5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2025: മിഡിൽ ക്ലാസിന് നികുതിയിളവുണ്ടായേക്കും; പ്രധാനമന്ത്രിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇത്

Union Budget 2025 Middle Class Income Tax Relief : ബജറ്റിൽ മധ്യവർഗ കുടുംബങ്ങൾക്ക് നികുതിയിളവുണ്ടായേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് അതാണെന്നാണ് റിപ്പോർട്ടുകൾ.

Union Budget 2025: മിഡിൽ ക്ലാസിന് നികുതിയിളവുണ്ടായേക്കും; പ്രധാനമന്ത്രിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇത്
നരേന്ദ്ര മോദി
abdul-basith
Abdul Basith | Published: 31 Jan 2025 18:54 PM

മധ്യവർഗ കുടുംബങ്ങൾക്ക് ബജറ്റിൽ നികുതിയിളവുണ്ടായേക്കുമെന്ന് സൂചന. പാർലമെൻ്റിൽ ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇതിനിടെ ബജറ്റിൽ മധ്യവർഗ കുടുംബങ്ങൾക്ക് നികുതിയിളവുണ്ടായേക്കുമെന്ന് പ്രധാനമന്ത്രി സൂചന നൽകിയെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ബജറ്റുമായി ബന്ധപ്പെട്ട് മധ്യവർഗ കുടുംബങ്ങളെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രസ്താവന നികുതിയിളവിൻ്റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷങ്ങളിലെല്ലാം ബജറ്റിൽ ഇത്തരം നികുതിയിളവുണ്ടായേക്കുമോ എന്ന് ആളുകൾ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ, അപ്പോഴൊന്നും ഇക്കാര്യത്തിൽ തീരുമാനമായില്ല. ഇത്തവണ ഈ ആഗ്രഹം നടന്നേക്കുമെന്നാണ് സൂചനകൾ. ബജറ്റിലെ പുതിയ ടാക്സ് സ്ലാബുകൾ മധ്യവർഗത്തിന് ആശ്വാസമായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ഒരു ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യ 75 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള തലത്തിൽ ഇന്ത്യയുടെ നില വളരെ മെച്ചപ്പെട്ടതാണ്. മൂന്നാം തവണത്തെ ആദ്യ സമ്പൂർണ ബജറ്റാണിത്. 2047ഓടെ ഇന്ത്യ 100 വർഷത്തെ സ്വാതന്ത്ര്യം പൂർത്തിയാക്കും. ആ സമയത്ത് വികസിത് ഭാരതെന്ന സ്വപ്നം ഇന്ത്യ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷ
ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. കേന്ദ്ര ബജറ്റിൽ റെയിൽവേ വികസനത്തിലാണ് കേരളത്തിൻ്റെ പ്രധാന പ്രതീക്ഷകൾ. നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയാണ് കേരളത്തിൻ്റെ പ്രതീക്ഷകളിൽ പ്രധാനപ്പെട്ടത്. ഒപ്പം, വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാതയും സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാരിന് മുൻപാകെ സമർപ്പിച്ച പദ്ധതികളിലുണ്ട്. മോദി സർക്കാരിലെ മുൻ ബജറ്റുകളിലൊന്നും കേരളത്തിന് അർഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇത്തവണ പക്ഷേ, കേന്ദ്രം കേരളത്തെ കുറച്ചുകൂടി പരിഗണിക്കുമെന്നാണ് പ്രതീക്ഷകൾ.

Also Read: Economic Survey 2024-25 : ജിഡിപി 6.8% വരെ വളർച്ച നേടും; പണപ്പെരുപ്പം നിയന്ത്രണവിധേയം; സാമ്പത്തിക സർവെ

ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലും പങ്കെടുത്തു. ചർച്ചയ്ക്കിടെ കെഎൻ ബാലഗോപാൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചു. ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷകളും റെയിൽവേ വികസനത്തിലടക്കം സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളും മന്ത്രി അറിയിച്ചു. തലശ്ശേരി -മൈസുരു റെയില്‍പാതയും നിലമ്പൂർ – നഞ്ചൻകോട് റെയില്പാതയുമൊക്കെ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികളും നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതികളുമൊ2091078ക്കെ മന്ത്രി മുന്നോട്ടുവച്ചു. വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാതയും സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങളിലുണ്ട്. ഈ പദ്ധതികൾക്കൊക്കെ ബജറ്റിൽ അർഹമായ പരിഗണന നൽകണമെന്ന് സംസ്ഥാനം യോഗത്തിൽ വച്ച് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാത അടക്കം വിവിധ പദ്ധതികളുണ്ടായെങ്കിലേ തുറമുഖത്തിൻ്റെ പ്രയോജനം സംസ്ഥാനത്തിന് പൂർണമായി ലഭിക്കൂ. ഇതിനായി സർക്കാർ മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണെന്നും കേരളം യോഗത്തിൽ അറിയിച്ചു.

ഈ ആവശ്യങ്ങൾക്കൊപ്പം പതിവുപോലെ സംസ്ഥാനം എയിംസ് ആവശ്യവും ഉന്നയിക്കുന്നുണ്ട്. ഓരോ ബജറ്റ് പ്രഖ്യാപനത്തിലും സംസ്ഥാനം എയിംസ് പ്രതീക്ഷിക്കുമെങ്കിലും അത് ഉണ്ടായിട്ടില്ല. എന്നാൽ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നിലവിൽ കേരളം.