5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate in 2025: കണക്കുകളെല്ലാം തിരുത്തപ്പെടും; 2025 ല്‍ സ്വര്‍ണവില കുറയും ?

Will Gold Prices Fall in 2025: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് സ്വര്‍ണവിലയില്‍ 2024ല്‍ ഉണ്ടായത്. ഇതിന് പല സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. സാമ്പത്തിക അസ്ഥിരതകളും അന്താരാഷ്ട്ര രംഗത്തെ സംഘര്‍ഷങ്ങളും ഒരു ഘടകമായി മാറി. കൂടാതെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിയതും കുതിപ്പിന് ആക്കം കൂട്ടി.

Gold Rate in 2025: കണക്കുകളെല്ലാം തിരുത്തപ്പെടും; 2025 ല്‍ സ്വര്‍ണവില കുറയും ?
സ്വർണവില (Image Credits: PTI)
shiji-mk
Shiji M K | Published: 15 Dec 2024 13:47 PM

2024 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഏറെ പ്രതീക്ഷകളുമായാണ് എല്ലാവരും 2025 നെ സ്വാഗതം ചെയ്യുന്നത്. അക്കൂട്ടത്തില്‍ എല്ലാവരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സ്വര്‍ണവില. 2025ല്‍ എങ്കിലും സ്വര്‍ണവില കൂടുമോ കുറയുമോ എന്നതാണ് കാര്യം. 2024ല്‍ വന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് സ്വര്‍ണവില മുന്നേറിയിരുന്നത്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025ല്‍ സ്വര്‍ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് വിവരം. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. 2024ല്‍ ഇതുവരെ ബുള്ളിയന്‍ 30 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. എന്നാല്‍ 2025ല്‍ പല കാരണങ്ങളാല്‍ സ്വര്‍ണവിലയില്‍ കടിഞ്ഞാണിടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കു. 2024ലേത് പോലുള്ള വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് സ്വര്‍ണവിലയില്‍ 2024ല്‍ ഉണ്ടായത്. ഇതിന് പല സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. സാമ്പത്തിക അസ്ഥിരതകളും അന്താരാഷ്ട്ര രംഗത്തെ സംഘര്‍ഷങ്ങളും ഒരു ഘടകമായി മാറി. കൂടാതെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിയതും കുതിപ്പിന് ആക്കം കൂട്ടി.

അടുത്ത വര്‍ഷം പണപ്പെരുപ്പത്തില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് ഡബ്‌ള്യൂജിസി പറയുന്നത്. അധികാരത്തിലേറാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളിലും സങ്കീര്‍ണമായ പലിശനിരക്കിലുമുള്ള കാഴ്ചപ്പാടുകളാണ് സ്വര്‍ണവില നിശ്ചയിക്കുക. സംഘര്‍ഷങ്ങള്‍ അവസാനിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇക്കാര്യം ചിലപ്പോള്‍ സ്വര്‍ണവില ഉയരുന്നതിന് ചിലപ്പോള്‍ വഴിവെക്കും. എന്നിരുന്നാലും 2024 ലേത് പോലുള്ള വളര്‍ച്ചയുണ്ടാകില്ല.

നിലവില്‍ ലോകത്തിന്റെ മുഴുവന്‍ കണ്ണും അമേരിക്കയിലേക്കാണ്. ട്രംപിന്റെ രണ്ടാം പ്രസിഡന്റ് പദം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കുമെന്ന വിലയിരുത്തലിലാണ് ലോകം. എന്നാല്‍ നിക്ഷേപകരില്‍ ഇത് ആശങ്കയ്ക്കും കാരണമാകുന്നുണ്ട്.

Also Read: Gold Price Today: സ്വര്‍ണത്തിന് ഇനി വില കുറയുമോ? അടുത്താഴ്ചയിലെ വിലയില്‍ കണ്ണുവെച്ച് വിപണി

നവംബര്‍ വരെ ഡോളര്‍ മൂല്യത്തില്‍ 28 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്. കൂടാതെ മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ആകെ ഡിമാന്‍ഡ് 40 റെക്കോര്‍ഡ് ആദ്യമായി 100 ബില്യണ്‍ കവിഞ്ഞിരുന്നു. അതിനാല്‍ തന്നെ കരുതല്‍ ശേഖരണമായി സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം ശേഖരിക്കുന്നത് തുടര്‍ന്നിരുന്നു. സ്വര്‍ണം ഏറ്റവും മികച്ച നിക്ഷേപങ്ങളില്‍ ഒന്നായി 2024ല്‍ രേഖപ്പെടുത്തപ്പെട്ടു.

നിലവില്‍ 2,700 ഡോളറിന് അടുത്താണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. 2025ന്റെ അവസാനത്തോട് ഇത് 3,000 ഡോളറായി ഉയരുമെന്നാണ് ഗോള്‍ഡ്‌സ്മാന്‍ സാച്ച് ഗ്രൂപ്പ് പ്രവചിക്കുന്നത്.

അതേസമയം, ചൈനയും ഇന്ത്യയുമാണ് ഏഷ്യയില്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. എന്നാല്‍ 2024ലെ രണ്ടാം പകുതിയില്‍ വെച്ച് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇന്ത്യയില്‍ വര്‍ധിക്കുന്നതിന് വഴി വെച്ചത്.

എന്നാല്‍ ചൈനയുടെ സ്വര്‍ണം വാങ്ങിക്കല്‍ നിരക്ക് അവരുടെ സാമ്പത്തിക വളര്‍ച്ചയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതുകൂടാതെ ഇക്വിറ്റികളില്‍ നിന്നും റിയല്‍ എസ്റ്റേറ്റില്‍ നിന്നുമുള്ള മത്സരം സ്വര്‍ണം നേരിടാന്‍ സാധ്യതയുണ്ട്. ഇത്തരം മേഖലകളില്‍ ചൈനക്കാര്‍ നിക്ഷേപിക്കാനും സാധ്യതയുണ്ട്.

സ്വര്‍ണവിപണിയുടെ കാര്യത്തില്‍ ഇന്ത്യ വളരെ മികച്ച രാജ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനത്തിന് മുകളിലാണ്. സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക നിക്ഷേപങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.