റെ ഇന്നത്തെ എന്‍എവി 10 രൂപയാണെങ്കില്‍ നിങ്ങള്‍ അതില്‍ 1000 രൂപ നിക്ഷേപിച്ചാല്‍ 100 യൂണിറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്. ഫണ്ടിന്റെ വില 11 രൂപയാണെങ്കില്‍ നിക്ഷേപം 1100 രൂപയായും മാറും.

Also Read: Mutual Funds: ലാഭം 20% വരെ; ഈ സ്‌മോള്‍ ക്യാപുകള്‍ ഇപ്പോള്‍ വാങ്ങുന്നത് വെറുതെയാകില്ല

ഒന്നല്ല പലവിധം മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍ പ്രധാനമായും മൂന്നുവിധത്തിലാണ് ഉള്ളത്. ഓപ്പണ്‍ എന്‍ഡ്, ക്ലോസ് എന്‍ഡ്, ഇന്റര്‍വെല്‍ സ്‌കീമുകള്‍ എന്നിങ്ങനെയാണ് അവ.

  1. ഓപ്പണ്‍ എന്‍ഡ്- ഓപ്പണ്‍ എന്‍ഡ് സ്‌കീമുകളില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും
  2. യൂണിറ്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം.
    ക്ലോസ് എന്‍ഡ്- ക്ലോസ് എന്‍ഡ് സ്‌കീം പ്രത്യേക സമയ പരിധി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഇന്‍ പിരീയഡ് എന്നാണ് അതിനെ പറയുന്നത്. ഈ സമയത്തിനുള്ളില്‍ നിങ്ങള്‍ യൂണിറ്റുകള്‍ വില്‍ക്കുകയാണെങ്കില്‍ പിഴ നല്‍കേണ്ടതായി വരും.
  3. ഇന്റര്‍വെല്‍ സ്‌കീം- ഈ സ്‌കീം അനുസരിച്ച് നിങ്ങള്‍ക്ക് ഒരു നിശ്ചിത സമയത്തിനുള്ളില്‍ യൂണിറ്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാവുന്നതാണ്. രണ്ട് ദിവസത്തിനുള്ളില്‍ എങ്കിലും വാങ്ങലും വില്‍ക്കലും സാധ്യമാകുന്നതാണ് ഈ സ്‌കീം. എന്നാല്‍ അതിന് ശേഷം പിന്നീട് പതിനഞ്ച് ദിവസം കാത്തിരുന്നെങ്കില്‍ മാത്രമേ അടുത്ത ഇടപാട് നടത്താനാകൂ.

മ്യൂച്വല്‍ ഫണ്ടില്‍ അംഗമാകുന്നതെങ്ങനെ?

നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ഓരോ മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെയും ആപ്പ് വഴിയോ അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴിയോ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ അപേക്ഷ നല്‍കി അഞ്ച് ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ പണമെത്തുന്നതാണ്. ലിക്വിഡ്, ഡെബ്റ്റ് ഫണ്ടുകളില്‍ രണ്ട് ദിവസവും മറ്റ് ഫണ്ടുകളില്‍ ഒന്ന് മുതല്‍ അഞ്ച് ദിവസവുമാണ് പണം തിരികെ ലഭിക്കാന്‍ സമയമെടുക്കുന്നത്.

പണം വളരുന്നത് ഇങ്ങനെ

ഓരോ ഓഹരിയുടെയും മൂല്യം വര്‍ധിക്കുന്നതിന് അനുസരിച്ച് നിങ്ങള്‍ നിക്ഷേപം നടത്തിയ മൂച്വല്‍ ഫണ്ടിനും വളര്‍ച്ച സംഭവിക്കും. കൂടുന്നത് മാത്രമല്ല കുറയുന്നതും നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുന്നതാണ്. ഓഹരിയുടെ ആകെ മൂല്യത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് എന്‍എവി വര്‍ധനവിനും കാരണമാകും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന ഓഹരികള്‍ ലാഭവിഹിതം നല്‍കുമ്പോഴും ആകെ ഫണ്ടിന്റെ മൂല്യം വര്‍ധിക്കുന്നുണ്ട്. വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ ചെറുകിട, ഇടത്തരം കമ്പനികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

അടുത്ത പത്ത് വര്‍ഷത്തേക്ക് 14 ശതമാനത്തിന് മുകളില്‍ നേട്ടം പ്രതീക്ഷിക്കുന്ന ഫണ്ടുകള്‍

  1. കാനറ റോബേകോ ബ്ലുചിപ്പ് ഇക്വിറ്റി ഫണ്ട്
  2. മിറേ അസറ്റ് ലാര്‍ജ് ക്യാപ് ഫണ്ട്
  3. ആക്‌സിസ് മിഡ്ക്യാപ് ഫണ്ട്
  4. ഡിഎസ്പി മിഡ്ക്യാപ് ഫണ്ട്
  5. കൊട്ടക് ഫ്‌ളെക്‌സി ക്യാപ് ഫണ്ട്
  6. എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്

Latest News