പ്രകൃതി ദുരന്തങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ ചെയ്യേണ്ടത്‌ | Wayanad Landslide how to claim motor Vehicle Insurance that in destroyed in natural calamity Malayalam news - Malayalam Tv9

Wayanad Landslide: പ്രകൃതി ദുരന്തങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ ചെയ്യേണ്ടത്‌

Published: 

01 Aug 2024 19:08 PM

Wayanad Landslide Vehicle Insurance Claim: ക്ലെയിം ചെയ്യുന്നതിന് മുമ്പ് വാഹനം ഇന്‍ഷുറന്‍സ് ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. കാര്‍ റോഡിലായിരുന്നു അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ആയിരുന്നുവെന്ന് തെളിയിക്കാന്‍ സാധുവായ രേഖകള്‍ ഹാജരാക്കണം.

Wayanad Landslide: പ്രകൃതി ദുരന്തങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ ചെയ്യേണ്ടത്‌

PTI Image

Follow Us On

കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യനും നാല്‍കാലികളും വീടുകളും വാഹനങ്ങളും ഉള്‍പ്പെടെ സര്‍വ്വതും ഈ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ട്.

ഈ ദുരന്തത്തില്‍ നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനി ആ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് നിയമപ്രകാരം പരിരക്ഷ ലഭിക്കുമോ എന്ന് പരിശോധിക്കാം. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കടാരിയ മോട്ടോര്‍ ഇന്‍ഷുറന്‍സ് ഹെഡ് സന്തോഷ് സഹാനി ടിവി9 ഹിന്ദിയോട് സംസാരിക്കുകയാണ്.

Also Read: FD Interest Rate: ഉയര്‍ന്ന വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഈ ബാങ്കില്‍ നിക്ഷേപം നടത്താം

ഇന്‍ഷൂറന്‍സ് ലഭിക്കുമോ?

ഇത്തരത്തില്‍ പ്രകൃതി ദുരന്തമുണ്ടായാല്‍ സമഗ്ര ഇന്‍ഷുറന്‍സ് എടുത്തവര്‍ക്കാണ് ക്ലെയിം ലഭിക്കുക. ഇനിയിപ്പോള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് വാഹനം അപകടത്തില്‍ പെടുന്നത് എങ്കിലും നിങ്ങള്‍ ക്ലെയിമിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതിനായി നിങ്ങളുടെ കാര്‍ ഏത് സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് തെളിയിക്കേണ്ടതുണ്ട്. ക്ലെയിം ചെയ്യുന്നതിന്, നിങ്ങള്‍ ആദ്യം ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം.

ക്ലെയിം ചെയ്യുന്നതിന് മുമ്പ് വാഹനം ഇന്‍ഷുറന്‍സ് ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. കാര്‍ റോഡിലായിരുന്നു അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ആയിരുന്നുവെന്ന് തെളിയിക്കാന്‍ സാധുവായ രേഖകള്‍ ഹാജരാക്കണം.

പണം എങ്ങനെ ലഭിക്കും

ഉരുള്‍പൊട്ടല്‍, മഴയില്‍ ഒലിച്ചുപോകുന്നു തുടങ്ങിയ കാരണങ്ങളാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം പുതിയതും വാറന്റിയിലുള്ളതുമാണെന്നും ഉറപ്പുവരുത്തുക. നിങ്ങളുടെ വാഹനം മുങ്ങുകയോ കാണാതാവുകയോ മണ്ണിടിച്ചിലില്‍ ഒലിച്ചുപോകുകയോ ചെയ്താല്‍ ക്ലെയിം ചെയ്യുന്നതിന് മുമ്പ് നേരത്തെ പറഞ്ഞതുപോലെ വാഹനം എവിടെയാണ് ചെന്നുപെട്ടതെന്ന് തെളിയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളു.

എന്തെല്ലാം രേഖകള്‍ വേണം

പ്രകൃതി ദുരന്തത്തില്‍ വാഹനം കേടുപാട് സംഭവിച്ച ശേഷം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യണമെങ്കില്‍ വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ കൈവശമുണ്ടായിരിക്കണം. കൂടാതെ ആാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എഫ്‌ഐആറിന്റെ പകര്‍പ്പ്, ഒറിജിനല്‍ ആര്‍സി. ഇന്‍ഷുറന്‍സിന്റെ ഒറിജിനല്‍ രേഖയും കൈവശം വേണം. എങ്കില്‍ മാത്രമേ ക്ലെയിം ചെയ്യാന്‍ സാധിക്കുകയുള്ളു.

Also Read: August Bank Holiday: ഓഗസ്റ്റിൽ ആകെ 13 ദിവസം ബാങ്ക് അവധി; കേരളത്തിൽ എത്ര? കൂടുതലറിയാം

അപേക്ഷിക്കേണ്ടത്

  1. ഫോണ്‍ വിളിച്ചോ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ ഇമെയില്‍ വഴിയോ നിങ്ങളുടെ ഇന്‍ഷൂറന്‍സ് കമ്പനിയെ ബന്ധപ്പെടുക.
  2. നിങ്ങളുടെ പോളിസി വിശദാംശങ്ങള്‍ നല്‍കുകയും വാഹനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം വ്യക്തമാക്കുകയും ചെയ്യുക.
  3. കമ്പനി ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കുക.
  4. കേടായ വാഹനം പരിശോധിക്കാന്‍ ഇന്‍ഷുറന്‍സ് ഒരു സര്‍വേയറെ നിയമിക്കും. സര്‍വേയര്‍ പരിശോധിച്ച് കേടുപാടുകളുടെ കാരണം ഉറപ്പുവരുത്തും. സര്‍വേയറുമായി സഹകരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായി ഉത്തരം നല്‍കുക.
  5. സര്‍വേയറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഇന്‍ഷൂറര്‍ ക്ലെയിം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. ക്ലെയിം അംഗീകരിച്ചാല്‍ അത് തീര്‍പ്പാക്കുകയും പോളിസി നിബന്ധനകള്‍ അനുസരിച്ച് നിങ്ങള്‍ക്ക് ക്ലെയിം തുക ലഭിക്കുകയും ചെയ്യും. ഒന്നുകില്‍ കാര്‍ നന്നാക്കാനുള്ള ചെലവ് നല്‍കും അല്ലെങ്കില്‍ വാഹനത്തിന് ഇന്‍ഷ്വര്‍ ചെയ്ത തുക നല്‍കും.
  6. ക്ലെയിം നിരസിക്കപ്പെട്ടാല്‍, നിരസിക്കാനുള്ള കാരണവും നിങ്ങളെ അറിയിക്കും. അതിനുശേഷം നിങ്ങള്‍ക്ക് കാരണങ്ങള്‍ പരിശോധിച്ച് വീണ്ടും അപേക്ഷിക്കാം.
മഴക്കാലത്ത് കാർ എങ്ങനെ സംരക്ഷിക്കാം? ഇതാ ചില മാർഗങ്ങൾ
ചുണ്ടിലെ കറുപ്പ് നിറം മാറാന്‍ ഈ സാധനം മതി
മരണം അടുത്തെത്തിയോ എന്ന് എങ്ങനെ അറിയാം
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി
Exit mobile version