5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

VI Tariff Hike: ഇനി മുതൽ ബേസ് പ്ലാൻ 199 രൂപയ്ക്ക്; താരിഫ് നിരക്ക് വർധിപ്പിച്ച് വിഐ, പൂർണ്ണ വിവരങ്ങൾ അറിയാം

Vodafone Idea Tariff Hikes: പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്കുള്ള വർധന ജൂലൈ നാല് മുതൽ നിലവിൽ വരും. പതിനൊന്നു മുതൽ 24 ശതമാനം വരെയാണ് വർധനവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റിയലയൻസ് ജിയോ ആണ് ആദ്യം താരിഫ് വർധന പ്രഖ്യാപിച്ചത്.

VI Tariff Hike: ഇനി മുതൽ ബേസ് പ്ലാൻ 199 രൂപയ്ക്ക്; താരിഫ് നിരക്ക് വർധിപ്പിച്ച് വിഐ, പൂർണ്ണ വിവരങ്ങൾ അറിയാം
Vodafone Idea.
Follow Us
neethu-vijayan
Neethu Vijayan | Updated On: 29 Jun 2024 14:09 PM
ന്യൂഡൽഹി: റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെല്ലിനും പിന്നാലെ വോഡഫോൺ ഐഡിയയും (വിഐ) (Vodafone Idea) മൊബൈൽ താരിഫ് നിരക്കുകൾ (Tariff Hikes) വർധിപ്പിച്ചു. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്കുള്ള വർധന ജൂലൈ നാല് മുതൽ നിലവിൽ വരും. പതിനൊന്നു മുതൽ 24 ശതമാനം വരെയാണ് വർധനവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാൻ നിലവിലെ 179 രൂപയിൽ നിന്ന് 199 ആയാണ് ഉയർത്തിയിരിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കുന്ന 479 രൂപയുടെ പ്ലാൻ 579രൂപയായും വർധിപ്പിച്ചു. പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതുക്കിയ നിരക്ക്. നിലവിൽ ഇത് 719 ആണ്. വാർഷിക അൺലിമിറ്റഡ് പ്ലാൻ 21 ശതമാനം ഉയർത്തി 2899ൽ നിന്ന് 3499 ആക്കി ഉയർത്തി.
വർധിപ്പിച്ച നിരക്കുകൾ ഇങ്ങനെ
അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ: 
1. 2 ജിബിയും 300 എസ്എംഎസും 28 ദിവസത്തേക്ക് ലഭിക്കുന്ന 179ൻ്റെ പ്ലാൻ നിരക്ക് 199 ആയി ഉയർത്തി.
2. 6 ജിബിയും 300 എസ്എംഎസും 84 ദിവസത്തേക്ക് ലഭിക്കുന്ന 459ൻ്റെ പ്ലാൻ നിരക്ക് 509 ആയി ഉയർത്തി.
3. 24 ജിബിയും 300 എസ്എംഎസും 365 ദിവസത്തേക്ക് ലഭിക്കുന്ന 1799ൻ്റെ പ്ലാൻ നിരക്ക് 1999 ആയി ഉയർത്തി.
പ്രതിദിന ഡാറ്റ പ്ലാനുകൾ:
1. പ്രതിദിനം 1 ജിബി 28 ദിവസത്തേക്ക് ലഭിക്കുന്ന 269 രൂപയുടെ പ്ലാൻ നിരക്ക് 299 ആയി വർധിപ്പിച്ചു.
2. പ്രതിദിനം 1.5 ജിബി 28 ദിവസത്തേക്ക് ലഭിക്കുന്ന 299 രൂപയുടെ പ്ലാൻ  നിരക്ക് 349 ആയി വർധിപ്പിച്ചു.
3. പ്രതിദിനം 2 ജിബി 30 ദിവസത്തേക്ക് ലഭിക്കുന്ന 319 രൂപയുടെ പ്ലാൻ നിരക്ക് 379 ആയി വർധിപ്പിച്ചു.
4. പ്രതിദിനം  1.5 ജിബി 56 ദിവസത്തേക്ക് ലഭിക്കുന്ന 479 രൂപയുടെ പ്ലാൻ നിരക്ക് 579 ആയി വർധിപ്പിച്ചു.
5. പ്രതിദിനം  2 ജിബി 56 ദിവസത്തേക്ക് ലഭിക്കുന്ന 539 രൂപയുടെ പ്ലാൻ നിരക്ക് 649 ആയി വർധിപ്പിച്ചു.
6. പ്രതിദിനം  1.5 ജിബി 84 ദിവസത്തേക്ക് ലഭിക്കുന്ന  719 രൂപയുടെ പ്ലാൻ നിരക്ക് 859 ആയി വർധിപ്പിച്ചു.
7. പ്രതിദിനം 2  ജിബി 84 ദിവസത്തേക്ക് ലഭിക്കുന്ന 839 രൂപയുടെ പ്ലാൻ നിരക്ക് 979 ആയി വർധിപ്പിച്ചു.
8. പ്രതിദിനം  1.5  ജിബി 365 ദിവസത്തേക്ക് ലഭിക്കുന്ന 2899 രൂപയുടെ പ്ലാൻ നിരക്ക് 3499 ആയി വർധിപ്പിച്ചു.
ഡാറ്റ ആഡ്-ഓൺ:
1. 1 ദിവസം 1 ജിബിക്ക് 19 രൂപ നൽകിയിടത് ഇനി മുതൽ 22 രൂപ നൽകേണ്ടി വരും.
2. 1 ദിവസം 6 ജിബിക്ക് 39 രൂപ നൽകിയിടത് ഇനി മുതൽ 48 രൂപ നൽകേണ്ടി വരും.
മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടിയ ടെലികോം കമ്പനികളുടെ നടപടി രാജ്യത്ത് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. രണ്ടര വർഷത്തിനു ശേഷം വിവിധ ടെലികോം കമ്പനികൾ നടത്തിയ നിരക്ക് വർധനവ് സാധരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
റിയലയൻസ് ജിയോ ആണ് ആദ്യം താരിഫ് വർധന പ്രഖ്യാപിച്ചത്. പിന്നാലെ ഭാരതി എയർടെല്ലും, വോഡഫോൺ ഐഡിയ (വി ഐ)യും നിരക്ക് വർധന പ്രഖ്യാപിച്ചു. റിലയൻസ് ജിയോ 12 മുതൽ 27 ശതമാനം വരെയും എയർടെൽ 11-21 ശതമാനം വരെയുമാണ് മൊബൈൽ താരിഫുകൾ വർധിപ്പിച്ചത്.

Stories