Economic Survey 2024-25 : ജിഡിപി 6.8% വരെ വളർച്ച നേടും; പണപ്പെരുപ്പം നിയന്ത്രണവിധേയം; സാമ്പത്തിക സർവെ
Economic Survey 2024-25 Key Points : കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അടങ്ങിയ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവെ. ബജറ്റിന് മുന്നോടിയായിട്ടാണ് സാമ്പത്തിക സർവെ പാലർമെൻ്റിൽ അവതരിപ്പിക്കുക

ന്യൂ ഡൽഹി : 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള സാമ്പത്തിക സർവെ റിപ്പോർട് ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ സമർപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തെ സമ്പൂർണമായ അവലോകന കണക്കാണ് സാമ്പത്തിക സർവയെയിലൂടെ നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചത്. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജിഡിപി വളർച്ച നിരക്ക് 6.3% മുതൽ 6.8% വരെയാകുമെന്നാണ് സാമ്പത്തിക സർവെ റിപ്പോർട്ടിൽ പറയുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ജൂലൈയിൽ നടത്തിയ ബജറ്റിന് മുന്നോടിയായിട്ടാണ് ഏറ്റവും അവസാനമായി സാമ്പത്തിക സർവെ അവതരിപ്പിച്ചത്. തുടർന്ന് ആറ് മാസങ്ങൾക്ക് ശേഷം പുതിയ സർവെ കേന്ദ്രം പാർലമെൻ്റിൽ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ അഭ്യന്തര സമ്പദ് വ്യവസ്ഥയിൽ സുസ്ഥിരത കൈവരിക്കാനും തൊഴിൽ ഇല്ലായ്മ നിരക്ക് കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനും സാധിച്ചുയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തിൻ്റെ വളർച്ച നിരക്ക് നിലനിർത്താൻ പുതിയ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നാളെ ഫെബ്രുവരി ഒന്നാം തീയതി ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വാർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.
ALSO READ : Union Budget 2025 : ഒരായിരം കിനാക്കളാൽ കാത്തിരിപ്പ്; ഇത്തവണ ബജറ്റില്‍ എന്തുകിട്ടും? പ്രതീക്ഷയില്‍ കേരളം
സാമ്പത്തിക സർവെയിൽ പറയുന്ന പ്രധാന ഭാഗങ്ങൾ
വരുന്ന സാമ്പത്തിക വർഷത്തിലും രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് സുസ്ഥിരമായ വളർച്ചയുണ്ടാകും. കാർഷികം ഉൾപ്പെടെ രാജ്യത്തെ മിക്ക ആഭ്യന്തര ഉത്പാദന മേഖലയിൽ വളർച്ചയാണ് കാണിക്കുന്നത്. കോവിഡ് കാലത്തെ സ്ഥിതിയിൽ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ ഒരുപാട് മെച്ചപ്പെട്ടുയെന്നും സർവെ റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയം. റീട്ടേയിൽ പണപ്പെരുപ്പം 5.4 ശതമാനത്തിൽ നിന്നും 4.9 ശതമാനമാക്കി കുറച്ചു, തൊഴിൽ ഇല്ലായ്മയുടെ നിരക്ക് കുറച്ചു തുടങ്ങിയവ നേട്ടമായി റിപ്പോർട്ടിൽ പറയുന്നു.
എന്താണ് സാമ്പത്തിക സർവെ?
ഒരു സാമ്പത്തിക വർഷത്തിലെ അവസാന നാളിൽ അല്ലെങ്കിൽ ബജറ്റിന് മുന്നോടിയായി രാജ്യത്തെ ധനകാര്യ മന്ത്രാലയം സമർപ്പിക്കുന്ന സമഗ്രമായ അവലോക സാമ്പത്തിക റിപ്പോർട്ടാണ് സാമ്പത്തിക സർവെ. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് തൊട്ടു മുമ്പാണ് ധനകാര്യ മന്ത്രി സാമ്പത്തിക സർവെ റിപ്പോർട്ടിൽ പാർലമെൻ്റിൽ അവതരിപ്പിക്കുക. രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (CEA) നൽകുന്ന നിർദേശപ്രകാരം ധനമന്ത്രാലയത്തിൻ്റെ കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പാണ് സാമ്പത്തിക സർവെ റിപ്പോർട്ട് തയ്യാറാക്കുന്നത്.