ചൈനീസ് കാറുകളോട് മുട്ടി ഫോക്സ്‌വാഗൻ തകർച്ചയിലേക്ക്?; ഫാക്ടറികൾ അടച്ചുപൂട്ടുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ | Volkswagen Crisis Chinese Car And Competition Company Might Shut Down Factories In Germany Malayalam news - Malayalam Tv9

Volkswagen Crisis : ചൈനീസ് കാറുകളോട് മുട്ടി ഫോക്സ്‌വാഗൻ തകർച്ചയിലേക്ക്?; ഫാക്ടറികൾ അടച്ചുപൂട്ടുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ

Published: 

14 Sep 2024 10:52 AM

Volkswagen Might Shut Down Factories : വാഹനിർമാതാക്കളായ ഫോക്സ്‌വാഗൻ കടുത്ത പ്രതിസന്ധിയിൽ. തൊഴിലാളി സംരക്ഷണക്കരാർ ഉൾപ്പെടെ കമ്പനി റദ്ദാക്കിയെന്നും ജർമ്മനിയിലെ ഫാക്ടറികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

Volkswagen Crisis : ചൈനീസ് കാറുകളോട് മുട്ടി ഫോക്സ്‌വാഗൻ തകർച്ചയിലേക്ക്?; ഫാക്ടറികൾ അടച്ചുപൂട്ടുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ

ഫോക്സ്‌വാഗൻ (Image Credits - picture alliance/Getty Images)

Follow Us On

ജർമ്മൻ വാഹനനിർമാതാക്കളായ ഫോക്സ്‌വാഗൻ തകർച്ചയിലേക്കെന്ന് റിപ്പോർട്ട്. കമ്പനി ജർമ്മനിയിലെ ഫാക്ടറികൾ അടച്ചുപൂട്ടാനൊരുങ്ങുകയാണെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 വർഷം പഴക്കമുള്ള തൊഴിലാളി സംരക്ഷണക്കരാർ കമ്പനി റദ്ദാക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കരാർ റദ്ദാക്കുന്നതിലൂടെ 10 ബില്ല്യൺ യൂറോ കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ തീരുമാനം തൊഴിലാളികളെ ചൊടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. വൂൾസ്ബർഗിലെ പ്രധാന ഫാക്ടറിയിലെ തൊഴിലാളികൾ കമ്പനിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. കുറച്ചുകാലമാമായി ഇത് പ്രതീക്ഷിക്കുന്നതാണ് എന്നാണ് തൊഴിലാളികൾ പറയുന്നത്. എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നറിയാമായിരുന്നു. അതിൻ്റെ അവസാനമാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് തൊഴിലാളികൾ പറഞ്ഞതായും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം കമ്പനിയിലെ 15,000ഓളം തൊഴിലാളികളുമായി കമ്പനി അധികൃതർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ തങ്ങളുടെ ആശങ്കകൾ തൊഴിലാളികൾ അറിയിച്ചു. ഏതാണ്ട് 20 മിനിട്ടോളം തൊഴിലാളികൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. അധികൃതരെ സംസാരിക്കാൻ ഇവർ അനുവദിച്ചുമില്ല. ഇത് ഫോക്സ്‌വാഗനിലെ പ്രതിസന്ധിയുടെ തീവ്രത വ്യക്തമാക്കുന്നു.

Also Read : Onam 2024 : ഓണത്തിന് പാലൊഴുക്കാൻ മിൽമ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തിച്ചത് 1.25 കോടി ലിറ്റർ

“ഇക്കൊല്ലം ഞങ്ങൾ അഞ്ച് ലക്ഷം യൂണിറ്റുകൾ കുറവ് വില്പനയാണ് നടത്തിയിരിക്കുന്നത്. ഈ കണക്ക് രണ്ട് ഫാക്ടറികളിലെ ആകെ യൂണിറ്റുകളാണ്. ഇത് കാറുകളുടെ നിലവാരമോ മോശം പ്രകടനമോ ഒന്നും കൊണ്ടല്ല. മാർക്കറ്റ് അങ്ങനെയാണ്.”- കമ്പനിയുടെ ഫൈനാൻഷ്യൽ ചീഫ് ആർനോ ആൻ്റ്ലിറ്റ്സ് പറഞ്ഞു. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണെന്നും 20,000 പേരെയെങ്കിലും പിരിച്ചുവിടണമെന്നുമാണ് വിദഗ്ധർ പറയുന്നത്.

അടുത്തിടെ ഫോക്സ്‌വാഗൻ തങ്ങളുടെ കാറുകളുടെ വില കുറച്ചിരുന്നു. മറ്റ് കമ്പനികളുടെ വിലയോട് മത്സരിക്കാനായിരുന്നു തീരുമാനം. ഇത് കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കി. ഇതിൽ നിന്ന് കരകയറാൻ ഇതുവരെ കമ്പനിക്ക് സാധിച്ചിട്ടില്ല. ഇതോടെ 4 ശതമാനമായിരുന്ന കമ്പനിയുടെ ലാഭം 0.9 ശതമാനമായി താഴ്ന്നു. ചൈനീസ് കമ്പനികൾ യൂറോപ്പിലേക്ക് കാറുകൾ കൂടുതലായി ഇറക്കുമതി ചെയ്തതും ഫോക്സ്‌വാഗനെ സാരമായി ബാധിച്ചു.

ചൈനയിൽ കാർ നിർമാണം വർധിച്ചത് ഫോക്സ്‌വാഗൻ്റെ മാർക്കറ്റാണ് ഇല്ലാതാക്കിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഫോക്സ്‌വാഗണിൻ്റെ ചൈനയിലെ ലാഭം പകുതിയായി കുറഞ്ഞു. ജർമ്മനിയിലെ തൊഴിലാളികളുടെ ശമ്പളളും മറ്റ് ചിലവുകളും യൂറോപ്പിൽ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ജർമ്മനിയിലെ ഫാക്ടറികളുടെ നടത്തിപ്പ് ചിലവ് വളരെ അധികമാണ്. പ്രാദേശികമായി ഫാക്ടറികൾ നിർമിക്കാൻ ഫോക്സ്‌വാഗൻ ആലോചിക്കുന്നുണ്ടെങ്കിലും ചൈനീസ് കാറുകൾ ഇതിനും വെല്ലുവിളി ഉയർത്തുകയാണ്.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version