Wayanad By Election Result 2024: 2.24 കോടി മ്യൂച്വല്‍ ഫണ്ടിൽ, 4 ലക്ഷം വോട്ട്; നേട്ടം കൊയ്യും പ്രിയങ്ക

Priyanka Gandhi's Mutual Fund Investment : 18 കമ്പനികളിൽ ഓഹരികൾ പ്രിയങ്ക കൈവശം വച്ചിട്ടുണ്ട്, അതിൽ ആറ് സർക്കാർ സ്ഥാപനങ്ങളാണ്. ഒക്‌ടോബർ 18 വരെ, പ്രിയങ്കയുടെ സ്റ്റോക്ക് പോർട്ട്‌ഫോളിയോയുടെ ആകെ മൂല്യം 65.72 ലക്ഷം രൂപയാണ്

Wayanad By Election Result 2024:  2.24 കോടി മ്യൂച്വല്‍ ഫണ്ടിൽ, 4 ലക്ഷം വോട്ട്; നേട്ടം കൊയ്യും പ്രിയങ്ക

Priyanka Gandhi Mutual Fund | Credits

Published: 

23 Nov 2024 14:51 PM

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ലഡ്ഡു നുണയുന്നതിനൊപ്പം പ്രിയങ്കയുടെ നിക്ഷേപങ്ങളും നേട്ടത്തിലാണ്. തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം. 2.24 കോടിമ്യൂച്വല്‍ ഫണ്ടിൽ പ്രിയങ്ക നിക്ഷേപിച്ചിട്ടുണ്ട്. പ്രിയങ്കയുടെ ഏക മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടിയാണിത്. ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ടിൻ്റെ 13,200 യൂണിറ്റുകളാണ് പ്രിയങ്കയുടെ നിക്ഷേപം.  30 വർഷം പഴക്കമുള്ള  ഈ ഫണ്ടിൻ്റെ പഴയ പേര് ഫ്രാങ്ക്ലിൻ ഇന്ത്യ ഇക്വിറ്റി ഫണ്ട് എന്നായിരുന്നു.  ഒരു ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമാണിത്. ഈ ഫണ്ട് നിയന്ത്രിക്കുന്നത് ഫ്രാങ്ക്ലിൻ ടെമ്പിൾടൺ മ്യൂച്വൽ ഫണ്ടാണ്. 1994 സെപ്തംബർ 29-ന് ആരംഭിച്ച ണ്ടിന് 30 വർഷത്തെ മികച്ച ട്രാക്ക് റെക്കോർഡുണ്ട്.

പ്രിയങ്ക ഗാന്ധി ഇന്ത്യൻ ഓഹരി വിപണിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്, 18 കമ്പനികളിൽ ഓഹരികളാണ് പ്രിയങ്ക കൈവശം വെച്ചിട്ടുള്ളത്, അതിൽ ആറ് സർക്കാർ സ്ഥാപനങ്ങളാണ്. ഒക്‌ടോബർ 18 വരെ പ്രിയങ്കയുടെ സ്റ്റോക്ക് പോർട്ട്‌ഫോളിയോയുടെ ആകെ മൂല്യം 65.72 ലക്ഷം രൂപയാണ്, 19.08 ലക്ഷം രൂപ മറ്റ് സർക്കാർ ഓഹരികളിലും അവർ നിക്ഷേപിച്ചിട്ടുണ്ട്.

ALSO READ: Wayanad By Election Result 2024 : വയനാട്ടിൽ പ്രിയങ്കരി പ്രിയങ്ക തന്നെ; നാല് ലക്ഷത്തിലധികം ലീഡിൽ ലോക്സഭയിലേക്ക്

നിക്ഷേപകർക്ക് നല്ല വരുമാനം

ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് നല്ല വരുമാനമാണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 42.91 ശതമാനം ആണ് നൽകിയ റിട്ടേൺ 3 വർഷത്തെ റിട്ടേണിൽ വാർഷിക അടിസ്ഥാനത്തിൽ 30.70 ശതമാനം ആണ്. 5 വർഷം കൊണ്ട് വാർഷിക അടിസ്ഥാനത്തിൽ 28.94 ശതമാനവും 10 വർഷം, 15 വർഷം, 30 വർഷം എന്നിങ്ങനെ കാലാവധിയിൽ യഥാക്രമം 18.95 ശതമാനം, 17.56 ശതമാനം, 20.62 ശതമാനം റിട്ടേൺ നിക്ഷേപകർക്ക് വാർഷികാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി ഇന്ത്യൻ ഓഹരി വിപണിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്, 18 കമ്പനികളിൽ ഓഹരികൾ പ്രിയങ്ക കൈവശം വച്ചിട്ടുണ്ട്, അതിൽ ആറ് സർക്കാർ സ്ഥാപനങ്ങളാണ്. ഒക്‌ടോബർ 18 വരെ, പ്രിയങ്കയുടെ സ്റ്റോക്ക് പോർട്ട്‌ഫോളിയോയുടെ ആകെ മൂല്യം 65.72 ലക്ഷം രൂപയാണ്, സർക്കാർ ഓഹരികളിലെ നിക്ഷേപത്തിൻ്റെ മൂല്യം 19.08 ലക്ഷം രൂപയാണ്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ  ഷിംലയിലെ 5.63 കോടിയുടെ വീടുൾപ്പെടെ 12 കോടി രൂപയുടെ സ്വത്താണ് പ്രിയങ്കക്കുള്ളതെന്ന് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം വയനാട്ടിൽ മിന്നും വിജയത്തിലേക്ക് എത്തിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി.  404619 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ഇതുവരെയുള്ള കണക്കുകൾ പ്രകാരം പ്രിയങ്കക്ക് ലഭിച്ചത് . 612020 വോട്ടുകളാണ് ആകെ പ്രിയങ്ക നേടിയത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ