Budget 2025 Live Streaming : നിർമല സീതാരാമൻ്റെ എട്ടാം ബജറ്റ് അവതരണം; എപ്പോൾ, എവിടെ കാണാം?
Budget 2025 Live Streaming Date And Time : തുടർച്ചയായി ഇത് എട്ടാം തവണയാണ് നിർമല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കാൻ പോകുന്നത്. രാവിലെ 11 മണിയോട് ബജറ്റ് അവതരണം ആരംഭിക്കും

മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് നാളെ ഫെബ്രുവരി ഒന്നാം തീയതി പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി എട്ടാം തവണ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ നാളെ രാവിലെ 11 മണിക്ക് ചരിത്രം കുറിക്കുകയും ചെയ്യും. ഇന്ന് ജനുവരി 31-ാം തീയതി രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റിനെ അഭിസംബോധന ചെയ്തതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം പാർലമെൻ്റിൽ നടക്കുക. ഫെബ്രുവരി 13-ാം തീയതി ആദ്യഘട്ടവും മാർച്ച് പത്താം തീയതി മുതൽ ഏപ്രിൽ 14 തീയതി വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനവും നടക്കുക.
ബജറ്റ് 2025
നാളെ ഫെബ്രുവരി ഒന്നാം തീയതി രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2025-26) ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് തത്സമയ വിവരണം കേന്ദ്ര ബജറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ indiabudget.gov.in അറിയാൻ സാധിക്കും. കൂടാതെ സൻസദ് ടിവിയിലും ടിവി9 മലയാളത്തിൻ്റെ ഫേസ്ബുക്ക് പേജിലും നിർമല സീതാരാമൻ ബജറ്റ് പ്രസംഗം തത്സമയം അറിയാം സാധിക്കും. ഒപ്പം ബജറ്റ് അവതരണത്തിന് വിശകലനം അടങ്ങിട്ടുള്ള വിവരം ടിവി9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗിലൂടെയും അറിയാൻ സാധിക്കുന്നതാണ്.
ALSO READ : Union Budget 2025: മിഡിൽ ക്ലാസിന് നികുതിയിളവുണ്ടായേക്കും; പ്രധാനമന്ത്രിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇത്
സാമ്പത്തിക സർവെ 2024-25
ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവെ റിപ്പോർട്ട് ധനമന്ത്രി ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചു. രാജ്യത്ത് 6.8 ശതമാനം വരെ വളർച്ച അടുത്ത സാമ്പത്തിക വർഷത്തിലുണ്ടാകുമെന്നാണ് സർവെ റിപ്പോർട്ടിൽ പ്രവചിക്കുന്നത്. കൂടാതെ അഭ്യന്തര സമ്പദ് വ്യവസ്ഥയിൽ സുസ്ഥിരമായ വളർച്ച കൈവരിക്കാനും തൊഴിൽ ഇല്ലായ്മ നിരക്ക് കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനും സാധിച്ചുയെന്നാണ് സർവെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തിൻ്റെ വളർച്ച നിരക്ക് ഇതെപടി തുടരാൻ പുതിയ പരിഷ്കാരങ്ങൾ വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.