Welfare Pension: 3200 രൂപ അക്കൗണ്ടിലേക്ക്‌, ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും

Welfare Pension Rs 3200 Distribution: ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങും. 3200 രൂപയുടെ രണ്ട് ഗഡു ക്ഷേമ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങുക. ഇതിനായി 1604 കോടി രൂപ സർക്കാർ അനുവദിച്ചു.

Welfare Pension: 3200 രൂപ അക്കൗണ്ടിലേക്ക്‌, ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും

പ്രതീകാത്മക ചിത്രം

Updated On: 

24 Jan 2025 10:10 AM

രണ്ട് ഗഡു ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിച്ചുതുടങ്ങുക. 62 ലക്ഷത്തിലേറെ പേർക്ക് 3200 രൂപ വീതമാണ് ലഭിയ്ക്കുക. ജനുവരിയിലെ പെൻഷനും ഒരു ഗഡു കുടിശ്ശികയുമാണ് ഇത്. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ സർക്കാർ അനുവദിച്ചു. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലുമാവും പെൻഷൻ തുക എത്തുക.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ഞെരുക്കമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. എങ്കിലും കുടിശ്ശികയില്ലാതെ പെൻഷൻ കൊടുക്കുന്നുണ്ടെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 35,400 കോടിയോളം രൂപയാണ്‌ നിലവിലെ പിണറായി വിജയൻ സർക്കാർ ഇതുവരെ വിതരണം ചെയ്തത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read: Kerala Welfare Pension: ജനുവരിയിലെ കിട്ടിയാലും 4800 രൂപ ഇനിയും, ക്ഷേമ പെൻഷൻ കുടിശ്ശിക വേറെയും

62 ലക്ഷം പേരിൽ 6.8 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ വിഹിതമായ ശരാശരി 300 രൂപ ലഭിക്കും എന്നും അദ്ദേഹം പറയുന്നു. ബാക്കി പെൻഷനുള്ള തുക സംസ്ഥാനമാണ് കണ്ടെത്തുന്നത്. നിലവിൽ 300 രൂപയുടെ നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്‌ വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കാണ്. എന്നാൽ നിലവിൽ ഇതും കുടിശ്ശികയാണ്. 419 കോടി രൂപ കേന്ദ്ര വിഹിതം മുൻകൂറായി സംസ്ഥാന സർക്കാർ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നൽകിയെന്നും കെഎൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

പെൻഷനുകൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന പല പെൻഷനുകളുണ്ട്. 50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, കാർഷിക തൊഴിലാളി പെൻഷൻ ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ, എന്നിങ്ങനെ അഞ്ച് തരം സാമൂഹ്യക്ഷേമ പെൻഷനുകൾ സംസ്ഥാനത്തുണ്ട്. ഇതോടൊപ്പം ക്ഷേമനിധി ബോർഡിൻ്റെ 16 പെൻഷനുകൾ വേറെയുമുണ്ട്.

എട്ടാം ശമ്പള കമ്മീഷൻ
എട്ടാം ശമ്പള കമ്മീഷന് കേന്ദ്രം അംഗീകാരം നൽകിയിരുന്നു. കേന്ദ്ര ജീവനക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇത്. ശമ്പളം വർധിക്കുന്നതിനൊപ്പം പെൻഷനും വർധിക്കുമെന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നു. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ പെൻഷൻ വാങ്ങുന്ന 65 ലക്ഷം പേർക്ക് അത് വഴി ഗുണമുണ്ടാവും. 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. എട്ടാം ശമ്പള കമ്മീഷനിലെ പെൻഷൻ തുകയിൽ വൻ വർധനവുണ്ടായേക്കുമെന്ന് സൂചനകളുണ്ട്. നിലവിൽ 9000 രൂപയുടെ അടിസ്ഥാന പെൻഷൻ തുക 25,740 രൂപയായി ഉയരാനാണ് സാധ്യത. ഇക്കാര്യം വിവിധ ബിസിനസ് വെബ്സറ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016ലാണ് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയത്. ഇതനുസരിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെൻഷൻ തുക പ്രതിമാസം 9,000 രൂപയും ഉയർന്ന പെൻഷൻ തുക പ്രതിമാസം 1,25,000 രൂപയുമാണ്. ശമ്പളത്തിൻ്റെ 50 ശതമാനമാണ് പരമാവധി പെൻഷൻ.

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ