Vishu Bumper Lottery Result 2024: ബമ്പറടിച്ചാൽ ഇനി കയ്യിൽ എത്ര കിട്ടും? ടാക്സ് എത്ര?
Vishu Bumper Lottery in Hand Prize: ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഇതിൽ 10 ശതമാനം ഏജൻസി കമ്മീഷനായും 30 ശതമാനം നികുതിയായും കുറയും

Vishu Bumper Lottery in hand Amount: വിഷു ബമ്പറിൻറെ ആ വിജയി ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഏല്ലാവരും. ഉച്ചകഴിഞ്ഞ 2 മണിക്ക് നടക്കുന്ന നറുക്കെടുപ്പിൽ വിജയിയെ പ്രഖ്യാപിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ചട്ടപ്രകാരം നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം വിജയി സമ്മാനത്തുക കൈപ്പറ്റണം എന്നതാണ്. എന്നാൽ കമ്മീഷനും ടാക്സും കഴിഞ്ഞ് എത്ര രൂപ വിജയിയുടെ കയ്യിൽ ലഭിക്കുമെന്ന് അറിയാമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.
വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഇതിൽ 10 ശതമാനം ഏജൻസി കമ്മീഷനായും 30 ശതമാനം നികുതിയായും ആകെ തുകയിൽ നിന്നും കുറയ്ക്കും. ബാക്കി 7.58 കോടി രൂപയാണ് വിജയികൾക്ക് ലഭിക്കുന്നത്. ഇത് സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചാലും ഇതിന് ലഭിക്കുന്ന പലിശയ്ക്ക്
ആനുപാതികമായുള്ള നികുതി ഉപഭോക്താവ് നൽകേണ്ടതായുണ്ട്. ഇത് നിങ്ങളുടെ വാർഷിക വരുമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
സമ്മാനമടിച്ചാൽ ഇവ കൂടി കരുതണം
1. ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി.
2. ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ
3. പാൻ കാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. റവന്യൂ സ്റ്റാമ്പ് സഹിതം വെബ്സൈറ്റിൽ ലഭ്യമായ ഫോമിൽ അവാർഡ് തുകയുടെ രസീത്.
5. തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി
സമ്മാനം 12 കോടിയിൽ
ഒന്നാം സമ്മാനം : 12 കോടി
രണ്ടാം സമ്മാനം : ഒരു കോടി
മൂന്നാം സമ്മാനം : 10 ലക്ഷം
നാലാം സമ്മാനം : 5 ലക്ഷം
അഞ്ചാം സമ്മാനം: 5,000
ആറാം സമ്മാനം : 2,000
ഏഴാം സമ്മാനം : 1,000 രൂപ
എട്ടാം സമ്മാനം : 500 രൂപ
പ്രോത്സാഹന സമ്മാനം: ഒരു ലക്ഷം
സമ്മാനം വാങ്ങാൻ
5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ലോട്ടറി ഏജന്‍സിയില്‍ നൽകി പണം കൈപ്പറ്റാം. 5,000 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ അടുത്തുള്ള ബാങ്കിലോ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ സമര്‍പ്പിക്കാവുന്നതാണ്. 300 രൂപയാണ് വിഷു ബമ്പറിന്റെ ഒരു ടിക്കറ്റിൻറെ വില, BR-97 സീരിസ് ടിക്കറ്റുകളാണ് ഇത്തവണ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.