VI New Plan: വീണ്ടും പഴയതിൽ നിന്ന് തുടങ്ങാം! 719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ വീണ്ടും അവതരിപ്പിച്ച് വിഐ
VI: നിരക്ക് വർധനയ്ക്ക് ശേഷം 719 രൂപയുടെ പ്ലാനിന്റെ വില 859 രൂപയായി ഉയർത്തി. എന്നാൽ ഇപ്പോൾ 719 രൂപയുടെ ഒരു പുതിയ പ്ലാൻ വിഐ അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ആനുകൂല്യങ്ങൾ മുൻപ്ലാനിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളിൽ ഓരോരുത്തരും വ്യത്യസ്ത റീച്ചാർജ് പ്ലാനുമായി രംഗത്ത് എത്തുകയാണ്. ഉപഭോക്താക്കളെ ആകർഷിപ്പിക്കുന്ന പ്ലാനാണ് പലരും കൊണ്ടുവരുന്നത്. ഇപ്പോഴിതാ രാജ്യത്തെ വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡാഫോണ്‍ ഐഡിയ (വിഐ) തങ്ങളുടെ പഴയ റീച്ചാർജ് പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. അതും അതേ തുകയ്ക്ക്. എന്നാൽ ഇതിൽ ചില ചെറിയ പരിഷ്കരണങ്ങളോടെയാണ് പുതുക്കി അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിൽ താരിഫ് വര്‍ധനവിന് മുമ്പ് വിഐയ്ക്ക് 719 രൂപയുടെ ഒരു പ്രീപെയ്‌ഡ് പ്ലാനുണ്ടായിരുന്നു. ഇതിന് പിന്നീട് വില 859 രൂപയായി ഉയരുകയായിരുന്നു.
എന്നാൽ ഇപ്പോൾ 719 രൂപയുടെ ഒരു പുതിയ പ്ലാൻ വിഐ അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ആനുകൂല്യങ്ങൾ മുൻപ്ലാനിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇതിൽ 72 ദിവസം വാലിഡിറ്റിയാണുള്ളത്. ഇതുകൂടാതെ 719 രൂപ പ്രീപെയ്‌ഡ് പ്ലാനില്‍ വോയിസ് കോളിംഗ് പൂര്‍ണമായും സൗജന്യമാണ്. ദിവസം ഒരു ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസും വിഐ നല്‍കുന്നു. ദിവസം 1 ജിബി പരിധി കഴിഞ്ഞാല്‍ പിന്നീടുള്ള ഡാറ്റ ഉപയോഗത്തിന്‍റെ സ്‌പീഡ് 64 കെബിപിഎസ് ആയി കുറയും. എന്നാൽ പഴയ 719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനില്‍ 84 ദിവസത്തെ സര്‍വീസ് വാലിഡിറ്റിയാണ് ലഭിച്ചിരുന്നത്. ഇത് പരിഷ്കരിച്ചപ്പോൾ 12 ദിവസമായി ചുരുങ്ങി. ദിവസവും 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളിംഗും വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളുമായിരുന്നു വോഡാഫോണ്‍ ഐഡിയ നല്‍കിയിരുന്നത്. എന്നാൽ പുതിയതിൽ ഇതിലൊക്കെ കുറവ് വന്നിട്ടുണ്ട്. ഇതിനൊപ്പം വിഐ ഹീറോ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും ചെയ്തു.
അതേസമയം അൺലിമിറ്റഡ് കോളിങ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് 859 രൂപയുടെ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. കൂടാതെ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് വിഐ. നിരക്ക് വർധനയെ തുടർന്ന് മറ്റ് സ്വകാര്യ കമ്പനികളെ പോലെ തന്നെ വിഐക്കും വരിക്കാരെ നഷ്ടമായിരുന്നു. എന്നാൽ അതൊന്നെും കണക്കിലെടുക്കാതെ പുതിയ നിരക്കിലുള്ള പ്ലാനുകളുമായി മുന്നോട്ട് പോകുകയാണ് കമ്പനി. എന്നാൽ, തിരിച്ചടിയുടെ ശക്തി കുറയ്ക്കുന്നതിനായി എന്തെങ്കിലുമൊക്കെ ചെയ്യണന്നെ് വിഐ കരുതുന്നുണ്ടാകാം. അതിന്റെ ഭാഗമായിക്കൂടിയാകാം 719 രൂപ നിരക്കിൽ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.