Bank Locker: ബാങ്ക് ലോക്കർ സേഫാണ്… പക്ഷേ ചാർജ് അത്ര സേഫല്ല; പ്രധാന ബാങ്കുകൾ ഈടാക്കുന്ന തുക അറിയാം

Bank Locker Charges: മോഷണം, തീപിടിത്തം, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ മികച്ച സ്ഥലമാണ് ബാങ്ക് ലോക്കറുകൾ. എന്നാൽ ബാങ്ക് ലോക്കറുകൾ ആരംഭിക്കുന്നതിന് മുൻപ് ഓരോ ബാങ്കുകളും ഈടാക്കുന്ന അതിന്റെ ചാർജുകൾ അറിയണം.

Bank Locker: ബാങ്ക് ലോക്കർ സേഫാണ്... പക്ഷേ ചാർജ് അത്ര സേഫല്ല; പ്രധാന ബാങ്കുകൾ ഈടാക്കുന്ന തുക അറിയാം

Bank Locker . (Image Credits: GettyImages)

Updated On: 

10 Sep 2024 10:33 AM

ബാങ്ക് ലോക്കറുകൾ (Bank Locker Charges) ഉപയോഗിക്കാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ആഭരണങ്ങൾ, രേഖകൾ, മറ്റ് പ്രധാനപ്പെട്ട വസ്തുക്കൾ എന്നിവ നഷ്ടമാകാതെ സംരക്ഷിക്കാൻ ബാങ്കുകൾ നൽകുന്ന ഒരു സുരക്ഷിത സൗകര്യമാണ് ബാങ്ക് ലോക്കറുകൾ. മോഷണം, തീപിടിത്തം, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ മികച്ച സ്ഥലമാണ് ബാങ്ക് ലോക്കറുകൾ.

എന്നാൽ ബാങ്ക് ലോക്കറുകൾ ആരംഭിക്കുന്നതിന് മുൻപ് ഓരോ ബാങ്കുകളും ഈടാക്കുന്ന അതിന്റെ ചാർജുകൾ അറിയണം. ഓരോ ബാങ്കുകളും വ്യത്യസ്തമായ നിരക്കുകളാണ് ലോക്കർ സേവനങ്ങൾക്ക് ഉപഭോക്താക്കളുടെ പക്കൽ നിന്ന് ഈടാക്കുന്നത്. രാജ്യത്തെ പ്രധാന ബാങ്കുകൾ ലോക്കർ സേവനങ്ങൾക്ക് ഈടാക്കുന്ന തുക എങ്ങനെയാണെന്ന് നോക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഏറ്റവും ചെറിയ ലോക്കറിന് 2000 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. ഏറ്റവും വലിയ ലോക്കറിന് 12,000 രൂപയും ജിഎസ്ടിയും നിങ്ങൾ നൽകേണ്ടി വരുന്നു. ചെറിയ ബാങ്ക് ശാഖകളിൽ ശരാശരി 200 ലോക്കറുകളും വലിയ ശാഖകളിൽ ആയിരത്തോളം ലോക്കറുകളും സാധാരണയായി കാണാറുണ്ട്.

ALSO READ: പലിശ കൂടുതൽ വേണോ? ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ കിട്ടുക… അറിയണം ഇക്കാര്യങ്ങൾ

പഞ്ചാബ് നാഷണൽ ബാങ്ക്

ഗ്രാമീണ മേഖകളിൽ ഏററ്റവും ചെറിയ ലോക്കർ സേവനം നൽകുന്നതിന് പഞ്ചാബ് നാഷണൽ ബാങ്കിന് 1250 രൂപയും നഗര മേഖലകളിൽ 2000 രൂപയുമാണ് ഈടാക്കുന്നത്. ഒരു വർഷത്തേക്ക് സൗജന്യമായി 12 തവണ ലോക്കർ തുറക്കാനുള്ള സൗകര്യവും ഇവർ നിങ്ങൾക്ക് നൽകുന്നു. അതിന് ശേഷം ഓരോ തവണ ലോക്കർ തുറക്കുന്നതിനും 100 രൂപ വീതം അധികം അടയ്ക്കേണ്ടതാണ്.

കനറ ബാങ്ക്

കനറാ ബാങ്കിൻ്റെ ഏറ്റവും ചെറിയ ലോക്കറിന് ഗ്രാമീണ മേഖലകളിൽ 1000 രൂപയും നഗര മേഖലകളിൽ 2000 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ജിഎസ്ടി അധികമായി ഈടാക്കും.

എച്ച്ഡിഎഫ്സി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഗ്രാമീണ മേഖലകളിൽ ഉള്ളവർക്ക് ഏറ്റവും ചെറിയ ലോക്കറിന് 550 രൂപയാണ് ഈടാക്കുന്നത്. നഗര മേഖലകളിലാകട്ടെ 1350 രൂപയാണ് നിങ്ങളിൽ നിന്ന് വാങ്ങുന്നത്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് ഗ്രാമീണ മേഖലകളിലുള്ള ഉപഭോക്താക്കൾക്ക് ചെറിയ ലോക്കറിന് 1200 രൂപയും നഗര പ്രദേശങ്ങളിൽ 3500 രൂപയുമാണ് സാധാരണയായി ഈടാക്കുന്നത്.

 

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ