Union Budget 2025 : ഉഡാന്‍ പദ്ധതിയിലൂടെ ഉടനെ പറക്കാം; 10 വര്‍ഷത്തിനുള്ളില്‍ പദ്ധതി എത്തുന്നത് 120 വിമാനത്താവളങ്ങള്‍

Udaan regional connectivity scheme : പട്ന വിമാനത്താവള വികസന പദ്ധതിക്കൊപ്പം ബീഹാറിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും അനുവദിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. 'ഉഡാൻ' പദ്ധതി പ്രകാരം 88 ചെറിയ നഗരങ്ങളെ വിമാനത്താവളങ്ങൾ വഴി ബന്ധിപ്പിക്കുമെന്നും നിര്‍മലാ സീതാരാമന്‍

Union Budget 2025 : ഉഡാന്‍ പദ്ധതിയിലൂടെ ഉടനെ പറക്കാം; 10 വര്‍ഷത്തിനുള്ളില്‍ പദ്ധതി എത്തുന്നത് 120 വിമാനത്താവളങ്ങള്‍

ബജറ്റ് അവതരണം

jayadevan-am
Updated On: 

01 Feb 2025 13:29 PM

വ്യോമയാന മേഖലയിലും വമ്പന്‍ പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. 10 വർഷത്തിനുള്ളിൽ പദ്ധതിയിലൂടെ 120 പുതിയ വിമാനത്താവളങ്ങൾ ബന്ധിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. പട്ന വിമാനത്താവള വികസന പദ്ധതിക്കൊപ്പം ബീഹാറിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും അനുവദിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ‘ഉഡാൻ’ പദ്ധതി പ്രകാരം 88 ചെറിയ നഗരങ്ങളെ വിമാനത്താവളങ്ങൾ വഴി ബന്ധിപ്പിക്കുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. പദ്ധതി അടുത്ത 10 വർഷത്തിനുള്ളിൽ ഏകദേശം നാല് കോടി അധിക യാത്രക്കാർക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

“ഉഡാൻ പദ്ധതി 1.5 കോടി മധ്യവർഗക്കാരെ വേഗത്തിലുള്ള യാത്രയ്ക്കുള്ള അഭിലാഷങ്ങൾ നിറവേറ്റാൻ പ്രാപ്തമാക്കി. ഈ പദ്ധതി 88 പോര്‍ട്ടുകളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചു, 698 റൂട്ടുകളെ പ്രവർത്തനക്ഷമമാക്കി”-നിര്‍മലാ സീതാരാമൻ പറഞ്ഞു.

മലയോര, വടക്കുകിഴക്കന്‍ മേഖലകളില്‍ ഹെലിപാഡുകളും, ചെറിയ വിമാനത്താവളങ്ങളും പദ്ധതിയിലൂടെ പിന്തുണയ്ക്കും. രാജ്യത്തുടനീളമുള്ള വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ പ്രഖ്യാപനം. 2016ലാണ് ഉഡാന്‍ പദ്ധതി ആരംഭിച്ചത്. നിരവധി പേര്‍ക്ക് ഇതിനകം പദ്ധതി പ്രയോജനപ്പെട്ടു. ഇതുവരെ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റൂട്ടുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

പുതിയ വിമാനത്താവളങ്ങളുടെ വളർച്ചയും ഉഡാൻ പദ്ധതി പ്രകാരം മെച്ചപ്പെട്ട പ്രാദേശിക കണക്റ്റിവിറ്റിയും വ്യോമ കണക്റ്റിവിറ്റിയെ ഗണ്യമായി വർധിപ്പിച്ചതായി സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച് അത്തരം 50 സ്ഥലങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

Related Stories
Gold Price Forecast: സ്വര്‍ണത്തെ ഇനി പ്രതീക്ഷിക്കേണ്ട; വില കുറയണമെങ്കില്‍ ട്രംപ് കനിയണം
SIP: കോടീശ്വരനാകാന്‍ 50 രൂപ മതി! വെറുതെ പറയുന്നതല്ല, എസ്‌ഐപിയില്‍ നിക്ഷേപിച്ച് നോക്കൂ
Post Office Savings Schemes: 10 ലക്ഷം രൂപ സമ്പാദ്യം വേണോ? എങ്കില്‍ പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിക്ഷേപിച്ചോളൂ
Mutual Funds Loan: പണയം വെക്കാന്‍ എന്തുണ്ട്? മ്യൂച്വല്‍ ഫണ്ടുണ്ട്! ആഹാ അതെങ്ങനെ
Co-Operative Bank Intrest: പിടിച്ച് നിൽക്കാൻ അവസാന അടവ്; 8.50 ശതമാനം നിക്ഷേപ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്
Kerala Gold Rate: പൊന്നൊരുമ്പെട്ടാല്‍ ! സര്‍വകാല റെക്കോഡിലെത്തിയില്ല, എങ്കിലും ഇന്നും സ്വര്‍ണവിലയില്‍ ആശങ്ക; പണിക്കൂലിയും ചേര്‍ത്ത് ഒരു പവന്‌ എത്ര കൊടുക്കണം?
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം