ക്ഷേമ പെന്‍ഷൻ ഇന്നു മുതൽ ലഭിക്കും, കുടിശ്ശികയുണ്ടോ? എത്ര രൂപ? Malayalam news - Malayalam Tv9

Welfare Pension: ക്ഷേമ പെന്‍ഷൻ ഇന്നു മുതൽ ലഭിക്കും, കുടിശ്ശികയുണ്ടോ? എത്ര രൂപ?

Published: 

27 Jun 2024 09:28 AM

Kshema Pension Distribution Kerala: 1600 രൂപയാണ് പെൻഷൻ, കുടിശ്ശിക ഒന്നും തന്നെ ഇത്തവണത്തെ പെൻഷനിൽ ലഭിക്കില്ല, 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് സർക്കാർ അനുവദിച്ചിരിക്കുന്നത്. മസ്റ്ററിങ്ങ് പൂർത്തിയാക്കിയ എല്ലാവർക്കും പെൻഷൻ ലഭിക്കും

Welfare Pension: ക്ഷേമ പെന്‍ഷൻ ഇന്നു മുതൽ ലഭിക്കും, കുടിശ്ശികയുണ്ടോ? എത്ര രൂപ?

Kerala Pension | Getty Image

Follow Us On

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്നവർക്ക് സന്തോഷ ദിനമാണ് ഇന്ന്. കേരളത്തിൽ ഇന്നു മുതൽ വിവിധ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങും. ഒരു മാസത്തെ പെൻഷനാണ് ലഭിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ 900 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നത്. മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവർ പൂർത്തിയാക്കണമെന്ന് നേരത്തെ തന്നെ സർക്കാർ വിവിധ ഗുണഭോക്താക്കളെ അറിയിച്ചിരുന്നു.

എത്ര രൂപ ലഭിക്കും

പെൻഷൻ കുടിശ്ശികകൾ ഒന്നും തന്നെ ഇത്തവണ ലഭിക്കില്ല. പകരം 1600 രൂപ വീതമാണ് അക്കൗണ്ടിലേക്ക് എത്തുക. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളിൽ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അവരവരുടെ അക്കൗണ്ട് വഴിയും അല്ലാത്തവർക്ക് വിവിധ സഹകരണ സംഘങ്ങള്‍ വഴിയും നേരിട്ടും അല്ലാതെയും നിങ്ങളുടെ പെന്‍ഷന്‍ വീട്ടിലെത്തും.

ALSO READ: വീണ്ടും നിർബന്ധ പെൻഷൻ മസ്റ്ററിംഗ്, ആരൊക്കെ ചെയ്യണം?

മസ്റ്ററിങ്ങ് പൂർത്തിയാക്കിയോ

സർക്കാരിൻ്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം എല്ലാ പെൻഷൻ ഗുണഭോക്താക്കളും അവരുടെ വാർഷിക മസ്റ്ററിങ്ങ് പൂർത്തിയാക്കണം.  2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് മസ്റ്ററിങ്ങ് പൂർത്തിയാക്കേണ്ടത്. തീയ്യതി പ്രകരം  25.06.2024 മതൽ ആഗസ്റ്റ് 24 വരെയാണ് വാർഷിക മസ്റ്ററിങ്ങ് നടത്തേണ്ടത്.

നിർബന്ധമായും ഇക്കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് നടത്തിയിരിക്കണം. പരമാവധി അവസാന തീയ്യതി വരെ കാത്തിരിക്കാതിരിക്കുന്നതാണ് നല്ലത്. അവസാന സമയത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ മസ്റ്ററിങ്ങ് പൂർത്തിയാക്കണം. ഇനി എവിടെ നിന്നാണ് മസ്റ്ററിങ്ങ് നടത്തേണ്ടത് എന്നതിൽ സംശയമുണ്ടോ?

ALSO READ: മസ്റ്ററിങ് ഇല്ലാതെ 1600 രൂപ പെൻഷൻ കിട്ടില്ലേ? വാർഷിക മസ്റ്ററിങ്ങിൽ അറിഞ്ഞിരിക്കാൻ ചിലത്

നിങ്ങളുടെ തൊട്ടടുത്തുള്ള ഏത് അക്ഷയ കേന്ദ്രത്തിൽ നിന്നും നിങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് പൂർത്തിയാക്കാം. അതു കൊണ്ട് എവിടെ മസ്റ്ററിങ്ങ് നടത്തണം എന്നതിൽ കൺഫ്യൂഷൻ വേണ്ട. പെൻഷൻ മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ ലഭിക്കില്ലെന്നത് അറിയാമല്ലോ. ഇനി നിങ്ങൾ മസ്റ്ററിങ്ങ് നടത്തുന്ന അക്ഷയ കേന്ദ്രത്തിൽ സേവനങ്ങൾക്ക് അനുബന്ധമായ ഫീസുണ്ട്.

Exit mobile version