UPI Transaction Limit: ഗൂഗിൾപേയിൽ 1 ലക്ഷമല്ല ലിമിറ്റ്, പക്ഷെ എല്ലാവർക്കുമില്ല, അറിയേണ്ടത്

UPI Transaction Limits: നിലവിൽ എല്ലാ യുപിഐ ഇടപാടുകളുടെയും ലിമിറ്റ് 1 ലക്ഷം രൂപയാണ്. അതുമല്ലെങ്കിൽ ഒരു ദിവസം പരമാവധി 20 ഇടപാടുകൾ വരെ നടത്താം എന്നതാണ് കണക്ക്, മാറ്റങ്ങൾ അറിഞ്ഞിരിക്കാം

UPI Transaction Limit: ഗൂഗിൾപേയിൽ 1 ലക്ഷമല്ല ലിമിറ്റ്,  പക്ഷെ എല്ലാവർക്കുമില്ല, അറിയേണ്ടത്

UPI Transaction Limit | Credits: Freepik

Published: 

08 Aug 2024 13:33 PM

യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് എത്തിയിരിക്കുകയാണ്. ഇനി മുതൽ ടാക്സ് അടക്കൽ ഉൾപ്പെടെയുള്ള യുപിഐ ഇടപാടുകളിലെ പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. റിസ്സർവ്വ് ബാങ്കിൻ്റെ മോണിറ്ററി പോളിസി മീറ്റിംഗിൻ്റെ ഭാഗമായാ ണ് പ്രഖ്യാപനം. എന്നാൽ സാധാരണ ഇടപാടുകളിൽ നിലവിലുള്ള 1 ലക്ഷം എന്ന ലിമിറ്റ് തന്നെ തുടരും.

മൂലധന വിപണി, ഐപിഒ സബ്‌സ്‌ക്രിപ്‌ഷനുകൾ, ലോൺ കളക്ഷൻ, ഇൻഷുറൻസ്, മെഡിക്കൽ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കായി. പ്രത്യക്ഷവും പരോക്ഷവുമായ നികുതി പേയ്‌മെൻ്റുകൾ എപ്പോഴും വേണ്ടതിനാലാണ് പരിധി കൂട്ടുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങളും അതാത് ബാങ്കുകൾക്ക് അടക്കം നൽകും. ടാക്സ് അടവുകൾക്ക് മാത്രമാണ് ഇനി അഞ്ച് ലക്ഷം പരിധിയെന്ന് മീറ്റീംഗ് വിവരങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: Income tax Refund: ഇങ്ങനെയൊരു മെസ്സേജ് വന്നാൽ സൂക്ഷിക്കണെ, ക്ലിക്ക് ചെയ്യും മുൻപ് അറിഞ്ഞിരിക്കണം ഇതൊക്കെ

അറിഞ്ഞിരിക്കേണ്ടത്

നിലവിൽ എല്ലാ യുപിഐ ഇടപാടുകളുടെയും ലിമിറ്റ് 1 ലക്ഷം രൂപയാണ്. അതുമല്ലെങ്കിൽ ഒരു ദിവസം പരമാവധി 20 ഇടപാടുകൾ വരെ നടത്താം (1 ലക്ഷം പരിധിക്കുള്ളിൽ). ലിമിറ്റ് കഴിഞ്ഞാൽ പിന്നീട് 24 മണിക്കൂറിന് ശേഷം മാത്രമെ അടുത്ത ട്രാൻസാക്ഷൻ നടത്താൻ പാടുള്ളു.

റിപ്പോ നിരക്ക്

മോണിറ്ററി പോളിസി യോഗത്തിൻ്റെ ഭാഗമായി നിലവിലെ റിപ്പോ നിരക്കായ 6.5% തന്നെ ഇനിയും തുടരുമെന്ന് റിസ്സർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍