5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2025: നികുതിഭാരം കൂടുമോ കുറയുമോ? സാധാരണക്കാരന്റെ ജീവിതം മാറ്റി മറിക്കുന്നതാകുമോ ഇത്തവണത്തെ ബജറ്റ്?

Union Budget 2025: മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ഇതോടെ ബജറ്റിനെ ഏറെ ഉറ്റുന്നോക്കുന്നവരാണ് രാജ്യത്തെ മിക്ക സാധാരണകാരും.

Union Budget 2025: നികുതിഭാരം കൂടുമോ കുറയുമോ? സാധാരണക്കാരന്റെ ജീവിതം  മാറ്റി മറിക്കുന്നതാകുമോ ഇത്തവണത്തെ ബജറ്റ്?
BudgetImage Credit source: Social Media Image
sarika-kp
Sarika KP | Published: 29 Jan 2025 14:58 PM

ഈ വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വലിയ രീതിയിലുള്ള ആശങ്കങ്കളും പ്രതീക്ഷകളുമാണ് രാജ്യത്തിലെ ഓരോരുത്തർക്കു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ഇതോടെ ബജറ്റിനെ ഏറെ ഉറ്റുന്നോക്കുന്നവരാണ് രാജ്യത്തെ മിക്ക സാധാരണകാരും. വരവ് ചിലവ് എങ്ങനെ അനുകൂലമാകും അല്ല പ്രതികൂലമാകുമോ എന്നാണ് മിക്കവരും ഉറ്റുനോക്കുന്നത്.

ആദായ നികുതി ഘടനയിൽ വരെ നിരവധി മാറ്റങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തകർന്നത് ഉപഭോഗം പ്രോത്സാഹിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ സാധാരണക്കാരുടെ ജീവിത ചിലവുകൾ കുറയ്ക്കാൻ വേണ്ട പദ്ധതികളും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്നുള്ള വിശ്വാസത്തിലാണ് ഇന്ത്യൻ ജനത. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഒരു ജനകീയ ബജറ്റാണ് പ്രതീക്ഷിക്കുന്നത്. ആളുകൾക്ക് ജീവിക്കാൻ വേണ്ട സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിലവാരം, വരുമാനം തുടങ്ങിയവയിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത് എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Also Read:പറഞ്ഞ കാര്യങ്ങള്‍ മനസിലായില്ലെന്ന് പറയേണ്ടാ; ബജറ്റിനെ അടുത്തറിയാം

കേന്ദ്ര ബജറ്റ് സാധാരണക്കാരനെ എങ്ങനെ ഗുണകരമായി ബാധിക്കുന്നു

  • ആരോ​ഗ്യ മേഖലയിൽ സർക്കാരിന്റെ ആരോഗ്യ സുരക്ഷിതത്വ പദ്ധതി, ആശുപത്രി സേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ സാധാരണക്കാരന് ഉപകാരപ്പെടും. ഇത് വരുമാനത്തിലും ​ഗുണപരമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കും.
  • വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, ധനസഹായങ്ങൾ എന്നിവ നൽകുന്നതിലൂടെ ഉയർന്ന വരുമാനം ലഭിക്കുന്നു.
  • കർഷകരെ സംബന്ധിച്ചടുത്തോളം ബജറ്റ് ഏറെ നിർണായകമാണ്. കാർഷിക മേഖലയിലെ നിക്ഷേപം, ധനസഹായം, വിലക്കയറ്റങ്ങളുടെ നിയന്ത്രണം എന്നിവ കർഷകർക്ക് ഉപകാരപ്പെടും.
  • സർക്കാർ നിക്ഷേപങ്ങൾ, വ്യവസായങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾ തുടങ്ങിയവ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.
  • പൗരന്മാർക്ക് വിവിധ പ​ദ്ധതികൾ വഴി സാമ്പത്തിക സഹായം ഉറപ്പാക്കിയാൽ സാധാരണക്കാരന്റെ വരുമാനം വർധിക്കും.